Latest Updates
-
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം -
ഹോളി ആശംസകള്‍ 2026: ഓരോ വാക്കിലും വിരിയട്ടെ വര്‍ണങ്ങള്‍: പ്രിയപ്പെട്ടവര്‍ക്ക് ഹോളി ആശംസകള്‍ അറിയിക്കാം -
ശുക്രന് മീനത്തിലെത്തിയപ്പോള് ശുക്രദശയാരംഭിക്കുന്നത് ഈ രാശിക്കാര്‍ക്ക്, നിങ്ങളുടെ രാശിയേത് -
യൂറിക് ആസിഡ് കൂടുതലെങ്കില്‍ സൂചിപ്പിക്കും ലക്ഷണങ്ങള്‍ നിസ്സാരമല്ല: അവഗണിക്കരുത് ഇതൊന്നും -
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍
നിസ്സാരമായി കാണല്ലേ കുട്ടികളിലെ പൊണ്ണത്തടി; വളര്‍ന്നുവരുമ്പോള്‍ അപകടം, തടയാന്‍ ചെയ്യേണ്ടത്
ഇന്നത്തെ ജീവിതശൈലിയില്‍ മുതിര്‍ന്നവര്‍ മാത്രമല്ല കുട്ടികളും പൊണ്ണത്തടിയുടെ ഇരകളായി മാറുന്നുണ്ട്. ഇന്നത്തെ കുട്ടികളില്‍ ശാരീരിക പ്രവര്‍ത്തനങ്ങളോടുള്ള ശ്രദ്ധ കുറയുകയും മൊബൈല്‍, ലാപ്ടോപ്പ്, വീഡിയോ ഗെയിമുകള്‍, അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങള്‍ എന്നിവയുടെ ഉപയോഗം ഗണ്യമായി വര്‍ദ്ധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെക്കാലത്ത് മിക്ക കുട്ടികളും പഴയതുപോലെ വീടിന് പുറത്തിറങ്ങി കളിക്കാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാനാണ് അധികവും ഇഷ്ടപ്പെടുന്നത്. ഇത് അവരുടെ ആരോഗ്യത്തെ വളരെ ഭീകരമായ രീതിയില്‍ ദോഷകരമായി ബാധിക്കുന്നു.
ചെറുപ്രായത്തില്‍ തന്നെ കുട്ടികള്‍ അമിതവണ്ണത്തിന് ഇരകളാകുന്നു. കുട്ടികളിലെ പൊണ്ണത്തടി പ്രശ്‌നം അവര്‍ വളര്‍ന്നുവരുമ്പോള്‍ പല രോഗങ്ങള്‍ക്കും കാരണമാകും. അത്തരമൊരു സാഹചര്യത്തില്‍ കുട്ടികളില്‍ ആരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ വളര്‍ത്തിയെടുക്കുന്നതില്‍ മാതാപിതാക്കള്‍ വളരെയേറെ ശ്രദ്ധിക്കേണ്ടതാണ്. നല്ലതും മോശവുമായ ഭക്ഷണങ്ങള്‍, കലോറി ഉപഭോഗം, വ്യായാമക്കുറവിന്റെ ദോഷങ്ങള്‍ എന്നിവയെക്കുറിച്ച് നിങ്ങള്‍ കുട്ടികളെ ബോധവത്കരിക്കേണ്ടതുണ്ട്.

ഈ ലേഖനത്തില്‍ പറഞ്ഞിരിക്കുന്ന ചില രീതികള്‍ അവലംബിച്ചാല്‍ നിങ്ങളുടെ കുട്ടികളെ പൊണ്ണത്തടിയില്‍ നിന്ന് രക്ഷിച്ചെടുക്കാന്‍ സാധിക്കും. ജീവിതശൈലിയിലും ഭക്ഷണ ശീലങ്ങളിലും മാറ്റം വരുത്തിയാല്‍ അവരെ ആരോഗ്യത്തോടെയും ഫിറ്റായും നിലനിര്‍ത്താന്‍ കഴിയും. കുട്ടികളിലെ പൊണ്ണത്തടിക്ക് കാരണങ്ങളും അതില്‍ നിന്ന് കരകയറാനുള്ള വഴികളും എന്തൊക്കെയെന്ന് ഈ ലേഖനത്തില്‍ നിങ്ങള്‍ക്ക് വായിച്ചറിയാം.
മോശം ഭക്ഷണരീതി
കുട്ടികളായാലും മുതിര്‍ന്നവരായാലും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതില്‍ ഭക്ഷണം ഒരു പ്രധാന പങ്ക് വഹിക്കുന്നു. നിങ്ങളുടെ കുട്ടിക്ക് തടി കൂടുന്നതിന്റെ ഒരു പ്രധാന കാരണം കൊഴുപ്പ്, ജങ്ക് ഫുഡ് അല്ലെങ്കില്‍ സംസ്‌കരിച്ചതും പഞ്ചസാര നിറഞ്ഞതുമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതാണ്.
ഉദാസീനമായ ജീവിതശൈലി
നിങ്ങളുടെ കുട്ടി ടെലിവിഷന്‍ കാണാനോ വീഡിയോ ഗെയിമുകള്‍ കളിക്കാനോ മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലോ ധാരാളം സമയം ചെലവഴിക്കുകയാണെങ്കില്‍, അത് ശരീരഭാരം വര്‍ദ്ധിക്കാന്‍ ഒരു കാരണമായി മാറും.
വ്യായാമക്കുറവ്
ശാരീരിക പ്രവര്‍ത്തനങ്ങളില്ലാത്ത കുട്ടികള്‍ പൊണ്ണത്തടിയന്‍മാരാകാന്‍ സാധ്യത ഏറെയാണ്. കുട്ടികള്‍ സാധാരണയായി ജങ്ക് ഫുഡ് കഴിക്കുന്ന പ്രവണത കാണിക്കുന്നു. എന്നാല്‍ ഇതില്‍ നിന്ന് ശരീരത്തില്‍ കയറുന്ന കലോറി കളയുന്നതിനായി അവര്‍ ശാരീരിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നില്ലെങ്കില്‍ അത് അവരെ അമിതവണ്ണമുള്ളവരാക്കി മാറ്റും.
പാരമ്പര്യം
ചില അപൂര്‍വ ജീന്‍ തകരാറുകള്‍ കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകും. ഇത് തടയാനായി കുട്ടികള്‍ക്ക് നല്‍കേണ്ട ഭക്ഷണത്തെക്കുറിച്ച് മാതാപിതാക്കള്‍ കൂടുതല്‍ ബോധമുള്ളവരായിരിക്കണം.
അമിത സമ്മര്‍ദ്ദം
അതെ! ചെറിയ കുട്ടികളില്‍ പോലും സമ്മര്‍ദ്ദ പ്രശ്നങ്ങള്‍ കണ്ടേക്കാം. ഈ സമ്മര്‍ദ്ദങ്ങള്‍ ചിലപ്പോള്‍ വ്യക്തിപരവും ചിലപ്പോള്‍ മറ്റുള്ളവരില്‍ നിന്നുമാകാം. ഈ ഘടകങ്ങള്‍ ചെറിയ കുട്ടികളില്‍ അമിതവണ്ണത്തിന് കാരണമാകും.
കുട്ടികളിലെ അമിതവണ്ണം ചെറുക്കാന്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
നല്ല ഭക്ഷണശീലം വളര്‍ത്തുക
കുട്ടികള്‍ക്ക് ചെറുപ്പത്തില്‍ത്തന്നെ അമിതഭാരവും ഉയര്‍ന്ന കൊളസ്ട്രോളും വരാതിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലം ഉറപ്പാക്കുക. നല്ല ഭക്ഷണങ്ങളെക്കുറിച്ചും പോഷകാഹാരത്തെക്കുറിച്ചും ആരോഗ്യത്തെക്കുറിച്ചുമൊക്കെയുള്ള ഒരു ബോധം കുട്ടികളില്‍ വളര്‍ത്തുക. ഇത് അവരെ നല്ല ആരോഗ്യത്തോടെ വളരാന്‍ പ്രോത്സാഹിപ്പിക്കും.
ജങ്ക് ഫുഡുകള്‍ ഒഴിവാക്കുക
കുട്ടികള്‍ പലപ്പോഴും ചിപ്സ, ചോക്ലേറ്റുകള്‍, ഫ്രൈ, എയറേറ്റഡ് പാനീയങ്ങള്‍ എന്നിവ പോലുള്ള ജങ്ക് ഫുഡുകള്‍ കഴിക്കുന്നത് കാണാം. ഇവയെല്ലാം ട്രാന്‍സ്-ഫാറ്റ്, എണ്ണകള്‍, കൊഴുപ്പ് എന്നിവ കൊണ്ട് നിറച്ചിരിക്കുന്നവയാണ്. ജങ്ക് ഫുഡ് കഴിക്കുന്ന കുട്ടികള്‍ പലപ്പോഴും ചെറുപ്രായത്തില്‍ തന്നെ ഗ്യാസ്ട്രിക് പ്രശ്‌നങ്ങളും നേരിടുന്നു. കുട്ടികളിലെ അമിതവണ്ണം തടയാനായി ചെറുപ്രായത്തില്‍ തന്നെ അവരെ ജങ്ക് ഫുഡുകളില്‍ നിന്ന് മാറ്റിനിര്‍ത്തുക.
ആരോഗ്യകരമായ ലഘുഭക്ഷണം
ഫ്രൂട്ട് ഫ്രൂട്ട് സലാഡുകള്‍, നട്സ്, തൈര് എന്നിവ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഉപയോഗിച്ച് വറുത്തതും പാക്കേജുചെയ്തതുമായ ലഘുഭക്ഷണം മാറ്റിസ്ഥാപിക്കുക. ഇത് നിങ്ങളുടെ കുട്ടികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്തുന്നതിനും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും.
കുട്ടികളെ പ്രോത്സാഹിപ്പിക്കുക
ആഹാരക്രമത്തില്‍ പലതരം ഭക്ഷണം ഉള്‍പ്പെടുത്തണം. തന്റെ പ്ലേറ്റിലുള്ളതെല്ലാം കഴിക്കുന്ന കുട്ടി, ആരോഗ്യമുള്ള ഭക്ഷണം കഴിക്കുന്നവരേക്കാള്‍ നല്ല ആരോഗ്യം നേടാന്‍ സാധ്യതയുണ്ട്. കുട്ടിക്ക് എല്ലാ ഭക്ഷണ ഗ്രൂപ്പുകളില്‍ നിന്നുമുള്ള സാധനങ്ങള്‍ പതിവായി നല്‍കുക. അതുപോലെ രക്ഷിതാക്കളും കുട്ടികളുടെ മുന്നില്‍ ഒരു ഭക്ഷണത്തോടും അനിഷ്ടം കാണിക്കരുത്. ആരോഗ്യകരമായ ഭക്ഷണം നിങ്ങള്‍ ആസ്വദിക്കുന്നില്ലെങ്കില്‍, കുട്ടികളും അത് നിരസിക്കാനുള്ള സാധ്യത കൂടുതലാണ്.
അമിതമായ ഭക്ഷണം വേണ്ട
സാധാരണ കഴിക്കുന്ന അളവ് എത്രയാണെന്ന് നിങ്ങളുടെ കുട്ടികളെ പഠിപ്പിക്കുക. അമ്മമാര്‍ പലപ്പോഴും കുട്ടികളെ അമിതമായി ആഹാരം കഴിപ്പിക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ ഇത് അനാരോഗ്യകരമായ ഒരു വഴിയാണ്. കാരണം ഇത് അവരെ അമിത ഭാരം ഉള്ളവരാക്കി മാറ്റാന്‍ ഇടയാക്കും.
ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധ
മൊബൈല്‍ സ്‌ക്രീനിലോ ടിവിയിലോ നോക്കി കുട്ടികളെ ഭക്ഷണം കഴിപ്പിക്കുന്നത് ഇന്നത്തെ കാലത്ത് ഒരു സാധാരണ പരിശീലനമായി മാറിയിരിക്കുന്നു. ഇത് അങ്ങേയറ്റം അനാരോഗ്യകരമായ ഒന്നാണ്. ഇത്തരം വഴികളിലൂടെ കുട്ടിയുടെ ശ്രദ്ധ വ്യതിചലിപ്പിക്കുകയും അവര്‍ ആവശ്യത്തിലധികമോ കുറവോ ഭക്ഷണം കഴിക്കുകയും ചെയ്യുന്നു. അതിനാല്‍, ശ്രദ്ധ തിരിക്കാതെ ഭക്ഷണം കഴിക്കുമ്പോള്‍ ആസ്വദിച്ച് കഴിക്കുക.
വ്യായാമം
കുട്ടികള്‍ക്ക് ആരോഗ്യകരമായ ഭാരം നിലനിര്‍ത്താന്‍ കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും ശാരീരിക പ്രവര്‍ത്തനം അത്യാവശ്യമാണ്. ഇന്നത്തെ കാലത്ത് കുട്ടികള്‍ കിട്ടുന്ന സമയം മുഴുവന്‍ ചിലവഴിക്കുന്നത് മൊബൈല്‍ ഫോണുകളിലാണ്. ഈ ശീലം മാറ്റി അവരുടെ ഹോബികള്‍ക്കായോ കളികള്‍ക്കായോ സമയം നീക്കിവയ്ക്കുക. ദിവസവും ശാരീരികമായി സജീവമായിരിക്കാന്‍ നിങ്ങളുടെ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











