Latest Updates
-
ഓണത്തിന് വീടിന്റെ മുൻവാതിൽ ഇങ്ങനെ ഒരുക്കൂ; ഐശ്വര്യം നിറയ്ക്കാൻ ഈ വാസ്തു ടിപ്സ് പരീക്ഷിക്കൂ -
ഓണത്തിന് വീടിന്റെ വാതിൽ അലങ്കരിക്കുമ്പോൾ ഈ വാസ്തു കാര്യങ്ങൾ മറക്കരുത്; പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഫ്ലാറ്റിൽ ഓണസദ്യ ഒരുക്കുന്നുണ്ടോ? അതിഥികൾക്ക് സന്തോഷം നൽകാൻ ഈ വാസ്തു ക്രമീകരണങ്ങൾ പരീക്ഷിക്കൂ! -
ഫോട്ടോയിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? കേരളത്തിലെ ഈർപ്പമുള്ള കാലാവസ്ഥയിലും മേക്കപ്പ് കേടാകാതിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ഓണം 2026: ഈ 6 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം; തിരുവോണ വാരഫലം അറിയാം! -
ഓണം 2026: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യം; പണവും ജോലിയും തേടിയെത്തും! -
2026 ഓഗസ്റ്റ് 19: അപൂർവ്വ ഗജകേസരി യോഗം; സാമ്പത്തിക നേട്ടത്തിനും കരിയർ വിജയത്തിനും ഇന്ന് സുവർണ്ണാവസരം! -
ഓഗസ്റ്റ് 19: ഗ്രഹനിലയിൽ നിർണായക മാറ്റം, ഈ രാശിക്കാർക്ക് ഇന്ന് ജാഗ്രതയും നേട്ടവും! -
ബുധൻ ചിങ്ങം രാശിയിലേക്ക്: ഈ മാറ്റം നിങ്ങളുടെ ജീവിതത്തിൽ വലിയ നേട്ടങ്ങൾ കൊണ്ടുവരുമോ? -
ബുധൻ ചിങ്ങം രാശിയിലേക്ക്: സാമ്പത്തിക ഇടപാടുകളിൽ ജാഗ്രത വേണം, ഈ തെറ്റുകൾ ഒഴിവാക്കാം
കാരറ്റ്, ബീറ്റ്റൂട്ട്, മധുരക്കിഴങ്ങ്: ഇവയേതെങ്കിലും ശീലമാക്കൂ, ആയുസ്സിന്റെ താക്കോലാണ്
ആരോഗ്യം എന്നത് കഴിക്കുന്ന ഭക്ഷണത്തിലൂടേയും കൂടിയാണ് നമുക്ക് ലഭിക്കുന്നത്. സമീകൃതാഹാരം എന്നത് വളരെയധികം പ്രധാനപ്പെട്ടതാണ്. കൃത്യമായ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ആരോഗ്യകരമായ ഭക്ഷണക്രമത്തോടൊപ്പം തന്നെ നമ്മള് ചില കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം. വ്യായാമം, ആരോഗ്യകരമായ ജീവിത ശൈലി എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നതാണ്. ഈ ലേഖനത്തില്‍ പോഷകങ്ങള്‍ ധാരാളം നിറഞ്ഞ വേര് വിഭാഗത്തില്‍ പെട്ട പച്ചക്കറികളെക്കുറിച്ചാണ് പറയുന്നത്.
ഇതിലൂടെ ലഭിക്കുന്ന ആരോഗ്യം എന്നത് നിസ്സാരമല്ല. ആരോഗ്യകരമായ റൂട്ട് പച്ചക്കറികള്‍ നിങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാരറ്റ് മുതല്‍ ഹൃദയാരോഗ്യത്തിന് സഹായിക്കുന്ന ബീറ്റ്റൂട്ട് വരെ ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഈ പച്ചക്കറികള്‍ എല്ലാം തന്നെ നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമാക്കുന്നതിന് ശ്രദ്ധിക്കുക. ഇതിലൂടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.

കാരറ്റ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ രണ്ടാമതൊരു ചിന്തയുടെ ആവശ്യമില്ലാതെ ഉപയോഗിക്കാവുന്നതാണ് കാരറ്റ്. കാരണം ഇത് കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കും എന്നത് തന്നെയാണ് സത്യം. ഇതിലുള്ള ബീറ്റ കരോട്ടിന്‍ ആണ് വിറ്റാമിന്‍ എ ആയി പരിവര്‍ത്തനം ചെയ്യുന്നത്. ഇതിലൂടെ കാഴ്ച ശക്തി മാത്രമല്ല ശരീരത്തിന് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സാധിക്കുന്നു. കൂടാതെ നല്ല അളവില്‍ ആന്റി ഓക്സിഡന്റുകളും നാരുകളും കൊണ്ട് സമ്പുഷ്ടമാണ് കാരറ്റ്. ഇതെല്ലാം മലബന്ധം ദഹന പ്രശ്നങ്ങള്‍ എന്നിവയെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു.
മധുരക്കിഴങ്ങ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മധുരക്കിഴങ്ങ് വളരെ വലിയ പങ്കാണ് വഹിക്കുന്നത്. വിറ്റാമിന്‍ എ, സി, പൊട്ടാസ്യം എന്നിവയ്ക്കൊപ്പം ധാരാളം നാരുകളും അവയില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഇത് കൂടാതെ പ്രമേഹം നിയന്ത്രണാതീതമാക്കുന്നതിന് സഹായിക്കുന്ന ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ശരീരത്തിലെ വീക്കവും അസ്വസ്ഥതയും കുറക്കുന്നതിനും ചര്‍മ്മാരോഗ്യത്തിനും സഹായിക്കുന്നു മധുരക്കിഴങ്ങ്.

ബീറ്റ്റൂട്ട്
ബീറ്റ്റൂട്ട് കഴിക്കുന്നത് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മികച്ച ഫലങ്ങള്‍ നല്കുന്നു. ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി ബീറ്റ്റൂട്ട് എപ്പോഴും മികച്ചതാണ്. ഇതില്‍ കലോറി കുറവായത് കൊണ്ട് തന്നെ പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട നാരുകള്‍, ഫോളേറ്റ്, മാംഗനീസ്, പൊട്ടാസ്യം എന്നിവ ഇതില്‍ ധആരാളം അടങ്ങിയിട്ടുണ്ട്. ഇത് കൂടാതെ ബീറ്റ്റൂട്ടില്‍ അടങ്ങിയിരിക്കുന്ന നൈട്രേറ്റുകള്‍ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. കൂടാതെ ആന്റി ഓക്സിഡന്റുകളുടെ ഗുണങ്ങളാല്‍ സമ്പുഷ്ടമാണ് ബീറ്റ്റൂട്ട്
റാഡിഷ്
റാഡിഷ് ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പോഷകഗുണങ്ങളാല്‍ സമ്പുഷ്ടമാണ്. സാലഡുകളില്‍ ഏറ്റവും മികച്ച് നില്‍ക്കുന്നതാണ് റാഡിഷ്. അതുകൊണ്ട് തന്നെ സംശയിക്കാതെ നിങ്ങള്‍ക്ക് ഇത് സ്ഥിരമാക്കാവുന്നതാണ്. ആന്റി ഓക്സിഡന്റുകള്‍, നാരുകള്‍, വൈറ്റമിന്‍ സി എന്നിവയുടെ മികച്ച ഉറവിടവുമാണ്. ഇത് ശാരീരിക ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ദഹനം മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് റാഡിഷ്. കൂടാതെ, അവയ്ക്ക് ആന്റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുണ്ട്, മാത്രമല്ല കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ചതാണ് റാഡിഷ്.

ടേണിപ്സ്
നമുക്ക് പേരത്ര പരിചിതമല്ലെങ്കിലും പലരുടേയും ഭക്ഷണത്തിലെ പ്രധാന ഘടകം തന്നെയാണ് ടേണിപ്സ്. അത്രയധികം പോഷകസമ്പുഷ്ടമാണ ടേണിപ്സ്. ഇത് നാരുകള്‍, വിറ്റാമിന്‍ സി, കെ എന്നിവ കൊണ്ട് സമ്പുഷ്ടമായിരിക്കും. പൊട്ടാസ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഇതില്‍ ഉള്‍പ്പെടുത്താവുന്നതാണ്. കുറഞ്ഞ കലോറിയും ഉയര്‍ന്ന ജലാംശവും നിലനിര്‍ത്തുന്നതിന് ടേണിപ്സ് സഹായിക്കുന്നു. ഇത് പല വിധത്തിലുള്ള അസ്വസ്ഥതകള്‍ക്ക് പരിഹാരം കാണുന്നതിന് മികച്ചതാണ് എന്നതില്‍ സംശയം വേണ്ട. സ്ഥിരമായി കഴിക്കുന്നത് ആരോഗ്യത്തിന് ഒരു മുതല്‍ക്കൂട്ട് തന്നെയാണ്.

ശാരീരികാരോഗ്യം പ്രധാനം
ശാരീരികാരോഗ്യത്തിന്റെ കാര്യത്തില്‍ പലപ്പോഴും പച്ചക്കറികള്‍ ധാരാളം ഉള്‍പ്പെടുത്തുന്നത് ആരോഗ്യത്തിന് മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എപ്പോഴും പോഷകങ്ങള്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിങ്ങളുടെ ഭക്ഷണത്തില്‍ എപ്പോഴും ഇത്തരം വേരുകള്‍ ഉള്ള പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നത് എന്തുകൊണ്ടും നല്ലതാണ്. പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം ഉള്‍പ്പെടുത്തുന്നതിന് എപ്പോഴും ശ്രദ്ധിക്കുക. ഇതിലൂടെ മികച്ച ആരോഗ്യം നിങ്ങള്‍ക്ക് സ്വന്തമാക്കാവുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
