Latest Updates
-
ഓണത്തിന് അതിഥികൾ എത്തുമ്പോൾ വീട് പോസിറ്റീവാണോ? ഈ വാസ്തു ടിപ്പുകൾ പരീക്ഷിച്ചു നോക്കൂ! -
ഉത്രാടപ്പാച്ചിൽ ഷോപ്പിംഗ്: പണം നഷ്ടപ്പെടാതെ മികച്ച ഓഫറുകൾ സ്വന്തമാക്കാൻ ഈ വഴികൾ നോക്കൂ! -
ഡൽഹിയിൽ യുവി ഇൻഡക്സ് കുതിച്ചുയരുന്നു; ചർമ്മം കരിഞ്ഞുപോകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ആഗസ്റ്റ് 27-28 ചന്ദ്രഗ്രഹണം: ഇന്ത്യയിൽ ദൃശ്യമാകുമോ? ഓണാഘോഷത്തെ ബാധിക്കുമോ? ആശങ്ക വേണ്ട, അറിയേണ്ടതെല്ലാം -
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ
അമിതവണ്ണം സ്വിച്ചിട്ട പോലെ കുറയ്ക്കാം: എളുപ്പവഴികളില്‍ ഏറ്റവും ലളിതമായ മാര്‍ഗ്ഗങ്ങള്‍ ഇതാണ്
അമിതവണ്ണം എപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒരു വെല്ലുവിളി തന്നെയാണ്. അതിനെ പരിഹരിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നതാണ് പലരും ആലോചിക്കുന്ന പ്രധാന കാര്യം. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ഇനി ചെറിയ ചില കാര്യങ്ങള്‍ മാത്രം മതി എന്നതാണ് സത്യം. ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട അവസ്ഥകള്‍ പലപ്പോഴും ഉണ്ടാവുന്നു. ആരോഗ്യകരമായ ജീവിത ശൈലിയിലുടെ നമുക്ക് പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്നു. അമിതവണ്ണത്തേയും പ്രശ്നത്തേയും ഫലപ്രദമായി നേരിടാന്‍ വീട്ടില്‍ നിന്ന് തന്നെ പരിഹാരം കാണേണ്ടതാണ്.
പല വിധത്തിലുള്ള ആരോഗ്യപ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് അമിതവണ്ണത്തെയാണ് ആദ്യം തുരത്തേണ്ടത്. ഇത് നിങ്ങള്‍ക്ക് സ്ഥിരമായി ചെയ്യുന്ന പ്രതിരോധ മാര്‍ഗ്ഗത്തിലൂടേയും കൈകാര്യം ചെയ്യാം.ആരോഗ്യകരമായ മാറ്റങ്ങള്‍ തന്നെയാണ് എപ്പോഴും വണ്ണം കുറയ്ക്കുന്നതിന് സഹായിക്കുന്നത്. ആരോഗ്യകരമായ മാറ്റങ്ങള്‍ക്ക് വേണ്ടി നമ്മള് എപ്പോഴും ശ്രദ്ധിക്കേണ്ടത് ആരോഗ്യകരമായ ശീലങ്ങള്‍ പിന്തുടരുക എന്നതാണ്. ലളിതമായ വ്യായാമവും ചില പൊടിക്കൈകളും ചെയ്യുന്നതിലൂടെ അത് അമിതവണ്ണത്തിന് പരിഹാരം കാണുന്നു. കൂടാതെ ആരോഗ്യത്തിനും സഹായിക്കുന്നു.

പ്രഭാതഭക്ഷണം ഒഴിവാക്കരുത്
ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ടത് എപ്പോഴും പ്രഭാത ഭക്ഷണം ഒഴിവാക്കരുത് എന്നതാണ്. അത് മാത്രമല്ല പ്രോട്ടീന്‍, ഫൈബര്‍ തുടങ്ങിയവ അടങ്ങിയ പ്രഭാത ഭക്ഷണം വേണം എപ്പോഴും കഴിക്കുന്നതിനും. ഇത് നിങ്ങളുടെ ആരോഗ്യത്തിന് വളരെ മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിന് ഇത് വഴി സാധിക്കുന്നു.
ചെറുതായി, പല തവണ കഴിക്കാം
ചെറുതായി പല തവണ കഴിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. ഒരു നേരത്തെ ഭക്ഷണം ഒരുമിച്ച് കഴിക്കുന്നത് പലപ്പോഴും അമിതവണ്ണത്തിലേക്കാണ് എത്തിക്കുന്നത്. അതിന് പരിഹാരം കാണുന്നതിന് വേണ്ടി എപ്പോഴും ദിവസത്തില്‍ 5-6 തവണയായി ഭക്ഷണങ്ങള്‍ കഴിക്കാവുന്നതാണ്. ഇതാണ് നിങ്ങളുടെ മെറ്റബോളിസത്തിനും സഹായിക്കുന്നത്.
ധാരാളം വെള്ളം കുടിക്കുക
വെള്ളം ധാരാളം കുടിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. അതിനായി ദിവസവും കുറഞ്ഞത് 2.5 ലിറ്റര്‍ എങ്കിലും വെള്ളം കുടിക്കുന്നതിന് ശ്രദ്ധിക്കണം. ഇതിലൂടെ മാത്രമേ നിങ്ങള്‍ക്ക് ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്നതിന് സാധിക്കുകയുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
പ്രോസസ്ഡ് ഫുഡുകള്‍ ഒഴിവാക്കുക
പാക്കറ്റില്‍ കിട്ടുന്ന കൃത്രിമ ഭക്ഷണങ്ങള്‍, ചിപ്സ്, കേക്ക് മുതലായവ ഒഴിവാക്കുക. പകരം ആരോഗ്യം നല്കുന്ന ബദാം, കശുവണ്ടി, വാള്‍നട്ട് എന്നിവ കഴിക്കുക. ഇതെല്ലാം സ്നാക്സ് ആയി കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. ഇത് വഴി നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. അത് മാത്രമല്ല ആരോഗ്യത്തേയും സഹായിക്കുന്നു.

പച്ചക്കറികളും പഴങ്ങളും
നിങ്ങളുടെ ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും ധാരാളം കഴിക്കാന്‍ ശ്രദ്ധിക്കണം. ഇതെല്ലാം ശരീരത്തിന് ആവശ്യമായ പോഷകങ്ങളും വിറ്റാമിനുകളും ശരീരത്തിന് നല്കുന്നു. ഫൈബര്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിന്റെ അമിത തൂക്കത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു.
വ്യായാമങ്ങള്‍
അമിതവണ്ണത്തെ പരിഹരിക്കുന്നതിന് സഹായിക്കുന്ന ചില വ്യായാമങ്ങള്‍ ഉണ്ട്. അതില്‍ വരുന്നതാണ് എപ്പോഴും നടത്തം. എന്നാല്‍ വളരെ എളുപ്പത്തില്‍ രണ്ട് കൈയ്യും വീശി നടക്കുന്നതാണ് ആദ്യത്തെ കാര്യം. അത് കൂടാതെ യോഗയും പ്രാണയാമവും ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തിലും വളരെയധികം സഹായിക്കും. കൂടാതെ മാനസിക ആരോഗ്യവും മികച്ചതായിരിക്കും. കൂടാതെ കലോറി പെട്ടെന്ന് ഇല്ലാതാക്കുന്നതിന് കാര്‍ഡിയോ വ്യായാമവും ചെയ്യാവുന്നതാണ്. എന്നാല്‍ വീട്ടില്‍ വര്‍ക്കൗട്ട് ചെയ്യുമ്പോള്‍ നിര്‍ബന്ധമായും കൃത്യമായി ഒരു പരിശീലകന്റെ സഹായത്തോടെ വേണം ചെയ്യുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications