Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
ഒരിക്കല്‍ തടിവച്ചാല്‍ പിന്നത്തെ കാര്യം ഗോപി

ഇവിടുത്തെ ഗവേഷകരുടെ കണ്ടെത്തല്‍ പ്രകാരം ഒരിക്കല്‍ വണ്ണിച്ചിരുന്ന ആളുകള്‍ പിന്നീടൊരിക്കല്‍ സ്ലിം എന്ന അവസ്ഥയില്‍ എത്തില്ലെന്നാണ്. കഠിനമായ വ്യായാമം, ഭക്ഷണ നിയന്ത്രണം എന്നിവയിലൂടെ വണ്ണം കുറച്ചാല്ത്തന്നെയും ഒരു വര്‍ഷം കഴിയുമ്പോള്‍ എല്ലാം കൂടെ തിരിച്ചുവന്ന പഴയ തടിയുള്ള അവസ്ഥയില്‍ത്തന്നെ എത്തുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
ഇരുപത്തിയയ്യാരിത്തോളം ആളുകളില്‍ പഠനം നടത്തിയാണ് ഗവേഷകര്‍ ഈ അനുമാനത്തില്‍ എത്തിയിരിക്കുന്നത്.
അയ്യാരയിരത്തില്പ്പം പുരുഷന്മാരെയും സ്ത്രീകളെയും അവരുടെ ജനനകാല മുതല്ക്കും(1946) ഇരുപതിനായിരത്തോളം ആളുകളുടെ 1958മുതല്ക്കുമാണ് നിരീക്ഷിച്ച് തുടങ്ങിയത്. ഇവരുടെ രക്തസമ്മര്‍ദ്ദം, ജീവിതരീതി, ശരീരഭാരം എന്നിവയെല്ലാം കൃത്യമായി ഗവേഷകര്‍ രേഖപ്പെടുത്തുന്നുണ്ടായിരുന്നു.
രണ്ടു വിഭാഗക്കാരിലും 1980കളില്‍ എത്തിയപ്പോള്‍ വണ്ണം കൂടുന്നതായാണ് കണ്ടത്. പിന്നീട് ഇത് വര്‍ധിക്കുകയും ചെയ്തു. ഇവരില്‍ത്തന്നെ ഒരിക്കല്‍ അമിതഭാരവും വണ്ണവും ഉണ്ടായവര്‍ പിന്നീട് ചില ഇടവേളകളില്‍ തടി കുറഞ്ഞെങ്കിലും വീണ്ടും പഴയ അവസ്ഥയില്‍ത്തന്നെ എത്തുകയാണത്രേ ഉണ്ടായത്. ചിലരുടെയൊന്നും ഭാരം കുറയുകയേചെയ്തില്ലെന്നും ഗവേഷകര്‍ പറയുന്നു.
അതുകൊണ്ട് ഗവേഷകര്‍ പറയുന്നത്, അമിത വണ്ണം വരാതെ സൂക്ഷിക്കുന്നതാണ് അത് വന്നുകഴിഞ്ഞ് മെലിയാന്‍ ശ്രമിക്കുന്നതിലും നല്ലതെന്നാണ്. എന്നാല്‍ തങ്ങള്‍ പറയുന്നത് ഡയറ്റിങും വ്യായാമം ചെയ്യലുമെല്ലാം ഫലം ചെയ്യില്ലെന്നല്ലെന്നും ഗവേഷകര്‍ പറയുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
