Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
54-ാം വയസ്സില്‍ 20 കിലോ കുറച്ച് ഖുശ്ബു, ഒറ്റരാത്രിയിലെ മാറ്റമല്ല, രഹസ്യം പങ്കുവെച്ച് താരം
സോഷ്യല്‍ മീഡിയയില്‍ ഇന്ന് തരംഗമായിക്കൊണ്ടിരിക്കുന്ന ഒന്നാണ് സിനിമാതാരം ഖുശ്ബു സുന്ദര്‍ തന്റെ ശരീരഭാരം കുറച്ചത്. പതിറ്റാണ്ടുകളായി സിനിമാ മേഖലയില്‍ സജീവമാണ് ഖുശ്ബു. സിനിമയിലും രാഷ്ട്രീയത്തിലും ഒരു പോലെ തിളങ്ങുന്ന ഖുശ്ബു സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ എല്ലാ വിശേഷങ്ങളും പ്രേക്ഷകരെ അറിയിക്കുന്നതില്‍ ഖുശ്ബു ഒരു പിശുക്കും കാണിക്കാറില്ല. ഇപ്പോള്‍ 54-ാം വയസ്സില്‍ 20 കിലോ കുറച്ച് പ്രേക്ഷകരെ ഞെട്ടിച്ചിരിക്കുകയാണ് പ്രിയതാരം. നിരവധി അഭിനന്ദനങ്ങളും അതോടൊപ്പം തന്നെ നെഗറ്റീവ് കമന്റുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഖുശ്ബുവിന്റെ കമന്റ്ബോക്സ്.
ദൃഢനിശ്ചയം, അച്ചടക്കം, സ്വയംസ്നേഹം എന്നിവയാണ് ഖുശ്ബുവിന്റെ ഈ മാറ്റത്തിന്റെ അടിസ്ഥാന കാരണക്കാര്‍. 54-ാം വയസ്സില്‍ ഖുശ്ബു തന്റെ തടി കുറച്ചെങ്കില്‍ ആര്‍ക്കും അതിന് സാധിക്കും എന്നും അവര്‍ പറഞ്ഞ് വെയ്ക്കുന്നു. സ്വയം ശാക്തീകരിക്കപ്പെടുന്നതിനും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഇതിലൂടെ സാധിക്കും എന്നും ഖുശ്ബു തന്റെ മുഖത്ത് ആലേഖനം ചെയ്ത് വെച്ചിരിക്കുന്നു.

യാത്രയുടെ തുടക്കം
കൊവിഡ് വേളയിലാണ് ഖുശ്ബു തന്റെ ശരീരഭാരം കുറയ്ക്കാന്‍ ആരംഭിക്കുന്നത്. അതുകൊണ്ട് തന്നെ ഇത് ഒറ്റ രാത്രി കൊണ്ട് സംഭവിച്ചതല്ല എന്ന് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കും. സ്ഥിരമായ ദിനചര്യയും വര്ക്കൗട്ടം ഭക്ഷണ നിയന്ത്രണവും ശാരീരിക മാനസിക മാറ്റങ്ങളുടേയും ആകെത്തുകയാണ് ഖുശ്ബുവിന്റെ ഇന്നത്തെ മാറ്റം. സ്ത്രീകള്‍ക്ക് വേണ്ടി എപ്പോഴും സംസാരിച്ചിട്ടുള്ള ഖുശ്ബുവിന്റെ ഈ മാറ്റം സ്ത്രീകള്‍ക്കുള്ള ഒരു പ്രചോദനം കൂടിയാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ത്രീകള്‍ സ്വയം സ്നേഹിക്കുന്നതിനും ശരീരത്തെ പരിപാലിക്കാനും സമയം കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കൂടി ഓര്‍മ്മിപ്പിക്കുകയാണ് ഖുശ്ബു തന്റെ ഈ മാറ്റത്തിലൂടെ.
യാത്രയുടെ തുടക്കം
ഖുഷ്ബുവിന്റെ ശരീരഭാരം കുറയ്ക്കല്‍ ഒറ്റരാത്രികൊണ്ട് സംഭവിച്ചതല്ല. സ്ഥിരമായ ഒരു ദിനചര്യയുടെയും, ശ്രദ്ധാപൂര്‍വ്വമായ ഭക്ഷണക്രമത്തിന്റെയും, മാനസികാവസ്ഥയിലെ മാറ്റത്തിന്റെയും ഫലമായിരുന്നു അത്. സ്ത്രീകളുടെ അവകാശങ്ങള്‍ക്കും ശാക്തീകരണത്തിനും വേണ്ടി എപ്പോഴും സംസാരിച്ചിട്ടുള്ള ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍, ഈ പരിവര്‍ത്തനം അവളുടെ ശക്തിയിലേക്കുള്ള യാത്രയിലെ മറ്റൊരു അധ്യായം മാത്രമാണ്. ആരേയും ആകര്‍ഷിക്കാന്‍ വേണ്ടിയല്ല, സ്വന്തം സ്നേഹിക്കാനാരംഭിക്കുക എന്നാണ് അവര്‍ പറഞ്ഞു വെക്കുന്നത്.
പ്രായം പ്രശ്നമല്ല
ഖുശ്ബുവിന് ഇപ്പോള്‍ 54 വയസ്സാണ്, എന്നാല്‍ പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ ഖുശ്ബുവില്‍ നാം കണ്ട മാറ്റം. 25 ആണെങ്കിലും 55 ആണെങ്കിലും വേണമെന്ന് കരുതിയാല്‍ ഏത് പ്രായത്തിലും ജീവിതത്തില്‍ മാറ്റം വരുത്താം. സിനിമയിലും രാഷ്ട്രീയത്തിലും ഉള്ളവര്‍ക്ക് മാത്രമല്ല ഏത് രംഗത്തുള്ള സ്ത്രീകള്‍ക്കും ഒരു പ്രചോദനം തന്നെയാണ് ഇപ്പോള്‍ ഖുശ്ബു നടത്തിയ ഈ മാറ്റം. 93 കിലോയില്‍ നിന്നാണ് ഇപ്പോള്‍ 20 കിലോ കൂടി ശരീരഭാരം കുറച്ച് ഖുശ്ബു വീണ്ടും നമുക്ക് മുന്നിലെത്തിയിരിക്കുന്നത്.
അമിത ഭാരത്തിന്റെ പ്രശ്നങ്ങള്‍
കൊവിഡ് കാലത്താണ് ഖുശ്ബു തന്റെ ശരീരഭാരം കുറയ്ക്കുന്നതിനാ ആരംഭിച്ചത്. അമിത വണ്ണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിരുന്നെന്നും അവര്‍ ടെല്‍ മൈ സ്റ്റോറിക്ക് നല്കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ഖുശ്ബുവിന്റെ ഈ മാറ്റത്തെ പ്രശംസിച്ച് നിവധി പേരാണ് എത്തിയിരിക്കുന്നത്. എന്നാല്‍ നിരവധി നെഗറ്റീവ് കമന്റുകളും എത്തിയിട്ടുണ്ടെന്നതും യാഥാര്‍ത്ഥ്യം. പക്ഷേ വിമര്‍ശന കമന്റുകള്‍ക്ക് മറുപടിയായി ഖുശ്ബുവും രംഗത്തെത്തിയിട്ടുണ്ട്. എപ്രകാരമാണ് ഖുശ്ബു തന്റെ ശരീരഭാരം കുറച്ചതെന്നും അവര്‍ വ്യക്തമാക്കുന്നു.
നടത്തം പ്രധാനം
ദിനവും മുപ്പത് മുതല്‍ നാല്‍പ്പത് മിനിറ്റ് വരെ നടക്കും. എന്നാല്‍ എന്തെങ്കിലും കാരണവശാല്‍ നടക്കാന്‍ സാധിക്കാതെ വരുമ്പോള്‍ അതിന്റെ അടുത്ത ദിവസം ഇരട്ടി വ്യായാമം ചെയ്യുമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അമിത ഭാരം പലപ്പോഴും ശരീരത്തില്‍ പല അസ്വസ്ഥതകളും ഉണ്ടാക്കി. ശരീരഭാരം വര്‍ദ്ധിച്ചത് കാലുകളില്‍ വേദനയും ബുദ്ധിമുട്ടുകളും ഉണ്ടാക്കുകയും ശരീരഭാരം കുറച്ചപ്പോള്‍ സന്ധി വേദന പോലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതായെന്നും താരം പറയുന്നു.
ഊര്‍ജ്ജത്തോടെ ഇരിക്കാന്‍
ശരീരഭാരം കുറച്ചപ്പോള്‍ ശാരീരികമായും മാനസികമായും വളരെയധികം ഊര്‍ജ്ജത്തോടെ ഇരിക്കാന്‍ സാധിക്കുന്നു എന്നും ഖുശ്ബു അഭിമുഖത്തില്‍ വ്യക്തമാക്കി. വ്യായാമത്തിലൂടെ ശരീരഭാരം കുറയ്ക്കുന്നതിന് സാധിക്കും, എന്നാല്‍ അത് പതിവായി ചെയ്യേണ്ടതാണ്. ഇത് ശരീരത്തിന് മൊത്തത്തില്‍ മാറ്റം വരുത്തുന്നു. ഇത്രയുമാണ് അമിത ശരീരഭാരത്തെ നിയന്ത്രിക്കുന്നതിന് ഖുശ്ബു ചെയ്തത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications