Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
International Yoga Day: ശ്വസന നിയന്ത്രണം, ഭാരക്കുറവ്, ആയുസ്സ്: യോഗയില്‍ തീരാത്ത പ്രശ്‌നങ്ങളില്ല
യോഗ എന്നത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. പല ആരോഗ്യ പ്രശ്‌നങ്ങളേയും ഇല്ലാതാക്കുന്നതിനും ആയുസ്സിനും നമുക്ക് യോഗ ശീലമാക്കാവുന്നതാണ്. അത്രയധികം ആരോഗ്യഗുണങ്ങള്‍ ഉള്ള ഒന്നാണ് യോഗാസനം. ഓരോ യോഗയും ആരോഗ്യത്തിന് വെല്ലുവിളി ഉണ്ടാക്കുന്ന പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നു. ഏകാഗ്രത, ശ്വസന നിയന്ത്രണം, ശരീരത്തിന്റെ സന്തുലിതാവസ്ഥ, മാനസികാരോഗ്യം എന്നിവയെ നിയന്ത്രിക്കുന്നതിന് വേണ്ടി സഹായിക്കുന്നതാണ് യോഗ. അതുകൊണ്ട് തന്നെ ആരോഗ്യ പ്രശ്‌നങ്ങളെ എല്ലാം പ്രതിരോധിക്കാന്‍ ധൈര്യമായി നിങ്ങള്‍ക്ക് യോഗ ചെയ്യാവുന്നതാണ്.
ഈ അന്താരാഷ്ട്ര യോഗ ദിനത്തില്‍ ആരോഗ്യ പ്രശ്‌നങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയുള്ള കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം. എന്നാല്‍ ചെയ്യുമ്പോള്‍ തെറ്റുകള്‍ വരുന്നത് സ്വാഭാവികമാണ്. പക്ഷേ അത്തരം തെറ്റുകളെ പ്രതിരോധിച്ച് മുന്നോട്ട് പോവുക എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. പക്ഷേ കൃത്യമായി യോഗ ചെയ്യുന്നതിലൂടെ മാത്രമേ ആരോഗ്യത്തെ കൈപ്പിടിയില്‍ ഒതുക്കാന്‍ സാധിക്കുകയുള്ളൂ. എന്തൊക്കെയാണ് യോഗ ചെയ്യുമ്പോള്‍ നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്ന് നോക്കാം.

വസ്ത്രങ്ങള്‍ ശ്രദ്ധിക്കണം
പലപ്പോഴും വസ്ത്രങ്ങള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്. കാരണം യോഗ ക്ലാസില്‍ പങ്കെടുക്കുമ്പോള്‍ അത് നിങ്ങളുടെ വസ്ത്രധാരണത്തേയും കൂടി ശ്രദ്ധിക്കേണ്ടതാണ്. അനുയോജ്യമല്ലാത്ത യോഗ വസ്ത്രങ്ങള്‍ ആണെങ്കില്‍ അല്‍പം ശ്രദ്ധിക്കണം. ഇത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. ചൊറിച്ചില്‍, വിയര്‍പ്പ് ആഗിരണം ചെയ്യുന്നതിലുള്ള പ്രശ്‌നം, പോറല്‍, നീറ്റല്‍ എന്നിവയെല്ലാം ശ്രദ്ധിക്കണം. ചര്‍മ്മത്തിന് അനുയോജ്യമായ തരത്തിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കണം. അല്‍പം ലൂസ് ആയതും വിയര്‍പ്പ് ആഗിരണം ചെയ്യുന്നതിന് വേണ്ടിയുള്ള വസ്ത്രങ്ങളും ധരിക്കുന്നതിന് ശ്രദ്ധിക്കണം.
യോഗമാറ്റ്
യോഗ മാറ്റ് വളരെയധികം ശ്രദ്ധിക്കണം. കാരണം തുടക്കത്തിലെങ്കില്‍ ഏത് തരത്തിലുള്ള യോഗമാറ്റ് ആണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് പലര്‍ക്കും അറിയില്ല. അതുകൊണ്ട് ഗുണമേന്‍മ നോക്കി നമുക്ക് മാറ്റ് വാങ്ങിക്കാവുന്നതാണ്. മാത്രമല്ല യോഗ ചെയ്യുമ്പോള്‍ അത് കംഫര്‍ട്ട് ആക്കി നിങ്ങള്‍ക്ക് ചെയ്യാന്‍ തരത്തിലുള്ള യോഗ മാറ്റ് ഉപയോഗിക്കണം. ഇത് സന്ധി വേദന പ്രതിരോധിക്കുന്നതിനും കാല്‍മുട്ടുകള്‍ക്കും മറ്റുമുണ്ടാവുന്ന അസ്വസ്ഥതകള്‍ക്കും പരിഹാരം കാണാന്‍ യോഗ മാറ്റ് വാങ്ങുമ്പോള്‍ ശ്രദ്ധിക്കണം.

പൂര്‍ണ്ണമായോ ഒഴിഞ്ഞ വയറുമായോ ചെയ്യുക
യോഗ ചെയ്യുമ്പോള്‍ ഒരിക്കലും ഭക്ഷണം കഴിച്ച് ചെയ്യരുത്. ഇത് കൂടുതല്‍ വെല്ലുവിളികളും ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ചുരുങ്ങിയത് രണ്ടര മണിക്കൂര്‍ മുന്‍പെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ദഹന പ്രശ്‌നവും ഛര്‍ദ്ദി പോലുള്ള അസ്വസ്ഥതകളും ഉണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം. ശരീരഭാരം കുറഞ്ഞ അവസ്ഥയെങ്കില്‍ പോലും നിങ്ങള്‍ യോഗ ചെയ്യുന്നതിന് മുന്‍പ് ഭ്ക്ഷണം കഴിക്കാന്‍ പാടില്ല. ഇത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നു.
അനുചിതമായ ശ്വസന വ്യായാമം
ശ്വസന വ്യായാമം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. യോഗയില്‍ വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിനും ശ്വസന വ്യായാമം മികച്ചതാണ്. എന്നാല്‍ ശ്വസന വ്യായാമം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണ്ടതാണ്. കാരണം ശ്വസനം എന്നത് വളരെയധികം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പൂര്‍ണമായും ലളിതമായി ശ്വസന വ്യായാമം നടത്തുന്നതിന് ശ്രദ്ധിക്കുക. അതുകൊണ്ട് കൃത്യമായി ശ്വസന വ്യായാമം ചെയ്യുന്നതിന് ശ്രദ്ധിക്കണം.

സംശയം മറച്ച് വെക്കരുത്
എന്തായാലും യോഗ ചെയ്യുമ്പോള്‍ പ്രത്യേകിച്ച് ആദ്യമായിട്ട് ചെയ്യുമ്പോള്‍ അത് കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നിങ്ങളില്‍ ഉണ്ടാക്കുന്നുണ്ട്. പലപ്പോഴും പല വിധത്തിലുള്ള സംശയങ്ങള്‍ നിങ്ങളിലുണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം സംശയങ്ങള്‍ ഒരിക്കലും ചോദിക്കാന്‍ മടിക്കേണ്ടതില്ല. ഇത് നിങ്ങള്‍ക്ക് വ്യക്തമാകാത്ത കാര്യങ്ങള്‍ ആണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കണം. കൃത്യമായി സംശയങ്ങള്‍ ദുരീകരിച്ച് മുന്നോട്ട് പോവുന്നതിന് ശ്രദ്ധിക്കണം.
ശവാസനം ചെയ്യുമ്പോള്‍
ശവാസനം ചെയ്യുമ്പോള്‍ അല്‍പം ശ്രദ്ധിക്കണം. പലരും ശവാസനത്തില്‍ കിടന്ന് ഉറങ്ങിപ്പോവുന്നു. എന്നാല്‍ മനസ്സും ശരീരവും ഏകാഗ്രമാക്കി വേണം ശവാസനം ചെയ്യുന്നതിന്. എല്ലാ ദിവസവും ശവാസനം ചെയ്യുമ്പോള്‍ 5-8 മിനിറ്റ് വരെ ശവാസനത്തില്‍ കിടക്കുന്നതിന് ശ്രദ്ധിക്കുക. ക്ഷീണം മാറ്റുന്നതിനുള്ള ഒരു ആസനമായി ഇതിനെ കണക്കാക്കരുത്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കണം. യോഗ ചെയ്യുമ്പോള്‍ ഈ പറഞ്ഞ കാര്യങ്ങള്‍ എല്ലാം തന്നെ ഓര്‍മ്മിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
