Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
ചൈനീസ് യുവത്വം ലിവ്-ഇന്‍ ബന്ധത്തിന് പിന്നാലെ
ചൈനീസ് യുവജനങ്ങള്‍ പടിഞ്ഞാറന്‍ ജീവിതരീതികള്‍ അപകടകരമായ വിധത്തില്‍ അനുകരിയ്ക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്.
ഇതിന്റെ ഭാഗമെന്നോണം കോളജ് വിദ്യാര്‍ത്ഥികള്‍വരെ വിവാഹം ചെയ്യാതെ സ്ത്രീയും പുരുഷനും ഒപ്പം ജീവിക്കുന്ന രീതിയ്ക്ക് പിന്നാലെ പോകുകയാണത്രേ.
ചൈനയിലെ 28.4 ശതമാനം സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികളും ലിവ്-ഇന്‍ അഥവാ കൊഹാബിറ്റേഷനെ പിന്തുണയ്ക്കുന്നവരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വിവാഹ ജീവിതത്തിലേതുപോലെതന്നെ ലിവ്-ഇന്‍ ബന്ധങ്ങളിലും ലൈംഗിതഉള്പ്പെടുത്തുന്നതിനെയും ഇവര്‍ ശരിവെയ്ക്കുന്നു.
13.5 ശതമാനം പേര് ഈ രീതിയ്ക്ക് തീര്‍ത്തും എതിരാണ്. എന്നാല്‍ 57.6 ശതമാനം പേരാകട്ടെ ഇതിനെ പിന്തുണയ്ക്കുന്നുണ്ടെങ്കിലും അനുയോജ്യരായ വ്യക്തികളെ കിട്ടിയാല്‍ മാത്രമേ ഇത്തരത്തിലൊരു തീരുമാനമെടുക്കൂ എന്ന് പറയുന്നവരാണ്.
ചൈനയിലെ 24 പ്രവിശ്യകളില്‍നിന്നും മുനിസിപ്പാലിറ്റിയില്‍ നിന്നുമായി രണ്ടായിരത്തിലേറെ വിദ്യാര്‍ത്ഥികളില്‍ നടത്തി സര്േവ്വയിലാണ് ഇക്കാര്യം വ്യക്തമായത്.
ഇതുകൂടാതെ ചൈന യൂത്ത് ഡെയ്ലി എന്ന ദിനപ്പത്രം കഴിഞ്ഞ ദിവസം വടക്കുപടിഞ്ഞാറന്‍ ചൈനയിലെ ഷാന്ക്സി പ്രവിശ്യയില്‍ നടത്തിയ ഒരു അന്വേഷണത്തില്‍ 800 വിദ്യാര്‍ത്ഥികളില്‍ ഏഴു ശതമാനത്തോളം പേര് ഇപ്പോള്‍ ആണ്, പെണ് സുഹൃത്തുക്കള്‍ക്കൊപ്പം താമസിക്കുന്നവരാണ്.
എന്നാല്‍ കന്യകയല്ലാത്ത ഒരു പെണ്‍സുഹൃത്തിനെ വിവാഹം ചെയ്യുമോ എന്ന് ചോദിച്ചപ്പോള്‍ 53.4 ശതമാനം ആണ്‍കുട്ടികളും ഇല്ലെന്നാണ് മറുപടി നല്‍കിയത്.
വിദ്യാര്‍ത്ഥികളുടെ ശാരീരികവും മാനസികവുമായി ആരോഗ്യത്തില്‍ ഇത്തരം ബന്ധങ്ങള്‍ ഗുരുതരമായ ആഘാതങ്ങളുണ്ടാക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറുന്നു.
മാത്രമല്ല. ഇത്തരം ബന്ധങ്ങളില്‍ നിന്നും പിരിഞ്ഞ് പിന്നീട് വിവാഹജീവിതം നയിക്കണമെന്ന് ആഗ്രഹിക്കുന്ന മിക്കവര്‍ക്കും മുന്നില്‍ പൂര്‍വ്വ ജീവിതം ഒരു ഭീഷണിയായിത്തീരുകയും ചെയ്യുന്നു.
ഇത്തരം ബന്ധങ്ങളിലുള്ള 62 ശതമാനം പെണ്‍കുട്ടികളും പിന്നീട് വിവാഹപൂര്‍വ്വ ലൈംഗിക ബന്ധത്തില്‍ പശ്ചാത്തപിക്കുകയും ചെയ്യുന്നുണ്ടത്രേ.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
