Latest Updates
-
ഓഗസ്റ്റ് 5-ലെ ബുധൻ മാറ്റം: പണമിടപാടുകളിൽ ജാഗ്രത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ നേട്ടങ്ങൾ! -
ചൊവ്വ മിഥുനം രാശിയിലേക്ക്: സാങ്കേതികവിദ്യയിലും യാത്രകളിലും വരാനിരിക്കുന്ന മാറ്റങ്ങൾ ശ്രദ്ധിക്കൂ! -
ഓഗസ്റ്റ് 4: രവി യോഗവും അഭിജിത്ത് മുഹൂർത്തവും; ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വൻ വിജയം ഉറപ്പ്! -
ഇന്ന് രാത്രി അശ്വതി നക്ഷത്ര മാറ്റം: ഈ 5 രാശിക്കാർക്ക് ഭാഗ്യത്തിന്റെ പെരുമഴക്കാലം! -
2026 ഓഗസ്റ്റ് 4 നക്ഷത്രഫലം: കരിയറിലും സാമ്പത്തിക നേട്ടവുമായി ഈ നക്ഷത്രക്കാർ, ഇന്ന് നിങ്ങളുടെ ഭാഗ്യദിനമോ? -
ഓഗസ്റ്റ് 4 രാശിഫലം: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തും; ഇന്നത്തെ ദിവസം ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അടുക്കളയിലെ ഈ വാസ്തു തെറ്റുകൾ സാമ്പത്തിക ബാധ്യത വരുത്തുമോ? ഐശ്വര്യത്തിന് ചെയ്യേണ്ട മാറ്റങ്ങൾ -
വീട്ടിൽ ക്ലോക്ക് വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; സാമ്പത്തിക നേട്ടത്തിനും സമാധാനത്തിനും വാസ്തു പറയുന്നത് ഇതാണ് -
ശമ്പളം കിട്ടിയോ? വാലറ്റിൽ ഈ സാധനങ്ങൾ ഉണ്ടെങ്കിൽ പണം കൈയിൽ നിൽക്കില്ല! -
വ്യാഴം പൂയ്യം നക്ഷത്രത്തിലേക്ക്: ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളും സാമ്പത്തിക നേട്ടങ്ങളും
തടി കുറയ്ക്കാനും ശരീരത്തെ വിഷമുക്തമാക്കുന്നതിനും മുരിങ്ങ
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുരിങ്ങ വളരെയധികം ഗുണങ്ങള്‍ നല്‍കുന്നതാണ്. പലപ്പോഴും ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ മുന്നോട്ട് പോകാവുന്നതാണ് മുരിങ്ങയുടെ കാര്യത്തില്‍ . അമിതവണ്ണത്തെ കുറയ്ക്കുന്നത് ഉള്‍പ്പടെ നിരവധി ആരോഗ്യ ഗുണങ്ങളാണ് മുരിങ്ങയ്ക്കുള്ളത്. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങളാണ് നല്‍കുന്നത്. പലപ്പോഴും നിങ്ങളറിയാതെ തന്നെ ആരോഗ്യത്തിനെ സംരക്ഷിക്കുന്നതിന് മുരിങ്ങ മികച്ചതാണ്. എന്നാല്‍ ഇത് തടി കുറയ്ക്കാനും ശരീരത്തിലെ വിഷാംശത്തെ പ്രതിരോധിക്കുന്നതിനും എപ്രകാരം ഉപയോഗിക്കണം എന്ന് പലര്‍ക്കും അറിയില്ല. ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങളേയും നിസ്സാരമായി ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു എപ്പോഴും മുരിങ്ങ.
അവശ്യ വിറ്റാമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ സമ്പുഷ്ടമായ മുരിങ്ങ നിങ്ങളുടെ ശരീരത്തെ വിഷവിമുക്തമാക്കുന്നതോടൊപ്പം നല്കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ആരോഗ്യകരമായ ശരീരഭാരം കുറയ്ക്കുന്നതിനും പ്രകൃതിദത്തവും ഫലപ്രദവുമായ ഒരു പരിഹാര മാര്‍ഗ്ഗം തന്നെയാണ് മുരിങ്ങ നല്‍കുന്നത്. എപ്രകാരം ഇത് ശരീരത്തിന് സഹായിക്കുന്നു എന്തൊക്കെ ഗുണങ്ങള്‍ നല്കുന്നു എന്നും നോക്കാം.

പ്രകൃതിദത്ത ബോഡി ഡീടോക്സിഫയര്‍
ശരീരത്തില്‍ നിന്ന് വിഷവസ്തുക്കളെ പുറന്തള്ളാന്‍ സഹായിക്കുന്ന ക്വെര്‍സെറ്റിന്‍, ക്ലോറോജെനിക് ആസിഡ് തുടങ്ങിയവ മുരിങ്ങയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. മാത്രമല്ല ഇവയെല്ലാം തന്നെ ശരീരത്തിലെ ദോഷകരമായ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കുകയും കരളിന്റെ ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ വിവിധ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് മുരിങ്ങ എന്നതില്‍ സംശയം വേണ്ട. അതിനായി മുരിങ്ങ ചായ കുടിക്കുകയോ ഭക്ഷണത്തില്‍ മുരിങ്ങ പ്രധാനമായി ചേര്‍ക്കുകയും ചെയ്യാവുന്നതാണ്. ഇത് ശരീരത്തെ ശുദ്ധീകരിക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട.
മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു
മികച്ച ദഹനത്തിനും ആരോഗ്യത്തിനും സഹായിക്കുന്നതാണ് മുരിങ്ങ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് നല്ല ദഹനത്തിനും ഭക്ഷണത്തെ ഊര്‍ജ്ജമാക്കി മാറ്റുന്നതിനും സഹായകമാണ് എന്നതില്‍ സംശയം വേണ്ട. വിറ്റാമിന്‍ ബി ധാരാളം മുരിങ്ങയില്‍ അടങ്ങിയിട്ടുണ്ട്. ഇതാകട്ടെ ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നു. കൂടാതെ ശരീരത്തിനെ എളുപ്പത്തില്‍ കലോറി കത്തിക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ മെറ്റബോളിസം വര്‍ദ്ധിച്ചാല്‍ അത് നിങ്ങളില്‍ നിന്ന് അമിതവണ്ണത്തെ പ്രതിരോധിക്കുന്നതിലേക്ക് നയിക്കുന്നു.
വിശപ്പിനെ കുറയ്ക്കുന്നു
അമിതവണ്ണത്തിന് പ്രധാന കാരണം പലപ്പോഴും വിശപ്പ് കൂടിയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി നമുക്ക് സാധിക്കുന്നത് പലപ്പോഴും മുരിങ്ങ കൂടി കഴിക്കുന്നത് വഴിയാണ്. ഇത് നാരുകള്‍ ധാരാളം അടങ്ങിയിട്ടുള്ള ഒരു ഇലക്കറിയാണ് എന്നകാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ അമിതവിശപ്പിനെ തടയുകയും അത് വഴി ശരീരത്തിന് ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കുകയും ചെയ്യുന്നു. കൂടാതെ ദഹന സംബന്ധമായുണ്ടാവുന്ന പ്രശ്നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു. ഇതെല്ലാം വഴി ശരീരത്തിന് ആരോഗ്യവും ഊര്‍ജ്ജവും നല്കുന്നതില് മുരിങ്ങ മുന്നില്‍ തന്നെയാണ്.
എപ്രകാരം മുരിങ്ങ ഉപയോഗിക്കാം?
അമിതവണ്ണത്തെ പ്രതിരോധിക്കാന്‍ എപ്രകാരം മുരിങ്ങ ഉപയോഗിക്കാം എന്നത് പലര്‍ക്കും അറിയില്ല. അതിനായി സ്മൂത്തികള്‍, സാലഡുകള്‍, സൂപ്പുകള്‍ എന്നിവയില്‍ മുരിങ്ങ ചേര്‍ക്കാവുന്നതാണ്. ഇത് കൂടാതെ മുരിങ്ങ കറി വെച്ചതും, ഉപ്പേരി വെച്ചതും എല്ലാം കഴിക്കാവുന്നതാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് വഴി ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ദിവസവും രാവിലെ വെറും വയറ്റില്‍ മുരിങ്ങ ചായ കുടിക്കുന്നതും അമിതവണ്ണത്തെ കുറയ്ക്കുന്നതും സഹായിക്കുന്നു. അത് മാത്രമല്ല ചെറുചൂടുള്ള വെള്ളത്തില്‍ മുരിങ്ങ പൊടി ചേര്‍ത്ത് ഒരു തുള്ളി നാരങ്ങ നീര് ചേര്‍ത്ത് കുടിക്കുന്നതും നല്ലതാണ്.
Disclaimer: ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്



Click it and Unblock the Notifications