Notifications
Settings
Clear Notifications
Notifications
Settings
Clear Notifications

കൊഴുപ്പിനെ ഉരുക്കിക്കളയും മുരിങ്ങയില സൂപ്പ്: കുടിച്ചാല്‍ ഗുണങ്ങള്‍ ഇരട്ടിയാണ്

ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അമിതവണ്ണം എന്നത് പല വിധത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതാണ്. പലപ്പോഴും എന്താണ് ചെയ്യേണ്ടത് എന്ന് അറിയാത്ത തരത്തിലാണ് കാര്യങ്ങള്‍ എത്തുന്നതും. എത്രയൊക്കെ ഭക്ഷണനിയന്ത്രണം നടത്തിയാലും നാം ശ്രദ്ധിച്ചില്ലെങ്കില്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തിക്കും. പലപ്പോഴും പല രോഗങ്ങള്‍ക്കും പിന്നിലെ പ്രധാന കാരണം എന്ന് പറയുന്നത് അമിതവണ്ണം തന്നെയാണ്. എന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ എന്താണ് ചെയ്യേണ്ടത് എന്നത് പലര്‍ക്കും അറിയില്ല. പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നിങ്ങളെ ബാധിക്കുന്നതിന് പിന്നില്‍ പലപ്പോഴും അമിതവണ്ണം കൂടിയാണ് കാരണം.

എന്നാല്‍ അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ മുരിങ്ങയില സഹായിക്കുന്നു. ചിലര്‍ മുരിങ്ങക്ക മാത്രം കഴിക്കുമ്പോള്‍ മുരിങ്ങയിലയുടെ ഗുണങ്ങളെ മറന്ന് കളയുന്നു. എന്നാല്‍ മുരിങ്ങയില സൂപ്പ് കഴിക്കുമ്പോള്‍ അത് അമിതവണ്ണത്തിന് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും. മുരിങ്ങയിലയുടെ ഉയര്‍ന്ന പോഷക മൂല്യം തന്നെയാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ഇത് സൂപ്പര്‍ഫുഡാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ഗുണങ്ങള്‍ നിരവധി
മുരിങ്ങയിലയുടെ ആരോഗ്യ ഗുണങ്ങള്‍ ഒട്ടും തന്നെ നിസ്സാരമല്ല. ഇതില്‍ പോഷകമൂല്യം ഇരട്ടിയാണ്. അത് മാത്രമല്ല വൈറ്റമിനുകള്‍, കാല്‍സ്യം, ഇരുമ്പ്, അമിനോ ആസിഡുകള്‍ എന്നിവയെല്ലാം തന്നെ മുരിങ്ങയിലയില്‍ ധാരാളം ഉണ്ട്. എപ്രകാരം ഇത് നിങ്ങളുടെ അമിതവണ്ണത്തെ പ്രശ്‌നത്തിലാക്കുന്നു എന്ന് നോക്കാം. അതിലുപരി മുരിങ്ങ സൂപ്പ് എപ്രകാരം നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും, തടി കുറയ്ക്കാന്‍ എപ്രകാരം സഹായിക്കും എന്ന് നോക്കാം.

സൂപ്പ് തയ്യാറാക്കാം
മുരിങ്ങയില - ഒരു കപ്പ്
വെള്ളം - 2-3 കപ്പ്
ജീരകം - കാല്‍ ടീസ്പൂണ്‍
കുരുമുളക് - കാല്‍ ടീസ്പൂണ്‍
ഉപ്പ്- പാകത്തിന്
വെളുത്തുള്ളി- ആവശ്യമെങ്കില്‍

ആദ്യമായി മുരിങ്ങയില സൂപ്പ് തയ്യാറാക്കുന്നതിന് വേണ്ടി മുരിങ്ങയില ചെറുതായി അരിഞ്ഞ് അതിലേക്ക് വെള്ളം, കുരുമുളക്, ജീരകം, ഉപ്പ് എന്നിവ ചേര്‍ത്ത് നല്ലതുപോലെ തിളപ്പിച്ചെടുക്കാവുന്നതാണ്. ഇതിലേക്ക് ആവശ്യമെങ്കില്‍ വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കൂടി ചേര്‍ക്കാം. കാരണം ഇത് നിങ്ങളുടെ അമിതവണ്ണത്തിനെ പ്രതിരോധിക്കാന്‍ അത്യുത്തമമാണ്.

ഗുണങ്ങള്‍
അമിതവണ്ണം കുറയ്ക്കുന്നതോടൊപ്പം തന്നെ ദഹനാരോഗ്യത്തിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല പഠനം അനുസരിച്ച് നിങ്ങള്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളും മുരിങ്ങയില നല്‍കുന്നു. മലബന്ധം, വയറ് വീര്‍ക്കല്‍, തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അത് മാത്രമല്ല ദൈനംദിന ഭക്ഷണത്തില്‍ മുരിങ്ങയില ചേര്‍ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ആന്റിഓക്‌സിഡന്റ് കലവറ
ആന്റി ഓക്‌സിഡന്റിന്റെ കലവറയാണ് ഈ മിശ്രിതം. അത് മാത്രമല്ല ഇതില്‍ നിന്ന് ശരീരം ടോക്‌സിനെ പുറന്തള്ളുന്നതിന് സഹായിക്കുന്ന തരത്തിലേക്ക് കാര്യങ്ങളെത്തുന്നു. അത് മാത്രമല്ല രക്തം ശുദ്ധീകരിക്കുന്നതിനും ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതോടൊപ്പം രോഗപ്രതിരോധത്തിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട,. സ്ഥിരമായി അല്‍പം മുരിങ്ങയില സൂപ്പ് കഴിക്കുന്നത് വഴി നിങ്ങളില്‍ നിന്ന് അകാല വാര്‍ദ്ധക്യത്തിന് പരിഹാരം കാണുന്നതിനും സഹായിക്കും.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Read More About: #weight loss #benefits

English Summary

Moringa leaves soup aids weight loss while providing essential nutrients that boost overall health.
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+