Latest Updates
-
നിഹാരിക എൻഎമ്മിന്റെ 'ലീൻ ലുക്ക്' വൈറൽ; ഫിറ്റ്നസ് നിലനിർത്താൻ താരം പിന്തുടരുന്ന ആ നാടൻ വഴികൾ ഇതാ! -
ഹിമാചലിൽ ഓറഞ്ച് അലർട്ട്; മഴക്കാലത്ത് ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശ്രാവണ മാസത്തിന് തുടക്കം; വീട്ടിൽ ഐശ്വര്യം നിറയ്ക്കാൻ ഇന്ന് രാത്രി തന്നെ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ -
ഐടിആർ ഫയൽ ചെയ്യുമ്പോൾ ടെൻഷനാണോ? ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ, സാമ്പത്തിക നേട്ടം ഉറപ്പ്! -
കടലാക്രമണ ഭീഷണി: ഉപ്പുവെള്ളം ചർമ്മത്തെ നശിപ്പിക്കാതിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ശുക്രൻ കന്നി രാശിയിലേക്ക്: ഓഗസ്റ്റ് 1 മുതൽ നിങ്ങളുടെ ജീവിതത്തിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തെല്ലാം? -
ചന്ദ്രൻ കുംഭം രാശിയിലേക്ക്: ജൂലൈ 30-ന് ജീവിതത്തിൽ വലിയ മാറ്റങ്ങൾ, ഈ രാശിക്കാർക്ക് നേട്ടങ്ങളുടെ കാലം -
ഇന്ന് ജൂലൈ 29: രവി യോഗവും സർവാർത്ഥ സിദ്ധി യോഗവും; ഈ സമയത്ത് പുതിയ കാര്യങ്ങൾ തുടങ്ങിയാൽ വൻ നേട്ടം! -
ജൂലൈ 29: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
ഗുരുപൂർണിമ ദിനത്തിലെ നക്ഷത്രഫലം: ഇന്ന് ഈ നക്ഷത്രക്കാർക്ക് രാജയോഗം, ഭാഗ്യദിനം ആർക്കൊക്കെ?
തടി ഒതുക്കാന്‍ ഈ വീട്ടുവൈദ്യങ്ങള്‍ ഫലപ്രദമോ? അറിയാം ഇക്കാര്യങ്ങള്‍
ശരീരഭാരം കുറയ്ക്കുക എന്ന കാര്യം പലരിലും അസ്വസ്ഥതയും പ്രശ്നങ്ങളും സൃഷ്ടിക്കുന്നതാണ്. എന്നാല്‍ ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. എന്നാല്‍ പലരും ചെയ്യുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്. അതില്‍ മഞ്ഞള്‍ ചേര്‍ത്ത വെള്ളം, അല്ലെങ്കില്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുക, പഴം കഴിക്കുക, ചൂടുവെള്ളത്തില്‍ നെയ്യ് ചേര്‍ക്കുക എന്നിവയെല്ലാം നിങ്ങളില്‍ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് പലരും ചിന്തിക്കുന്നു. എന്നാല്‍ ഈ രീതികള്‍ യഥാര്‍ത്ഥത്തില്‍ ഫലപ്രദമാണോ അല്ലയോ എന്ന് പലര്‍ക്കും അറിയില്ല. അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു അതോ പാര്ശ്വഫലങ്ങളാണോ ഉണ്ടാക്കുന്നത് എന്ന് നമുക്ക് നോക്കാം.
ചില സന്ദര്‍ഭങ്ങളില്‍ ഇത് ചെറിയ തോതില്‍ ആരോഗ്യം നല്‍കുമെങ്കിലും ചിലരില്‍ ചെറിയ രീതിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. എന്നാല്‍ എപ്പോഴും ശരീരഭാരം കുറയ്ക്കുന്നതിന് വേണ്ടി സമീകൃതാഹാരം, കലോറി നിയന്ത്രണം, ചിട്ടയായ വ്യായാമം എന്നിവയെല്ലാം തന്നെ ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ ഇതിനെക്കുറിച്ച് ഡയറ്റീഷ്യന് നേഹ സിന്‍ഹ പറയുന്നത് എന്താണെന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

ചൂടുവെള്ളത്തില്‍ ചെറുനാരങ്ങയും തേനും
പലപ്പോഴും പലരും രാവിലെ തന്നെ ചെറുനാരങ്ങയും തേനും ചേര്‍ത്ത ചൂടുവെള്ളം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം. അത് മാത്രമല്ല ഇത് നിങ്ങളുടെ കൊഴുപ്പ് കത്തിക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കുമെന്നാണ് പലരും പറയുന്നത്. എന്നാല്‍ ചെറുനാരങ്ങയിലെ വിറ്റാമിന്‍ സിയും ആന്റിഓക്സിഡന്റുകളും ആരോഗ്യത്തിന് നല്ലതാണ് എന്നാല്‍ ഇവ എത്രത്തോളം കൊഴുപ്പ് കത്തിക്കുന്നു എന്നത് ഇപ്പോഴും സംശയം നിലനില്‍ക്കുന്നതാണ്.
നെയ്യും ചൂടുവെള്ളവും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ നെയ്യും ചൂടുവെള്ളവും ചേര്‍ത്ത് കുടിക്കുന്നത് വഴി തടി കുറയുകയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യുന്നു എന്നതാണ് പലരും പറയുന്നത്. എന്നാല്‍ ഇത് ദഹനാരോഗ്യത്തിനും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. എന്നാല്‍ ഒഴിഞ്ഞ വയറ്റില്‍ ഒരു സ്പൂണ്‍ നെയ് ചൂടുവെള്ളത്തില്‍ മിക്സ് ചെയ്ത് കുടിക്കുന്നത് ശരീരഭാരം കുറയ്ക്കും എന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല. ഇത് പലപ്പോഴും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്.
പഴങ്ങള്‍ മാത്രം കഴിക്കുന്നത്
നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് പഴങ്ങള്‍. എന്നാല്‍ പഴങ്ങള്‍ മാത്രം കഴിച്ചത് കൊണ്ട് ശരീരഭാരം കുറയ്ക്കും എന്ന കാര്യം സംശയിക്കപ്പെടുന്നതാണ്. ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയില്ല എന്ന് മാത്രമല്ല ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ശരീരത്തിന് ആവശ്യമായ പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, മറ്റ് പോഷകങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങള്‍ക്ക് ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും.

ആരോഗ്യകരമായ ജീവിത ശൈലി
ആരോഗ്യകരമായ ജീവിത ശൈലി നിര്‍ബന്ധമാണ് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടകരമായ അവസ്ഥയിലേക്കും അമിതവണ്ണത്തിലേക്കും എത്തിക്കുന്നു. അത് മാത്രമല്ല പലരും ചൂടുവെള്ളവും മഞ്ഞള്‍ മിക്സ് ചെയ്ത് കുടിക്കുന്നു. ഇത് ശരീരഭാരം നിയന്ത്രിക്കുന്നതിനും ബിഎംഐ മികച്ചതാക്കുന്നതിനും സഹായിക്കുന്നു. എന്നാല്‍ ഇത്തരം ശീലങ്ങള്‍ ആരംഭിക്കുന്നതിന് മുന്‍പ് നിര്‍ബന്ധമായും ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
ആപ്പിള്‍ സിഡെര്‍ വിനെഗര്‍
പലപ്പോഴും ആപ്പിള്‍ സിഡാര്‍ വിനീഗര്‍ നിങ്ങളുടെ ആരോഗ്യത്തിന് എത്രത്തോളം ഗുണങ്ങള്‍ നല്‍കുന്നതാണ് എന്ന് മനസ്സിലാക്കാം. എന്നാല്‍ ഇത് ശരീരഭാരം കുറയ്ക്കുന്നതിനായി എത്രത്തോളം സഹായിക്കുന്നു എന്നത് അല്പം ശ്രദ്ധിക്കണം. ഇത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുമെങ്കിലും അത് എത്രത്തോളം ഫലപ്രദമാണ് എന്നതും അറിയണം. എന്നാല്‍ ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ഉപയോഗിക്കുന്നത് വഴി പലപ്പോഴും അസിഡിറ്റി വര്‍ദ്ധിക്കുകയും പല്ലിന്റെ ഇനാമലിന് കേടുപാടുകള്‍ വരുത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ പരിമിതമായ തോതില്‍ മാത്രം ഇവ ഉപയോഗിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications