140 കിലോയില്‍ നിന്ന് കുറച്ചത്‌ 50 കിലോ; അര്‍ജുന്‍ കപൂര്‍ തടി കുറയ്ക്കാന്‍ ചെയ്തത് ഇത്‌

ഏതൊരു മാറ്റത്തിനും പ്രചോദനവും കഠിനാധ്വാനവും ആവശ്യമാണ്. ഈ വാക്ക് യാഥാര്‍ത്ഥ്യമാക്കിയ ബോളിവുഡ് താരമാണ് അര്‍ജുന്‍ കപൂര്‍. ഇന്ന് അര്‍ജുന് സിക്‌സ് പാക്ക് ശരീരമുണ്ട്. എന്നാല്‍ ശരീരഘടന കാരണം ഒരുകാലത്ത് തഴയപ്പെട്ട ഒരു കാലമുണ്ടായിരുന്നു അര്‍ജുന്. അക്കാലത്ത് അര്‍ജുന്റെ ശരീരഭാരം ഏകദേശം 140 കിലോ ആയിരുന്നു. പൊണ്ണത്തടി മാത്രമല്ല മടിയനും, ദേഷ്യക്കാരനും, ആസ്തമ രോഗിയുമൊക്കെയായിരുന്നു അര്‍ജ്ജുന്‍. ഇഷഖ്സാദെ എന്ന ആദ്യ ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നതിന് മുമ്പ് അര്‍ജ്ജുന്‍ കുറച്ച്ത് 50 കിലോയോളമാണ്.

140 കിലോയില്‍ നിന്ന് തടി കുറച്ചാണ് അര്‍ജ്ജുന്‍ ഇന്നത്തെ സിക്‌സ് പാക്ക് ശരീരം നേടിയത്. കര്‍ശനമായ വ്യായാമ വ്യവസ്ഥയും ഭക്ഷണക്രമവും പാലിച്ചുകൊണ്ട് അര്‍ജുന്‍ കപൂര്‍ തന്റെ തടി കുറച്ച് ആരെയും ആകര്‍ഷിക്കുന്ന ശരീരം നേടി. ശരീരഭാരം കുറയ്ക്കാനായി അര്‍ജ്ജുന്‍ ശീലിച്ച കാര്യങ്ങള്‍ ഇതാ. തടി കുറയ്ക്കാന്‍ നിങ്ങള്‍ക്കും ഇത് പ്രചോദനമാകുമെന്ന് ഉറപ്പാണ്.

ആദ്യകാലം

ആദ്യകാലം

സിനിമയില്‍ എത്തുന്നതിന് മുമ്പ് അര്‍ജുന്‍ തന്റെ അമിതവണ്ണം കാരണം ഒരുപാട് കഷ്ടപ്പെട്ടിരുന്നു. 140 കിലോ ഭാരമുണ്ടായിരുന്ന അര്‍ജുന് അക്കാലത്ത് 10 സെക്കന്‍ഡില്‍ കൂടുതല്‍ ഓടാന്‍ പോലും കഴിഞ്ഞിരുന്നില്ല. എല്ലായ്‌പ്പോഴും അലസസ്വഭാവവും അലസമായ മാനസികാവസ്ഥയുമായിരുന്നു. മോശം ജീവിതശൈലി കാരണം 22ാം വയസ്സില്‍ ആസ്ത്മയും ബാധിച്ചു. യഥാര്‍ത്ഥത്തില്‍ താന്‍ ഒരിക്കലും ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിച്ചിരുന്നില്ലെന്നും താന്‍ എന്തായിരുന്നോ അതില്‍ സംതൃപ്തനായിരുന്നുവെന്നും അര്‍ജുന്‍ ഒരു അഭുമുഖത്തില്‍ പറഞ്ഞിരുന്നു.

വലിയ ആഗ്രഹങ്ങള്‍

വലിയ ആഗ്രഹങ്ങള്‍

ഒരു നടനാകുന്നതിന് മുമ്പ്, കല്‍ ഹോ നാ ഹോ, സലാം ഇ ഇഷ്‌ക് തുടങ്ങിയ ചിത്രങ്ങളില്‍ നിഖില്‍ അദ്വാനിയെ അര്‍ജുന്‍ സഹായിച്ചിട്ടുണ്ട്. തന്റെ കരിയറിന്റെ ആദ്യകാലത്ത് ക്യാമറയ്ക്ക് പിന്നിലായതുകൊണ്ട് താന്‍ തൃപ്തനല്ലെന്ന് അര്‍ജുന്‍ മനസ്സിലാക്കി. ഒരു നടനാകണം എന്ന ആഗ്രഹം മനസ്സില്‍ വന്നു. ചുറ്റുമുള്ളവരും അര്‍ജ്ജുനില്‍ കഴിവിന്റെ ഒരു തീപ്പൊരി കണ്ടിരുന്നു. എന്നാല്‍ തന്റെ സ്വപ്നം സാക്ഷാത്കരിക്കാനുള്ള വഴി തടഞ്ഞത് അമിതഭാരം മാത്രമായിരുന്നു.

പ്രചോദനം സല്‍മാന്‍ ഖാന്‍

പ്രചോദനം സല്‍മാന്‍ ഖാന്‍

അര്‍ജുന്‍ തന്റെ ആദ്യ സിനിമയില്‍ തന്നെ ജിം ബോഡിയുമായി പ്രത്യക്ഷപ്പെട്ടപ്പോള്‍ എല്ലാവരും അമ്പരന്നു. അര്‍ജുന്റെ പ്രചോദനത്തിന്റെ ഉറവിടം സല്‍മാന്‍ ഖാനായിരുന്നു. തന്റെ അഭിനയ പ്രതിഭയെ തിരിച്ചറിഞ്ഞതും ഫിറ്റ്നസിനായി പ്രവര്‍ത്തിക്കാന്‍ ആവശ്യമായ പ്രചോദനം തന്നില്‍ ഉണര്‍ത്തിയതും സല്‍മാനാണെന്ന് അര്‍ജുന്‍ പറയുന്നു.

തടി കുറക്കാനായുള്ള ശ്രമം

തടി കുറക്കാനായുള്ള ശ്രമം

അഭിനയം തന്റെ പ്രൊഫഷനാക്കാന്‍ അര്‍ജുന്‍ തീരുമാനിച്ചതു മുതല്‍ പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. തുടര്‍ന്നുണ്ടായത്, തന്റെ വഴിക്ക് തടസമായ തടി കുറയ്ക്കാനുള്ള പരിശ്രമങ്ങളായിരുന്നു. ഇന്ന് അര്‍ജുന്‍ ആരെയും കൊതിപ്പിക്കുന്ന ശരീരഘടനയുള്ള ഒരു മികച്ച നടനായി മാറിയിരിക്കുന്നു.

അര്‍ജുന്റെ വര്‍ക്കൗട്ട്

അര്‍ജുന്റെ വര്‍ക്കൗട്ട്

തടി കുറയ്ക്കുക എന്നത് ഒറ്റരാത്രികൊണ്ട് സംഭവിക്കില്ലെന്ന് അര്‍ജ്ജുന് അറിയാമായിരുന്നു. അതിനാല്‍ ശക്തമായ നിശ്ചയദാര്‍ഢ്യത്തോടെയും ഇച്ഛാശക്തിയോടെയും കര്‍ക്കശമായ വ്യായാമ രീതി പിന്തുടര്‍ന്നും, ഏകദേശം നാല് വര്‍ഷത്തിനുള്ളില്‍ 50 കിലോ കുറയ്ക്കാന്‍ അര്‍ജ്ജുന് സാധിച്ചു. കാര്‍ഡിയോ, വെയ്റ്റ്, സര്‍ക്യൂട്ട് പരിശീലനം, ക്രോസ് ഫിറ്റ് വ്യായാമങ്ങള്‍, ബെഞ്ച് പ്രസ്, സ്‌ക്വാട്ടുകള്‍, ഡെഡ് ലിഫ്റ്റുകള്‍, പുള്‍ അപ്പുകള്‍ എന്നിവയുള്‍പ്പെടുന്ന കഠിനമായ വര്‍ക്ക്ഔട്ട് ആയിരുന്നു അര്‍ജ്ജുന്‍ ചെയ്തിരുന്നത്.

ഡയറ്റ് പ്ലാന്‍

ഡയറ്റ് പ്ലാന്‍

അര്‍ജുന്‍ ഒരു ഭക്ഷണപ്രിയനായിരുന്നു, പ്രത്യേകിച്ച് നോണ്‍ വെജ് ഭക്ഷണം. ഒരുകാലത്ത് അര്‍ജുന് ഒറ്റയടിക്ക് ആറ് മക്‌ഡൊണാള്‍ഡ്‌സ് ബര്‍ഗറുകള്‍ വരെ കഴിച്ചിരുന്നു. എന്നിരുന്നാലും, കൃത്യമായ ഡയറ്റ് പ്ലാന്‍ ഇല്ലാതെ ശരീരഭാരം കുറയ്ക്കുക അസാധ്യമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍, ജങ്ക് ഫുഡില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ അര്‍ജുന്‍ തീരുമാനിച്ചു. കൃത്യമായ ഇടവേളകളില്‍ നാല് നേരമായി ഭക്ഷണക്രമം തുല്യമായി വീതിച്ചു. വീട്ടില്‍ പാകം ചെയ്ത ലളിതമായ ഭക്ഷണം കഴിച്ചു. മധുരപലഹാരങ്ങളും കാര്‍ബോ ഹൈഡ്രേറ്റും ഒഴിവാക്കി. മധുരത്തിന് പകരം സ്‌ട്രോബെറി, പൈനാപ്പിള്‍ മുതലായവ പോലുള്ള ആരോഗ്യകരവും പ്രകൃതിദത്തവുമായ ബദലുകള്‍ ഉപയോഗിച്ചു.

ഭക്ഷണക്രമം

ഭക്ഷണക്രമം

പ്രാതല്‍ - 4-6 മുട്ടയുടെ വെള്ള, ഒരു മുട്ടയുടെ മഞ്ഞക്കരു, ടോസ്റ്റ്

ഉച്ചഭക്ഷണം - ഗോതമ്പ് മാവ്, പച്ചക്കറികള്‍, പയര്‍, ചിക്കന്‍ എന്നിവയയും ബജ്‌റ റൊട്ടി അല്ലെങ്കില്‍ ചപ്പാത്തിയും

വ്യായാമത്തിന് ശേഷമുള്ള ലഘുഭക്ഷണം - പ്രോട്ടീന്‍ ഷേക്ക്

വൈകുന്നേരത്തെ ലഘുഭക്ഷണം - പൈനാപ്പിള്‍, സ്‌ട്രോബെറി തുടങ്ങിയ പഴങ്ങള്‍

അത്താഴം - ചിക്കന്‍ അല്ലെങ്കില്‍ മത്സ്യം, അരി അല്ലെങ്കില്‍ ക്വിനോവ

'എല്ലാ ദിവസവും ജിമ്മില്‍ പോകുകയോ ഭക്ഷണക്രമം ശ്രദ്ധിക്കുകയോചെയ്യുന്നത് മാത്രമല്ല ശരീരഭാരം കുറയ്ക്കാനുള്ള വഴി. ഇത് രണ്ടും കൂടിച്ചേര്‍ന്നതാണ്. ഞാന്‍ എന്റെ ഭക്ഷണക്രമത്തില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ടെന്ന് തിരിച്ചറിഞ്ഞു. അമിതമായി ഭക്ഷണം കഴിച്ചാല്‍ അത് ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്ത് പരിഹരിക്കേണ്ടതുണ്ടെന്നും ഞാന്‍ തിരിച്ചറിഞ്ഞു' - അര്‍ജുന്‍ പറയുന്നു.

Story first published: Thursday, March 23, 2023, 12:30 [IST]
X
Desktop Bottom Promotion