Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
ഗര്‍ഭകാലം അമ്മയുടെ പരിലാളനയില്‍

എന്തായാലും ഇത് ഉചിതമാണെന്ന് തന്നെയാണ് ബ്രിട്ടനിലെ ഒരുകൂട്ടം ഗവേഷകരുടെ നരീക്ഷണത്തില്‍ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ തലമുറകളിലെ അമ്മമാരെ പങ്കെടുപ്പിച്ച് നടത്തിയ സര്‍വ്വേയ്ക്കും പഠനത്തിനും ശേഷമാണ് ഗവേഷകര്‍ ഈ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ലണ്ടനില്‍ നിന്നുള്ള ഒരു സംഘമാണ് ഗവേഷണത്തില്‍ ഏര്‍പ്പെട്ടിരുന്നത്. 1970 കളിലെയും 80 കളിലെയും മുതല്‍ രണ്ടായിരം വരെയുള്ള പല തലമുറകളില്‍ പെട്ട അമ്മമാരോട് ഇവര്‍ ഗര്‍ഭകാല പരിചരണത്തെക്കുറിച്ച് ആരാഞ്ഞിരുന്നു. പുതുതലമുറയിലെ അമ്മമാര്‍ ഡോക്ടര്‍മാരുടെ ഉപദേശം കൂടി ചെവിക്കൊള്ളണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ പഴയ തലമുറയിലെ അമ്മമാര്‍ പറഞ്ഞത് ഒന്നു പ്രവസിച്ച സ്ത്രീകള്‍ക്ക് കൂടുതല്‍ പരിചരണം നല്കാന് കഴിയുമെന്നാണ്.
2000-2010 കാലയളവില്‍ അമ്മമാരായവരുടെ ഇടയില്‍ നടത്തിയ അഭിപ്രായ ശേഖരണത്തില്‍ ഗര്‍ഭകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മനസിലാക്കാനായി ഇവര്‍ പ്രധാനമായും ബുക്കുകളും ഇന്റര്‍നെറ്റുമാണ് ആശ്രയിച്ചിരുന്നത്.
കുടുംബത്തിലെ മുതിര്‍ന്നവരുടെ ഉപദേശവും പരിചരണവും ഇവരില്‍ പലര്‍ക്കും അധികം ലഭിച്ചിട്ടില്ല. എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ ബുക്കില്‍ നിന്നും മറ്റും ലഭിക്കുന്ന വിവരങ്ങളേക്കാള്‍ സ്വന്തം അമ്മമാരുടെയോ അല്ലെങ്കില്‍ ആ സ്ഥാനത്തുള്ള ആരുടെയെങ്കിലുമോ പരിചരണം ആഗ്രഹിക്കുന്നതായാണ് ഇവരില്‍ ഭൂരിഭാഗവും മനസു തുറന്നത്.
ഗര്‍ഭിണികളുടെ ദിനചര്യകളില്‍ അമ്മമാര്‍ക്ക് കൂടുതല്‍ സ്വാധീനം ചെലുത്താമെന്നും ഇപ്പോള്‍ വ്യാപകമായി കണ്ടുവരുന്ന ഗര്‍ഭകാല രോഗങ്ങളും മറ്റും ഈ ശ്രദ്ധയിലൂടെ ഏറെക്കുറെ ഒഴിവാക്കാമെന്നും ഈ ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. ഗര്‍ഭകാലത്തെ ആശങ്കയും ആകുലതകളും അകറ്റുന്നതിന് അമ്മമാരുടെ പരിചരണവും ഉപദേശവും ഡോക്ടറുടെ പക്കല്‍ നിന്ന് ലഭിക്കുന്നതിന്റെ ഇരട്ടി ഫലം ചെയ്യുമെന്നും ഇവര്‍ പറയുന്നു.
ഇപ്പോള്‍ മനസ്സിലായില്ലേ ഗര്‍ഭിണികളെ നാലോ അഞ്ചോ മാസമാകുമ്പോള്‍ മാതാപിതാക്കള്‍ സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകുകയും പരിചരിയ്ക്കുകയും ചെയ്യുന്നതിന്റെ കാരണമെന്നതാണെന്ന്. പലയിടത്തും പ്രസവവും പ്രസവശുശ്രൂഷകളും കഴിഞ്ഞ്് മൂന്ന് മാസങ്ങളോളം കഴിഞ്ഞായിരിക്കും അമ്മയെയും കുഞ്ഞിനെയും ഭര്‍തൃവീട്ടിലേയ്ക്ക് അയ്ക്കുന്നത്. അമ്മയ്ക്ക് നല്കാന് കഴിയുന്ന പരിചരണത്തിന് സമം വയ്ക്കാന്‍ മറ്റൊന്നുമില്ലെന്ന് മനസ്സിലാക്കിയ പൂര്‍വ്വികര്‍ ഉണ്ടാക്കിവച്ച ഒരു നിയമം തന്നെയിതെന്നതില് സംശയമില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
