Latest Updates
-
വിദ്യാരംഭം 2026: ഒക്ടോബർ 20-ന് കുഞ്ഞുങ്ങളെ എഴുത്തിനിരുത്താൻ ഏറ്റവും അനുയോജ്യമായ സമയം ഏത്? -
ജിയോ, പരസ് ഐപിഒ: നിക്ഷേപകർക്ക് വൻ അവസരം; അപേക്ഷിക്കും മുൻപ് അറിയേണ്ട നിർണായക കാര്യങ്ങൾ -
ഇന്ന് സർവ്വാർത്ഥ സിദ്ധി യോഗം: പുതിയ കാര്യങ്ങൾ തുടങ്ങാൻ ഏറ്റവും അനുയോജ്യമായ സമയം ഇതാണ് -
സിന്ദൂർ ഖേല ആഘോഷം കളറാക്കാം; ചർമ്മത്തിന് അലർജിയുണ്ടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
വിദ്യാരംഭത്തിന് കുട്ടികളുടെ പഠനമുറി ഒരുക്കുന്നുണ്ടോ? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ ഏകാഗ്രത കൂടും -
ഹോർലിക്സ്, നെസ്കഫേ വാങ്ങുന്നവർ ശ്രദ്ധിക്കുക; തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾക്ക് കമ്പനികൾക്ക് എഫ്എസ്എസ്എഐ നോട്ടീസ് -
തുലാം സംക്രാന്തി 2026: സൂര്യൻ തുലാം രാശിയിലേക്ക്; നിങ്ങളുടെ രാശിഫലം അറിയാൻ തയ്യാറാണോ? -
മഹാ അഷ്ടമി 2026: സന്ധി പൂജയും കുമാരി പൂജയും എപ്പോൾ? പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ -
മഴക്കാലത്തെ ചർമ്മപ്രശ്നങ്ങൾ: തിളങ്ങുന്ന ചർമ്മത്തിനും ആരോഗ്യകരമായ മുടിക്കും ഈ പൊടിക്കൈകൾ മതി -
ഡെൽഹി ശ്വാസം മുട്ടുന്നു! വായുനില 'അതീവ ഗുരുതരം', പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത്
ചീത്ത കൊളസ്ട്രോള് കൂടുതലോ? നടക്കുമ്പോള് ശ്രദ്ധിക്കണം ഈ ലക്ഷണങ്ങള്
പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം വെല്ലുവിളി ഉയര്ത്തുന്ന ഒന്നാണ് കൊളസ്ട്രോള്. ശരീരത്തിലെ കൂടിയ കൊളസ്ട്രോള് വളരെയധികം അപകടം കൊണ്ട് വരുന്നതാണ്. അതിനെ എപ്രകാരം എത്രത്തോളം പ്രതിരോധിക്കണം എന്നത് മനസ്സിലാക്കണം. ഇന്നത്തെ കാലത്ത് ഹൃദയാരോഗ്യം പ്രശ്നത്തിലേക്ക് എത്തിക്കുന്നതിന് പലപ്പോഴും കൊളസ്ട്രോള് തന്നെയാണ് മുഖ്യ കാരണം. ഇത് ജീവന് വരെ നഷ്ടപ്പെടുന്ന തരത്തിലേക്കാണ് കാര്യങ്ങളെ എത്തിക്കുന്നത്. കാരണം ശരീരത്തില് മോശം കൊളസ്ട്രോള് വര്ദ്ധിച്ചാല് അത് ധമനികളില് കൊഴുപ്പും തടസ്സങ്ങളും ഉണ്ടാക്കും.
എന്നാല് ഇത് ശ്രദ്ധിക്കപ്പെടാതെ പോവുമ്പോള് അത് കൂടുതല് വെല്ലുവിളികളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും. നിശബ്ദ കൊലയാളി എന്നാണ് ഈ രോഗാവസ്ഥയെ പറയുന്നത്. പലപ്പോഴും ലക്ഷണങ്ങള് ഒന്നുമില്ലാത്തതിനാല് ശരീരം കാണിക്കുന്ന പല കാര്യങ്ങളും നിസ്സാരമാക്കരുത്. നടക്കുമ്പോള് നിങ്ങള്ക്ക് ചില അസ്വസ്ഥതകള് തോന്നിയാല് അത് നിങ്ങളുടെ ശരീരത്തില് കൊളസ്ട്രോള് കൂടുതലാണ് എന്നതിന്റെ സൂചനയാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും.

ശ്വാസതടസ്സം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില് ശ്വാസതടസ്സം വളരെ ശ്രദ്ധിക്കേണ്ടതാണ്. നടക്കാന് പോവുന്ന സമയം നിങ്ങള്ക്ക് ശ്വാസതടസ്സം നേരിടുന്നെങ്കില് അത് അല്പം ശ്രദ്ധിക്കണം. കാരണം ഇത് സൂചിപ്പിക്കുന്നത് നിങ്ങളില് മോശം കൊളസ്ട്രോള് കൂടുതലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. ഇത് നിങ്ങളുടെ രക്തക്കുഴലുകളേയും ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തും. പലപ്പോഴും ഇത് ധമനികലില് പ്ലാക്ക് അടിഞ്ഞ് കൂടുന്നതിനും അവയെ കൂടുതല് ഇടുങ്ങിയതാക്കുന്നതിനും സാധ്യതയുണ്ട്. അതുകൊണ്ട് ഇത്തരം കാര്യങ്ങള് നിസ്സാരമാക്കരുത്.
കൈകാലുകളില് തണുപ്പ്
നിങ്ങള്ക്ക് കാലുകളിലും കൈകളിലും ശാരീരിക അധ്വാനത്തിന് ശേഷം തണുപ്പ് അനുഭവപ്പെടുന്നുണ്ടെങ്കില് അല്പം ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല് പ്രശ്നത്തിലേക്ക് എത്തിക്കുന്നുണ്ട് എന്നതിന്റെ സൂചനയാണ്. ഉയര്ന്ന കൊളസ്ട്രോള് രക്തചംക്രമണം കുറയ്ക്കുന്നു എന്നതാണ് ഇതിന്റെ അര്ത്ഥം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം. കാരണം വിദഗ്ധരുടെ അഭിപ്രായത്തില് ധമനികള് ഇടുങ്ങിയതാവുകയും കൈകാലുകളിലേക്കുള്ള രക്തയോട്ടം കുറയ്ക്കുകയും ചെയ്യും. ഇതാണ് തണുപ്പ് വര്ദ്ധിപ്പിക്കുന്നത്. അതുകൊണ്ട് ഇക്കാര്യങ്ങള് അല്പം ശ്രദ്ധിക്കണം.
കാലുകളിലെ വീക്കവും വേദനയും
ആരോഗ്യ പ്രശ്നങ്ങളില് വെല്ലുവിളി ഉയര്ത്തുന്ന തരത്തില് കാലുകളിലുണ്ടാവുന്ന വീക്കവും വേദനയും വളരെയധികം ശ്രദ്ധിക്കണം. ഇത് പലപ്പോഴും ഗുരുതരമായ അവസ്ഥയിലേക്കാണ് എത്തിക്കുന്നത്. ഉയര്ന്ന കൊളസ്ട്രോളിന്റെ മറ്റ് ലക്ഷണങ്ങളെപ്പോലെ, നിങ്ങളുടെ കാലുകളിലോ കാല്മുട്ടുകളിലോ കണങ്കാലുകളിലോ ഉള്ള വീക്കവും വേദനയും പെരിഫറല് ആര്ട്ടറി രോഗത്തിന്റെയോ പിഎഡിയുടെയോ ലക്ഷണമായി കണക്കാക്കാവുന്നതാണ്. ഇത് ശരീരത്തില് കൊളസ്ട്രോള് കൂടുതലാണ് എന്നതിന്റെ ലക്ഷണങ്ങളാണ്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.

അമിതമായ ക്ഷീണം
ആരോഗ്യത്തിന് വെല്ലുവിളി ഉയര്ത്തുന്ന അവസ്ഥയിലേക്ക് എത്തിക്കുന്ന ഉയര്ന്ന കൊളസ്ട്രോള് ലക്ഷണങ്ങളില് ഒന്നാണ് ശരീരത്തിനുണ്ടാവുന്ന അമിതമായ ക്ഷീണം. ഇത് പലപ്പോഴും ശരീരത്തില് കൂടുതലായി ചീത്ത കൊളസ്ട്രോള് ഉണ്ടെന്നതിന്റെ സൂചനയാണ്. ഇതിന്റെ ഫലമായി ധമനികളില് പ്ലാക്ക് അടിഞ്ഞ് കൂടുന്നത് പലപ്പോഴും ഹൃദയത്തിന് രക്തം പമ്പ് ചെയ്യാന് ബുദ്ധിമുട്ടാവുന്നു. ഇതാണ് നിങ്ങളില് ക്ഷീണം വര്ദ്ധിപ്പിക്കുന്നത്. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ഇതാണ് പുിന്നീട് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്നത്.
നെഞ്ചുവേദന
ആരോഗ്യത്തിന് പ്രതിസന്ധിയുണ്ടാക്കുന്ന നെഞ്ച് വേദന പോലുള്ള അവസ്ഥകള് ഒട്ടും നിസ്സാരമാക്കരുത്. കാരണം ഇത് നിങ്ങളില് ഉയര്ന്ന കൊളസ്ട്രോള് സൂചനയാണ് എന്നതില് സംശയം വേണ്ട. പലപ്പോഴും വിദഗ്ധരുടെ അഭിപ്രായത്തില്, ഉയര്ന്ന എല്ഡിഎല് കൊളസ്ട്രോള് ആതെറോസ്ക്ലെറോസിസിന് കാരണമാകുന്നു എന്നാണ്. അത് കൂടാതെ ഇതിന് ഹൃദയാഘാതവുമായി ബന്ധമില്ല. എങ്കിലും ഹൃദയ പേശികള്ക്ക് ആവശ്യത്തിന് രക്തം ലഭിക്കാതിരിക്കുമ്പോള് സംഭവിക്കുന്ന നെഞ്ച് വേദനയാണ് ഇത്. ഇത്തരം അവസ്ഥകള് ഒരിക്കലും നിസ്സാരമാക്കരുത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
