Latest Updates
-
നൈകയിൽ ഇനി എഐ മാജിക്; സ്കിൻകെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞെടുക്കാൻ ഇനി ചാറ്റ് ജിപിടി കൂടെയുണ്ടാകും -
മഴക്കാലത്ത് ഷിഗെല്ല ഭീതി; വീട്ടിൽ തന്നെ പ്രതിരോധിക്കാം, ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ! -
ജിമ്മിൽ പോകുന്നവർ ശ്രദ്ധിക്കുക! അനധികൃത മരുന്നുകൾ നൽകിയാൽ ഇനി ജയിൽ ഉറപ്പ്; പുതിയ നിയമം വരുന്നു -
നീറ്റ്-യുജി പരീക്ഷാഹാളിൽ ആർത്തവവും പിസിഒഎസും വെല്ലുവിളിയാകുമോ? പെൺകുട്ടികൾക്കായി ഇതാ ഒരു സർവൈവൽ കിറ്റ്! -
ഡൽഹിയിൽ ശക്തമായ കാറ്റ്; പുറത്തിറങ്ങാതെ തന്നെ ഫിറ്റ്നസ് നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
മഴക്കാലത്ത് ചർമ്മവും മുടിയും സുരക്ഷിതമാണോ? ഈ ലളിതമായ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തിളക്കം നിലനിർത്താം -
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്!
പുരുഷന്മാരിലെ കൈകളിലെ ചുളിവുകളും നിറം മാറ്റവും അപകടം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജീവിത ശൈലി രോഗങ്ങള്‍ എപ്പോഴും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇത് നിങ്ങളുടെ ആയുസ്സിന് വരെ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നു. ആരോഗ്യ പ്രശ്നങ്ങളില്‍ എപ്പോഴും മുന്നില്‍ നില്ക്കുന്ന ഒന്നാണ് കൊളസ്ട്രോള്‍. ഇത് ജീവന് തന്നെ അപകടത്തിലാക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നുണ്ട്.
കൂടിയ കൊളസ്ട്രോള്‍ പുരുഷന്മാരിലും സ്ത്രീകളിലും വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണിക്കുന്നത്. അതുകൊണ്ട് തന്നെ അതിനെ എപ്രകാരം തിരിച്ചറിയാം എന്നതാണ് ഏറ്റവും വലിയ വെല്ലുവിളി. പുരുഷന്മാരില് കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതിന്റെ ഫലമായി അവരുടെ കൈകളിലും വിരലുകളിലും ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. അവ എന്തൊക്കെയെന്ന് നോക്കാം.

ഉയര്‍ന്ന കൊളസ്ട്രോള്‍ എന്ത്?
കൊളസ്ട്രോള്‍ കൂടുന്നതും കുറയുന്നതും നാം പലപ്പോഴും ശ്രദ്ധിക്കുന്നു. എന്നാല്‍ ഇത്തരം ഒരു അവസ്ഥ വരാതിരിക്കുന്നതിന് വേണ്ടി എന്ത് ചെയ്യണം എന്നതാണ് അറിഞ്ഞിരിക്കേണ്ടത്. എന്താണ് ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നതാണ് ആദ്യം തിരിച്ചറിയേണ്ടത്. രക്തത്തില്‍ മെഴുക് പോലുള്ള കൊഴുപ്പ് അടിഞ്ഞ് കൂടുന്നതിന്റെ ഫലമായി ഇത് ഹൃദയത്തിന് തടസ്സം സൃഷ്ടിക്കുകയും അപകടകരമായ അവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.
പുരുഷന്മാരിലെ ഉയര്‍ന്ന കൊളസ്ട്രോള്‍
സ്ത്രീകളേക്കാള്‍ പുരുഷന്മാരിലാണ് കൊളസ്ട്രോള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് ജീവിത ശൈലി രോഗങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായത് കൊണ്ട് തന്നെ വളരെയധികം ശ്രദ്ധ അത്യാവശ്യമാണ്. കൊളസ്ട്രോള്‍ കൂടിയ പുരുഷന്മാരില് ഹൃദയാഘാതം, സ്ട്രോക്ക്, മറ്റ് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ അപകടങ്ങള്‍ അവരെ ചുറ്റിപ്പറ്റി നില്ക്കുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെധികം ശ്രദ്ധിക്കണം. എന്തൊക്കെയാണ് പുരുഷന്മാരിലെ ലക്ഷണങ്ങള്‍ എന്ന് നോക്കാം.
വിരലുകളില്‍ മഞ്ഞ നിറം
നിങ്ങളുടെ വിരലുകളിലും കൈ ഞരമ്പുകളിലും പ്രത്യക്ഷപ്പെടുന്ന ചെറിയ മഞ്ഞ നിറവും അതിനോടനുബന്ധിച്ചുണ്ടാവുന്ന കുമിളകളും ചീത്ത കൊളസ്ട്രോളിന്റെ ലക്ഷണമാകാം. ഇവ മൃദുവായതെങ്കിലും പലപ്പോഴും ലക്ഷണങ്ങള്‍ വ്യത്യാസപ്പെട്ടേക്കാം. വലിപ്പത്തിന്റെ കാര്യത്തിലും അല്പം ശ്രദ്ധിക്കേണ്ടതാണ്.
തൊലി കട്ടിയാകുന്നത്
നിങ്ങളുടെ ചര്‍മ്മം കട്ടിയാകുന്നതും കൂടുതല്‍ മരവിച്ചത് പോലെ തോന്നുന്നതും നിങ്ങള്‍ ഇടക്ക് ശ്രദ്ധിക്കുന്നത് നല്ലതാണ്. കാരണം അത് നിങ്ങളുടെ ശരീരത്തിലെ അമിത കൊളസ്ട്രോള്‍ ലക്ഷണങ്ങളില്‍ ഒന്നാണ്. ചര്‍മ്മത്തില്‍ കൂടുതല്‍ കൊളസ്ട്രോള്‍ ഉണ്ട് എന്നതിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ് ഇത്.
വിരലുകളിലും കൈകളിലും മരവിപ്പ്
നിങ്ങളുടെ ശരീരത്തില്‍ കൊളസ്ട്രോള്‍ കൂടുതലെങ്കില്‍ പുരുഷന്മാര്ക്ക് വിരലുകളിലോ കൈകളിലോ മരവിപ്പ് അനുഭവപ്പെടുന്നു. ധമനികളിലെ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് മൂലമുണ്ടാകുന്ന താഴ്ന്ന രക്തചംക്രമണത്തിന്റെ ഫലമായാണ് ഇത്തരം ലക്ഷണങ്ങള്‍ കാണപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ ലക്ഷണവും ഒരിക്കലും അവഗണിക്കരുത്.
തണുത്ത കൈകളും വിരലുകളും
ഉയര്‍ന്ന കൊളസ്ട്രോള്‍ മൂലമുള്ള മോശം രക്തചംക്രമണത്തിന്റെ മറ്റൊരു ലക്ഷണമാണ് കൈകള്‍ എപ്പോഴും തണുത്തിരിക്കുന്നത്. ഇത് സ്ഥിരമാണെങ്കില്‍ അത് സൂചിപ്പിക്കുന്നത് അപകടകരമായ അവസ്ഥയാണ്. കൂടാതെ ക്ഷീണിച്ചതോ ദുര്‍ബലമായതോ ആയ കൈകളും വിരലുകളും പുരുഷന്മാരില് ഉണ്ടാവുന്നതും കൊളസ്ട്രോള്‍ തന്നെയാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കാം.
വേദന കൂടുതല്‍
കൈകളിലും വിരലുകളിലും ഉണ്ടാവുന്ന അസാധാരണമായ വേദനയും അസ്വസ്ഥതയും അല്പം ശ്രദ്ധിക്കണം. കാരണം ഇതിന്റെയെല്ലാം പുറകില്‍ ഉയര്‍ന്ന കൊളസ്ട്രോള്‍ തന്നെയാണ് എപ്പോഴും വില്ലനായി നില്ക്കുന്നതും. ധമനികളിലെ കൊളസ്ട്രോള്‍ അടിഞ്ഞുകൂടുന്നത് രക്തയോട്ടം പരിമിതപ്പെടുത്തും. ഇതാണ് കൈവേദന വര്‍ദ്ധിപ്പിക്കുന്നതും. കൂടാതെ കൈകള്‍ വിറക്കുന്നതിന്റെ ഫലവും കൊളസ്ട്രോള്‍ തന്നെയാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications