Latest Updates
-
ചുമ മരുന്ന് വേണ്ട; കുഞ്ഞുങ്ങളുടെ മൂക്കടപ്പിന് ഈ വഴികൾ പരീക്ഷിക്കൂ -
വെയ് പ്രോട്ടീൻ വാങ്ങുമ്പോൾ സൂക്ഷിക്കുക, വ്യാജനെ തിരിച്ചറിയാം ഇങ്ങനെ! -
ഗർഭിണികൾ ശ്രദ്ധിക്കൂ, കഠിനമായ ചൂടിൽ കുഞ്ഞിനെ രക്ഷിക്കാൻ വഴികൾ -
ഇന്ന് പണം, ഭാഗ്യം ഒരുമിച്ച്! ഈ രാശിക്കാര്‍ക്ക് വമ്പൻ നേട്ടം; നിങ്ങളുടെ രാശിഫലം അറിയാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യോദയം; ചിലർക്ക് പണനഷ്ടം സംഭവിക്കാം -
ഇന്നത്തെ രാശിഫലം: ഈ രാശിക്കാര്‍ക്ക് ഇന്ന് ഭാഗ്യോദയം; പണമിടപാടുകളില്‍ ജാഗ്രത വേണം -
ചന്ദ്രൻ ധനു രാശിയിലേക്ക്: ഇന്നത്തെ ഗ്രഹനിലയിൽ വരാനിരിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങൾ -
രാജയോഗം തെളിയുമോ? ഏപ്രിൽ 9-ലെ ഈ മാറ്റം ഞെട്ടിക്കും! -
രവി യോഗം: ഇന്നത്തെ ഈ സമയം നിങ്ങളുടെ ഭാഗ്യം മാറ്റുമോ? -
രാശിഫലം ഏപ്രിൽ 9: കരിയറിൽ വൻ കുതിപ്പ്, ഈ 3 രാശിക്കാർക്ക് ധനയോഗം
ഈ ഭക്ഷണങ്ങള്‍ ഫൈബര്‍ കലവറ: കഴിച്ചാല്‍ തടി കുറയ്ക്കാം, ഹൃദയാരോഗ്യം സംരക്ഷിക്കാം
ആരോഗ്യം എന്നത് എപ്പോഴും നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്ന് കൂടി ലഭിക്കുന്നതാണ്. ആരോഗ്യത്തെ വളരെയധികം സഹായിക്കുന്നതോടൊപ്പം തന്നെ പല വിധത്തിലുള്ള രോഗാവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി സഹായിക്കുന്നതാണ് ഭക്ഷണം. ആരോഗ്യകരമായ മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ നടക്കുന്നതിന് സഹായിക്കുന്നതാണ് ഭക്ഷണം. എന്നാല്‍ ഫൈബര്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. ശരീരത്തില്‍ നിന്ന് കൊഴുപ്പിനെ അകറ്റുന്നതിനും വിശപ്പിനെ പ്രതിരോധിക്കുന്നതിനും സഹായിക്കുന്നതാണ് ഭക്ഷണങ്ങള്‍.
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഹൃദയാരോഗ്യം, ഉപാപചയ ആരോഗ്യം, ദഹനാരോഗ്യം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് സഹായിക്കുന്നതാണ് ചില ഭക്ഷണങ്ങള്‍. നാരുകള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വഴി നിങ്ങളുടെ ഹൃദയാരോഗ്യം, ദഹനാരോഗ്യം , ഉപാപചയ പ്രശ്നങ്ങള്‍ എന്നിവയ്ക്കെല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്നതാണ് ഫൈബര്‍ അടങ്ങിയ ഭക്ഷണം.

ആപ്രിക്കോട്ട്
ആരോഗ്യ സംരക്ഷണത്തിന് വേണ്ടി സഹായിക്കുന്നതാണ് ആപ്രിക്കോട്ട്. കലോറി കുറവും, വിറ്റാമിന്‍ സി, വിറ്റാമിന്‍ ഇ, ബീറ്റ കരോട്ടിന്‍ തുടങ്ങിയ ആന്റി ഓക്സിഡന്റുകള്‍ ആപ്രിക്കോട്ടില്‍ അടങ്ങിയിട്ടുണ്ട്. ഇത് നാല് ആപ്രിക്കോട്ട് പഴങ്ങളില്‍ 1.8 ഗ്രാം നാരുകള്‍ ഉണ്ട്. ഇവയെല്ലാം തന്നെ ലയിക്കുന്ന നാരുകള്‍ ഉള്ളതാണ്. കൂടാതെ പ്രോട്ടീന്റേയും ഇരുമ്പിന്റേയും നല്ലൊരു ഉറവിടമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
പേരക്ക
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പേരയ്ക്ക് വളരെ മികച്ചതാണ്. കാരണം ഇതില്‍ ധാരാളം ഫൈബര്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രിബയോട്ടിക്ക് ആയി പ്രവര്‍ത്തിക്കുന്നത് വഴി കുടലിന്റെ ആരോഗ്യം മികച്ച് നില്ക്കുന്നു. കൊളസ്ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും ഹൃദയാരോഗ്യത്തിനും സഹായിക്കുന്നു വിശപ്പിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ആപ്പിള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ആപ്പിള്‍ എന്നത് വളരെ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ഇത് ദഹനാരോഗ്യത്തെ സഹായിക്കുന്നതോടപ്പം തന്നെ പെക്റ്റിന്‍ എന്ന ലയിക്കുന്ന നാരുകളും അടങ്ങിയിട്ടുണ്ട്. അത് കൂടാതെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും അത് വഴി ഭാരം കുറയ്ക്കുന്നതിനും സഹായിക്കും.

ഓറഞ്ച്
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഓറഞ്ച് മികച്ചതാണ്. ഇത് വിറ്റാമിന്‍ സിയുടെ കലവറയാണ്. അത് മാത്രമല്ല രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന അവസ്ഥയില്‍ അതിനെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നതാണ് ഓറഞ്ച്. കൂടാതെ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പലപ്പോഴും പ്രതിരോധം തീര്‍ക്കുന്നതാണ് ഓറഞ്ച്, സ്ഥിരമായി കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. മികച്ച ദഹനാരോഗ്യത്തിനും സഹായിക്കും.
അത്തിപ്പഴം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അത്തിപ്പഴം എന്തുകൊണ്ടും സഹായിക്കുന്നതാണ്. പ്രത്യേകിച്ച് ഉണങ്ങിയ അത്തിപ്പഴം. ഇതിന്റെ മധുരവും പോഷക സമൃദ്ധമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ദഹന എന്‍സൈമുകളെ സഹായിക്കുന്നതിനും മലബന്ധത്തിന് സഹായിക്കുന്നതാണ് അത്തിപ്പഴം. ഇത് നിങ്ങളില്‍ മികച്ച ആരോഗ്യകരമായ മാറ്റങ്ങള്‍ നല്‍കും.
മാമ്പഴം
ആരോഗ്യത്തിന് മാമ്പഴം വളരെയധികം സഹായിക്കും. കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കുന്നതോടൊപ്പം തന്നെ കൂടുതല്‍ വയറ് നിറഞ്ഞതിന് സഹായിക്കുന്നു മാമ്പഴം. ഇത് കൂടുതല്‍ നേരം വയറ് നിറയുന്നതിനും ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുന്നതിനും സഹായിക്കും. വിറ്റാമിന്‍ കലവറയായതിനാല്‍ അത് നിങ്ങളുടെ ആരോഗ്യം മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











