Latest Updates
-
വിശ്വകർമ്മ പൂജ 2026: വർക്ക്ഷോപ്പിലും ഓഫീസിലും ഐശ്വര്യവും സുരക്ഷയും ഉറപ്പാക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഗണേശചതുർത്ഥിക്ക് വീട് ഒരുങ്ങുമ്പോൾ; ഐശ്വര്യത്തിനായി ഈ വാസ്തു കാര്യങ്ങൾ ശ്രദ്ധിക്കൂ -
2026 സെപ്റ്റംബർ 13: ഇന്നത്തെ രാഹുകാലവും ഗുളികകാലവും; പ്രധാന കാര്യങ്ങൾ തുടങ്ങുന്നതിന് മുൻപ് ഈ സമയം ശ്രദ്ധിക്കൂ! -
ബുധൻ അത്തം നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ സമയം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
ഗണേശ ചതുർത്ഥി: വിയർപ്പിൽ മായാത്ത മേക്കപ്പും തിളങ്ങുന്ന ചർമ്മവും; ആഘോഷത്തിനിടയിലും സുന്ദരിയായിരിക്കാൻ ഈ ടിപ്പുകൾ -
ഡൽഹിയിൽ ഇന്ത്യ-അഫ്ഗാനിസ്ഥാൻ ട്വന്റി20 പോരാട്ടം ഇന്ന്; സാധ്യത ഇലവനും പിച്ച് റിപ്പോർട്ടും അറിയാം -
58-ൽ നിന്ന് 72 കിലോയിലേക്ക്! നിമിഷ സജയന്റെയും രജിഷ വിജയന്റെയും ഞെട്ടിക്കുന്ന മേക്കോവർ രഹസ്യം ഇതാണ് -
2026 സെപ്റ്റംബർ 14: ചന്ദ്രൻ തുലാം രാശിയിലേക്ക്; ഈ രാശിക്കാർക്ക് വൻ നേട്ടങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്!
തടി കുറയുന്നു, ക്ഷീണം, അമിതമായ വിശപ്പ്: ഈ ലക്ഷണങ്ങളുള്ള പുരുഷന്മാര് അല്പം ശ്രദ്ധിക്കണം
ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ അലസരാണ് പുരുഷന്മാര് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഇത് പല വിധത്തിലുള്ള പ്രതിസന്ധികളിലേക്ക് എത്തുമ്പോഴാണ് അത് ഗുരുതരമായി മാറുന്നത്. പലരും ശ്രദ്ധിക്കാതെ വിടുമ്പോള്‍ അത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തും. പലപ്പോഴും പുരുഷന്മാര് ഭക്ഷണത്തിന്റെ കാര്യത്തിലും അത്ര ശ്രദ്ധിക്കാതെ വിടുന്നു. എന്നാല്‍ ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നു. ശരീരത്തിന് ആവശ്യമായ പോഷകങ്ങളും പ്രോട്ടീനും ലഭിക്കാത്തത് കൂടുതല്‍ ഗുരുതരമായ അവസ്ഥകള്‍ ഉണ്ടാക്കുന്നു. പേശികള്‍ക്കുണ്ടാവുന്ന തളര്ച്ചയുള്പ്പടെ ഗുരുതരമായ പ്രശ്നങ്ങളാണ് ഇത് നിങ്ങളില്‍ ഉണ്ടാക്കുന്നതും.
പുരുഷന്മാരിലെ പ്രോട്ടീന്റെ കുറവ് പല വിധത്തിലുള്ള പ്രശ്നങ്ങളാണ് ഉണ്ടാക്കുന്നത്. ഇത് നിങ്ങളുടെ ആരോഗ്യത്തിന് കൂടുതല്‍ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കും. പേശികള്‍, ചര്‍മ്മം, എല്ലുകള്‍, മുടി, എന്‍സൈമുകള്‍, ഹോര്‍മോണുകള്‍ എന്നിവയെല്ലാം പ്രശ്നത്തിലാവുന്നത് പ്രോട്ടീന്‍ അഭാവം മൂലമാണ്. അതുകൊണ്ട് തന്നെ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ശ്രമിക്കുന്നതിന് മുന്‍പ് ശരീരത്തില്‍ പ്രോട്ടീന്‍ കുറഞ്ഞാല്‍ എന്തൊക്കെയാണ് ലക്ഷണങ്ങള്‍ ശരീരം കാണിക്കുന്നത് എന്ന് നോക്കാം. പുരുഷന്മാരിലെ പ്രോട്ടീന്‍ കുറവ് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

പേശീ ബലഹീനത
പേശികള്‍ക്ക് ബലഹീനത സംഭവിക്കുന്നു. പലപ്പോഴും അതൊരു അസാധാരണ ലക്ഷണം തന്നെയാണ്. ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാതെ വരുമ്പോള്‍ ശരീരത്തിന് ഊര്‍ജ്ജത്തിന് വേണ്ടി ശരീരം പേശികളിലെ കോശങ്ങളെ വിഘടിപ്പിക്കുകയും ഇത് നിങ്ങള്‍ക്ക് ശരീരത്തിന് ബലഹീനത നല്‍കുകയും ചെയ്യുന്നു. പലപ്പോഴും നിങ്ങളുടെ ദൈനംദിന ജോലികള്‍ പോലും പ്രശ്നങ്ങളിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
തുടര്‍ച്ചയായ വിശപ്പ്
നിങ്ങള്‍ക്ക് വിശപ്പ് വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയാണെങ്കില്‍ അതും അല്പം ശ്രദ്ധിക്കണം. കാരണം സാധാരണ അവസ്ഥയില്‍ വിശപ്പ് ഹോര്‍മോണിനെ നിയന്ത്രിക്കുന്ന ഗ്രെലിന്‍ പ്രോട്ടീന്‍ ക്രമീകരിക്കപ്പെടുന്നു. ഇത് കൂടുതല്‍ നേരം വയര്‍ നിറഞ്ഞതായി സഹായിക്കുന്നു. അത് മാത്രമല്ല പ്രോട്ടീന്‍ കുറവെങ്കില്‍ അത് പലപ്പോഴും ഭക്ഷണം ഇടക്കിടെ കഴിക്കുന്നതിനും അത് പോലെ കൂടുതല്‍ വിശപ്പിന് കാരണമാക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
പേശികളുടെ ശോഷണം
നിങ്ങള്‍ക്ക് കൈകളിലേയും ശോഷണം പലപ്പോഴും നിങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളുടെ തുടക്കമാവുന്നു എന്നതില്‍ സംശയം വേണ്ട. പലപ്പോഴും വ്യായാമമാണ് നിങ്ങളുടെ ആരോഗ്യത്തിന് മികച്ചതാവുന്നത്. ജിമ്മില്‍ ഭാരം ഉയര്‍ത്തുന്നതിനുള്ള കഴിവ് കുറയുന്നു. പ്രോട്ടീന്റെ കുറവ് പേശികളുടെ കേടുപാടുകള്‍ വര്‍ദ്ധിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്.

കാര്‍ബോഹൈഡ്രേറ്റ്, മധുര ആസക്തി
ശരീരം പെട്ടെന്ന് ഊര്‍ജ്ജ സ്രോതസ്സുകള്‍ ആവശ്യപ്പെടുന്ന അവസ്ഥയാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും സംസ്കരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍, ചിപ്സ്, ബിസ്കറ്റുകള്‍, ചോക്ലേറ്റ്, പഞ്ചസാര പാനീയങ്ങള്‍ എന്നിവയോട് ആസക്തി വര്‍ദ്ധിക്കുന്നത് ഈ ഘട്ടത്തിലാണ്. അത് മാത്രമല്ല ഇത് പ്രോട്ടീന്‍ അസന്തുലിതാവസ്ഥ നിങ്ങളുടെ പ്രോട്ടീന്‍ കുറവിനെയാണ് സൂചിപ്പിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ ഒരിക്കലും ഇത് വഴി നിസ്സാരമാക്കില്ല.
മുടി കൊഴിച്ചില്‍, ചര്‍മ്മം, നഖ പ്രശ്നങ്ങള്‍
മുടി കൊഴിച്ചില്‍, ചര്‍മ്മം, നഖങ്ങള്‍ എന്നിവയുടെ പ്രധാന ഘടകങ്ങളായ കെരാറ്റിന്‍, കൊളാജന്‍ എന്നിവയുടെ നിര്‍മ്മാണത്തിന് പ്രോട്ടീന്‍ അനിവാര്യമാണ്. എന്നാല്‍ ചില അവസ്ഥകളില്‍ അത് കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും. അതിന്റെ ഫലമായി പ്രോട്ടീന്‍ അത്യന്താപേക്ഷിതമാണ്. ഇതിന്റെ ഫലമായി ചര്‍മ്മം വരണ്ടതും നിര്‍ജ്ജീവവുമായി മാറുന്നു. പലപ്പോഴും ദുര്‍ബലമായ നഖങ്ങളും ഇതിന്റെ ഫലമായി ഉണ്ടാവും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
