Latest Updates
-
18 വയസ്സിൽ താഴെയുള്ളവരുടെ വിവാഹം: പോക്സോ നിയമത്തിൽ നിന്ന് രക്ഷയില്ലെന്ന് ഹൈക്കോടതി -
സെപ്റ്റംബർ 28 മുതൽ ഒക്ടോബർ 4 വരെ: ഈ 5 രാശിക്കാർക്ക് വൻ ധനയോഗം, കരിയറിൽ വൻ കുതിപ്പ്! -
2026 സെപ്റ്റംബർ 28 നക്ഷത്രഫലം: രേവതിയിൽ നിന്ന് അശ്വതിയിലേക്ക്, ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം! -
ഇന്നത്തെ രാശിഫലം: ഈ 12 രാശിക്കാർക്കും ഇന്ന് നേട്ടങ്ങളുടെ ദിനം, അറിയാം നിങ്ങളുടെ ഭാഗ്യനിറവും നമ്പറും -
മുംബൈ ലോക്കൽ യാത്രക്കാർ ശ്രദ്ധിക്കുക: ഇന്ന് മെഗാ ബ്ലോക്ക്, ട്രെയിനുകൾ വൈകും; യാത്ര പ്ലാൻ ചെയ്യേണ്ടത് ഇങ്ങനെ -
കൊച്ചിയിൽ ജിഎസ്ടി ജോയിന്റ് കമ്മീഷണറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്; പിടിച്ചെടുത്തത് ലക്ഷങ്ങൾ! -
പിതൃപക്ഷത്തിന് തുടക്കം: പ്രഥമ ശ്രാദ്ധം ഇന്ന്; കേരളത്തിലെ പ്രധാന നഗരങ്ങളിലെ കൃത്യമായ മുഹൂർത്തം അറിയാം -
കേരളത്തിൽ റെഡ് അലർട്ട്: കടൽക്ഷോഭത്തിനിടെ ചർമ്മവും മുടിയും സുരക്ഷിതമാക്കാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ലോക വിനോദസഞ്ചാര ദിനം: ഇന്ന് ചരിത്ര സ്മാരകങ്ങളിൽ സൗജന്യ പ്രവേശനം; യാത്ര പ്ലാൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വാരാന്ത്യ യാത്രയ്ക്ക് മുൻപ് ശ്രദ്ധിക്കുക; കേരളത്തിലെ ഇന്നത്തെ ഇന്ധനവിലയും പണം ലാഭിക്കാനുള്ള വഴികളും ഇതാ
മനുഷ്യ, മൃഗ കോശങ്ങള്‍ ക്ലോണ്‍ ചെയ്യാം
ലണ്ടന്‍: മനുഷ്യകോശങ്ങളേയും മൃഗകോശങ്ങളെയും ക്ലോണ്‍ ചെയ്യാന്‍ ബ്രിട്ടീഷ് മെഡിക്കല്‍ സംഘം അംഗീകാരം നല്കി. മനുഷ്യ-മൃഗ കോശങ്ങള്‍ സംയോജിപ്പിച്ച് ഹൈബ്രിഡ് ഭ്രൂണങ്ങള്‍ സൃഷ്ടിക്കാനാണ് മെഡിക്കല്‍ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നത്.
മനുഷ്യകലകളിലെ ക്ലോണിങ് നടത്തുന്നതിന് പിന്തുണ നല്കുന്ന നിയമം ഈയിടെ ബ്രിട്ടണ് പാസാക്കിയിരുന്നു. ഹ്യൂമന്‍ ടിഷ്യു ആന്‍ഡ് എബ്രിയോ എന്ന ബില്‍ പ്രകാരം മുനുഷ്യ-മൃഗ ക്ലോണിങ്ങിന് നിയമപരമായ തടസം ഉണ്ടായിരുന്നില്ല.
കൗണ്‍സിലിന്റെ അംഗീകാരവും കിട്ടയതോടെ ശാസ്ത്രജ്ഞര്‍ നീക്കം ശക്തമാക്കി. മനുഷ്യ-മൃഗ ക്ലോണിങ്ങിലൂടെ സൃഷ്ടിക്കുന്ന ഭ്രൂണത്തെ സ്ത്രീയുടെ ഗര്‍ഭപാത്രത്തില്‍ വളരാന്‍ അനുവദിക്കരുതെന്ന് നിയമത്തില്‍ നിര്‍ദേശിക്കുന്നുണ്ട്.
ഭ്രൂണത്തില്‍ നിന്ന് പുറത്തുവരുന്ന ജീവി എത് സ്വഭാവത്തിലുള്ളതാണെങ്കിലും 14 ദിവസത്തില്‍ കൂടുതല്‍ ജീവിക്കാന്‍ അനുവദിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
ഈ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയാണെങ്കില്‍ മനുഷ്യന്റെയും മൃഗത്തിന്റെയും കോശങ്ങള്‍ യോജിപ്പിച്ച് പുതു ജീവന് ഉണ്ടാക്കുന്നതില്‍ സാദാചാരപരമായ പ്രശ്നങ്ങള്‍ ഒന്നും ഉദിക്കുന്നില്ലെന്ന് ബ്രിട്ടീഷ് മെഡിക്കല്‍ സംഘത്തിന്റെ മേധാവി മാര്ട്ടിന് ബോബ്റോ പറഞ്ഞു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
