Latest Updates
-
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ദീപിക കക്കർ വല്ലാതെ മെലിഞ്ഞു! ഷൊഐബിന്റെ വ്ലോഗിലെ ദൃശ്യങ്ങൾ കണ്ട് ആരാധകർ ആശങ്കയിൽ; സത്യം ഇതാണ് -
ആകാശത്ത് അപൂർവ്വ വിസ്മയം! 2026 സെപ്റ്റംബർ 14-ന് ചന്ദ്രനും ശുക്രനും ഒന്നിക്കുന്നു; കാണേണ്ട സമയം ഇതാ -
കന്നി രാശിയിൽ ചന്ദ്ര-ബുധ സംയോഗം: ഇന്നത്തെ ശുഭമുഹൂർത്തവും രാശിഫലവും; ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ! -
2026 സെപ്റ്റംബർ 12: സാമ്പത്തിക ഇടപാടുകൾക്ക് ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ ഇതാ, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങാം!
ഒരല്പം വെളിച്ചെണ്ണ രാത്രി കവിള് കൊള്ളാം: നല്ല ഉറക്കത്തോടൊപ്പം മറ്റ് ഗുണങ്ങള്‍ കൂടെയുണ്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം പ്രതിസന്ധികള്‍ ആണ് ഓരോ ദിവസവും സംഭവിക്കുന്നത്. അതില്‍ നിന്ന് രക്ഷനേടാന്‍ എന്താണ് ചെയ്യേണ്ടത് എന്നതാണ് പലരും ചിന്തിക്കുന്ന കാര്യം. പലപ്പോഴും നാം കരുതുന്നതിനേക്കാള്‍ കൂടുതല്‍ പ്രശ്നങ്ങളാണ് ഇത് മൂലം സംഭവിക്കുന്നത്. എന്നാല്‍ വെളിച്ചെണ്ണ കൊണ്ട് ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന പല പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണാവുന്നതാണ്. ഇത് ഉറക്കത്തിന്റെ ഗുണനിലവാരം ഉയര്‍ത്തുന്നതിനും ശരീരത്തിന് വിശ്രമം നല്‍കുന്നതിനും സ്വാഭാവിക ഉറക്കചക്രത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.
പലപ്പോഴും ശരീരഭാരം നിയന്ത്രിക്കുന്നതിന് വേണ്ടിയും പലരും വെളിച്ചെണ്ണ ഉപയോഗിക്കുന്നു. കാരണം ഇത് നിങ്ങളില്‍ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ശരീരഭാരത്തെ നിയന്ത്രിക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് നിങ്ങള്‍ക്ക് അനുയോജ്യമാണോ അല്ലയോ എന്ന് മനസ്സിലാക്കിയതിന് ശേഷം മാത്രമേ ഉപയോഗിക്കാവൂ. എന്നാല്‍ ഇത് എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ശരീരത്തിന് നല്‍കുന്നത് എന്നും അറിഞ്ഞിരിക്കേണ്ടതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി വായിക്കൂ.

മികച്ച ഉറക്കം
ശരീരത്തിന് ഉറക്കമില്ലായ്മ എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. അത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വരെ തുടക്കമിടുന്നു. എന്നാല്‍ ഈ പ്രശ്നത്തെ പ്രതിരോധിക്കുന്നതിനും ആരോഗ്യകരമായ ആഴത്തിലുള്ള ഉറക്കം നല്‍കുന്നതിനും സഹായിക്കുന്നു വെളിച്ചെണ്ണ. ആരോഗ്യകരമായ പല മാറ്റങ്ങളും ഇത് വഴി നിങ്ങള്‍ക്ക് ലഭിക്കുന്നു.
പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന്
ശരീരത്തിലേക്ക് പോഷകങ്ങള്‍ ആഗിരണം ചെയ്യുന്നതിന് വേണ്ടി വെളിച്ചെണ്ണ സഹായിക്കുന്നു. കാരണം വെളിച്ചെണ്ണയിലെ കൊഴുപ്പില്‍ ലയിക്കുന്ന വിറ്റാമിനുകളും ധാതുക്കളും എല്ലാം ശരീരത്തിലേക്ക് ആഗിരണം ചെയ്യുന്നതിന് വെളിച്ചെണ്ണ സഹായിക്കും. ഇത് ദഹനാരോഗ്യം മികച്ചകാക്കുകയും കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. എല്ലാ അര്‍ത്ഥത്തിലും ഗുണാനുഭവങ്ങളെ ഇരട്ടിയാക്കുന്നതിന് സഹായിക്കും വെളിച്ചെണ്ണ രാത്രിയില്‍ ഒരല്പം കവിള് കൊള്ളുന്നതും കഴിക്കുന്നതും. എന്നാല്‍ വെളിച്ചെണ്ണയില്‍ കലോറിയും പൂരിത കൊഴുപ്പും കൂടുതലായതിനാല്‍ എപ്പോഴും വളരെ കുറച്ച് മാത്രമേ കഴിക്കാന്‍ പാടുകയുള്ളൂ. അല്ലാത്ത പക്ഷം അത് കൂടുതല്‍ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കും.

ശാരീരികോര്‍ജ്ജം വര്‍ദ്ധിപ്പിക്കും
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് ശ്രദ്ധിക്കുമ്പോള്‍ പലപ്പോഴും അത് ഊര്‍ജ്ജത്തേയും പ്രതിരോധിക്കും. അത് മാത്രമല്ല വെളിച്ചെണ്ണയിലുള്ള മീഡിയം-ചെയിന്‍ ട്രൈഗ്ലിസറൈഡുകള്‍ (MCTs) കാരണം വെളിച്ചെണ്ണ ഒരു ഊര്‍ജ്ജ സ്രോതസ്സ് ആയി മാറും. ഇത് ശരീരത്തിലെ ഊര്‍ജ്ജം വര്‍ദ്ധിപ്പിക്കുകയും അത് കൂടാതെ ഉയര്‍ന്ന കലോറി ഉള്ളതിനാല്‍ അല്പം മിതമായി വേണം ഉപയോഗിക്കുന്നതിന്.
ചര്‍മ്മത്തിന്റെ ആരോഗ്യം
ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് വെളിച്ചെണ്ണ എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിലുള്ള ഫാറ്റി ആസിഡുകളാണ് വരണ്ട ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കുന്നത്. അത് മാത്രമല്ല ഉറങ്ങുന്നതിന് മുന്‍പായി വളരെ ചുരുങ്ങിയ അളവില്‍ വെളിച്ചെണ്ണ ദേഹത്ത് തേക്കുന്നത് ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്തുകയും ആരോഗ്യത്തിന് സഹായിക്കുകുയം ചെയ്യുന്നു. എന്നാല്‍ സ്ഥിരമായി പുരട്ടുന്നത് മറ്റ് ചര്‍മ്മ അലര്‍ജികള്‍ ഉണ്ടാക്കുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടതാണ്.

മാനസികാരോഗ്യം മികച്ചതാക്കും
വെളിച്ചെണ്ണ കഴിക്കുന്നത് ചില വ്യക്തികളില്‍ മാനസികാരോഗ്യം മികച്ചതാക്കും എന്നാണ് പറയുന്നത്. ഇത് നിങ്ങളുടെ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ഉത്തേജിപ്പിക്കുന്നു എന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. അത് വഴി മാനസികാരോഗ്യം മെച്ചപ്പെടുകയും ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇതിന് തെളിവുകള്‍ ഒന്നും തന്നെ ഇല്ല എന്നതും ശ്രദ്ധേയമാണ്. എപ്പോഴും പാര്‍ശ്വഫലങ്ങളെ മുന്നില്‍ കണ്ട് വേണം ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനും. ഇത്ര്യൊക്കെയെങ്കിലും ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധ അനിവാര്യമാണ്. കാരണം ഓരോ വ്യക്തികളിലും ഓരോ തരത്തിലാണ് ശരീരത്തിന്റെ പ്രതികരണം. അതിനാല്‍ ഭക്ഷണത്തില്‍ പുതിയ മാറ്റങ്ങള്‍ വരുത്തുമ്പോള്‍ കൂടുതല്‍ ശ്രദ്ധ വേണം. അത് മാത്രമല്ല ആരോഗ്യ വിദഗ്ധന്റെ ഉപദേശം സ്വീകരിക്കുന്നതും നല്ലതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

