Latest Updates
-
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
മഴക്കാലത്ത് വണ്ണം കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഇന്റർമിറ്റന്റ് ഫാസ്റ്റിംഗിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
മഴക്കാലത്തും സൺസ്ക്രീൻ നിർബന്ധമോ? ചർമ്മം സുരക്ഷിതമാക്കാൻ ഈ പുതിയ രീതികൾ പരീക്ഷിക്കൂ -
ചാട്ടവും ഓട്ടവുമില്ല, തൃഷയുടെ ഈ വർക്കൗട്ട് ചെയ്താൽ ശരീരം മാറും; മഴക്കാലത്ത് വീട്ടിലിരുന്ന് പരീക്ഷിക്കാം -
ചൊവ്വ ഇടവം രാശിയിലേക്ക്: സാമ്പത്തിക നേട്ടത്തിനായി ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ!
സ്ത്രീകളെ അലട്ടുന്ന ഹോര്‍മോണ്‍ തകരാറ്; കാരണം ഈ മോശം ശീലങ്ങള്‍
നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതില്‍ ഹോര്‍മോണുകള്‍ ഒരു വലിയ പങ്ക് വഹിക്കുന്നു. സന്തുലിതമായ ഹോര്‍മോണുകള്‍ ശരീരത്തിന്റെ നല്ല പ്രവര്‍ത്തനത്തിന് അത്യന്താപേക്ഷിതമാണ്. അവ പല ഫിസിയോളജിക്കല്‍ പ്രക്രിയകള്‍ക്കും കാരണമായവയാണ്. എന്നാല്‍ ഹോര്‍മോണ്‍ സന്തുലിതാവസ്ഥ ഇല്ലാത്തപ്പോള്‍ ശരീരത്തിന് പ്രതികൂല പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാം.
പലപ്പോഴും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയെ അസുഖം, പ്രായം എന്നിവയുമായി ബന്ധപ്പെടുത്തുന്നു. മിക്ക കേസുകളിലും ഇത് ശരിയാണ്. എന്നിരുന്നാലും, നിങ്ങളുടെ മോശം ജീവിതശൈലിയും ഹോര്‍മോണ്‍ മാറ്റത്തിന് കാരണമായേക്കാം. നിങ്ങളുടെ ഹോര്‍മോണ്‍ ആരോഗ്യത്തെ നശിപ്പിക്കുന്ന ചില ശീലങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

അധിമായി കാപ്പി കഴിക്കുന്നത്
നിങ്ങള്‍ കഴിക്കുന്ന മദ്യത്തിന്റെയും കഫീന്റെയും അളവ് നിങ്ങളുടെ ഹോര്‍മോണുകളെ ബാധിക്കും. വളരെയധികം കഫീന്‍ കഴിക്കുമ്പോള്‍, അഡ്രീനല്‍ ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന സ്ട്രെസ് ഹോര്‍മോണുകളുടെ അളവ് വര്‍ദ്ധിപ്പിക്കും. ഇത് ഉറക്കക്കുറവ്, വിശപ്പില്ലായ്മ, ദഹനപ്രശ്നങ്ങള്‍, ഊര്‍ജ്ജക്കുറവ് എന്നിവയിലേക്ക് നയിച്ചേക്കാം. പ്രതിദിനം ഒന്നോ രണ്ടോ കപ്പ് കാപ്പി മാത്രം കഴിക്കുന്നത് ഈ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. കഫീന്‍ സംവേദനക്ഷമതയുള്ള ആളുകള്‍ കാപ്പി പൂര്‍ണ്ണമായും ഒഴിവാക്കണം.
മദ്യത്തിന്റെ ഉപഭോഗം
മദ്യപാനം ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്ക് കാരണമാകും. പലപ്പോഴും ഇത് ഈസ്ട്രജന് ഉയര്‍ത്തുകയും അസാധാരണമായ പാന്‍ക്രിയാറ്റിക് പ്രവര്‍ത്തനം, ഇന്‍സുലിന്‍ പ്രതിരോധം, കരള്‍ രോഗം, ഉത്കണ്ഠ, പോഷകാഹാരക്കുറവ് തുടങ്ങിയ ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ഇത് ടെസ്റ്റോസ്റ്റിറോണ്‍ കുറയ്ക്കുകയും നിങ്ങളുടെ ലൈംഗികതയെ തടസ്സപ്പെടുത്തുകയും ചെയ്യും.
പുകവലി ശീലം
പുകവലി ആരോഗ്യത്തിന് മൊത്തത്തില്‍ ഹാനികരമാണെന്നതില്‍ സംശയമില്ല. പ്രത്യേകിട്ടച്ച്, ശ്വാസകോശ അര്‍ബുദത്തിനുള്ള സാധ്യതയുമായി ഇത് ബന്ധപ്പെട്ടിരിക്കുന്നു. ഇത് മാത്രമല്ല ഈസ്ട്രജന്, ടെസ്റ്റോസ്റ്റിറോണ്‍ തുടങ്ങിയ പ്രത്യുത്പാദന ഹോര്‍മോണുകളെയും പുകവലി ബാധിക്കുന്നു. സ്ത്രീകളിലെ പ്രത്യുത്പാദന കാലയളവ് 10 വര്‍ഷം വരെ കുറയ്ക്കാന്‍ പുകവലി കാരണമാകും.
സമ്മര്‍ദ്ദം
നിങ്ങള്‍ സമ്മര്‍ദ്ദത്തിലായിരിക്കുമ്പോള്‍ സ്ട്രെസ് ഹോര്‍മോണുകളുടെ ഉത്പാദനം കൂടുന്നു. യുഎസ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിന്റെ നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിനില്‍ സമ്മര്‍ദ്ദവും ഹോര്‍മോണുകളും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് നിരവധി പഠനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ട്രെസ് ഹോര്‍മോണുകള്‍ നിങ്ങളുടെ ശരീരത്തില്‍ ധാരാളമുണ്ട്. അതിനാല്‍, നിങ്ങള്‍ സമ്മര്‍ദ്ദപൂരിതമായ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍, നിങ്ങള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനവും അസന്തുലിതാവസ്ഥയും അനുഭവപ്പെടാം. സ്ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്റെ വര്‍ദ്ധനവ് ഉത്കണ്ഠ, പ്രതിരോധശേഷിക്കുറവ്, വര്‍ധിച്ച ശരീരഭാരം, വിഷാദം, ഫോക്കസ്, മെമ്മറി, ഏകാഗ്രത എന്നിവ കുറയല്‍ തുടങ്ങിയ പ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
ഉറക്കക്കുറവ്
അപര്യാപ്തമായ ഉറക്കം ശരീരത്തിലും ഹോര്‍മോണിന്റെ അളവിലും സമ്മര്‍ദ്ദത്തിന്റെ അതേ സ്വാധീനം ചെലുത്തുന്നു. ശരിയായി പ്രവര്‍ത്തിക്കാന്‍ നിങ്ങളുടെ ശരീരത്തിന് ശരിയായ അളവിലുള്ള വിശ്രമം ആവശ്യമാണ്. അത് വേണ്ടത്ര ലഭിക്കാത്തപ്പോള്‍, സമ്മര്‍ദ്ദവും പ്രതികരിക്കാന്‍ ആരംഭിക്കുന്നു. ക്ഷീണം അനുഭവപ്പെടുന്നതിന് പുറമേ, ഉറക്കക്കുറവ് നിങ്ങളില്‍ സമ്മര്‍ദ്ദത്തിനും ഹോര്‍മോണ്‍ മാറ്റത്തിനും കാരണമാകും.
അനാരോഗ്യകരമായ ഭക്ഷണക്രമം
ഹോര്‍മോണുകളെ സ്വാധീനിക്കുന്നതില്‍ നിങ്ങളുടെ ഭക്ഷണക്രമവും ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങള്‍ വളരെയധികം പഞ്ചസാര, ലളിതമായ കാര്‍ബോഹൈഡ്രേറ്റ്, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവ കഴിക്കുകയാണെങ്കില്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരം അനാരോഗ്യകരമായ ഭക്ഷണശീലം നിങ്ങളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ഇന്‍സുലിന്‍ ഉല്പാദനത്തെ ബാധിക്കുകയും ചെയ്യും. പഴങ്ങള്‍, പച്ചക്കറികള്‍, കൊഴുപ്പ് കുറഞ്ഞ മാംസം, ധാന്യങ്ങള്‍ എന്നിവ അടങ്ങിയ സമീകൃതാഹാരം കഴിക്കുക. നിങ്ങളുടെ ദൈനംദിന ശാരീരിക പ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി ആവശ്യത്തിന് കലോറി ഉപഭോഗം ഉറപ്പാക്കുക. അല്ലാത്തപക്ഷം നിങ്ങള്‍ക്ക് പോഷകാഹാരക്കുറവ് ഉണ്ടാകാം. ഇത് ഒടുവില്‍ നിങ്ങളുടെ ഹോര്‍മോണുകളെ സന്തുലിതമാക്കുകയും ചെയ്യും.
ഉദാസീനമായ ജീവിതശൈലി
വ്യായാമം ചെയ്യുന്നതിലൂടെ ശരീരം എന്‍ഡോര്‍ഫിന്‍ എന്ന ഹോര്‍മോണിനെ പുറത്തുവിടുന്നു. ഈ ഹോര്‍മോണ്‍ 'ഫീല്‍ ഗുഡ് ഫാക്ടര്‍' എന്നും അറിയപ്പെടുന്നു. നിങ്ങള്‍ വ്യായാമം ചെയ്യുകയാണെങ്കില്‍ അത് വിശപ്പ് ഹോര്‍മോണായ ഗ്രെലിനിനെയും സ്വാധീനിക്കുന്നു. മറുവശത്ത്, ഉദാസീനമായ ജീവിതശൈലി ഗ്രെലിന്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്നു. ഇത് നിങ്ങള്‍ക്ക് വിശപ്പുണ്ടാക്കുകയും കൂടുതല്‍ ഭക്ഷണം കഴിപ്പിക്കുകയും ചെയ്യുന്നു. വീട്ടുജോലികള്‍ ചെയ്യുന്നതിലൂടെയോ യോഗ ചെയ്യുന്നതിലൂടെയോ അല്ലെങ്കില്‍ വീടിന് ചുറ്റും കുറച്ച് തവണ നടക്കുന്നതിലൂടെയോ നിങ്ങളുടെ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications