Latest Updates
-
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ! -
ചന്ദ്രൻ മിഥുനം രാശിയിലേക്ക്: ഈ 36 മണിക്കൂർ സാമ്പത്തിക കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം, അറിയേണ്ടതെല്ലാം -
അപൂർവ്വ രവി പുഷ്യ യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം, കേരളത്തിലെ കൃത്യമായ സമയം അറിയാം -
വീക്കെൻഡ് വൈബ്സ്: പങ്കാളിക്കൊപ്പം കാണാൻ പറ്റിയ മികച്ച ഒടിടി റിലീസുകൾ ഇതാ -
ഗാന്ധി ജയന്തി ലോങ് വീക്കെൻഡ്: ഭാഗ്യം തേടിയെത്തുന്ന ആ 5 രാശിക്കാർ ഇവർ; ഈ ദിവസങ്ങളിൽ നേട്ടങ്ങൾ ഉറപ്പ്! -
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം
രക്തസമ്മര്‍ദ്ദം കൂടുതലോ? ഹൃദയാരോഗ്യം അപകടത്തില്‍: പരിഹാരം ഇനി വീട്ടില്‍ തന്നെ
ആരോഗ്യ പ്രശ്നങ്ങള്‍ പല വിധത്തിലാണ് നിങ്ങളെ ബാധിക്കുന്നത്. അതില്‍ പലപ്പോഴും ഏറ്റവും അപകടകരമായ അവസ്ഥയാണ് രക്തസമ്മര്‍ദ്ദം. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. പലപ്പോഴും അപകടം വരെ സംഭവിക്കുന്ന അവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കും. 30-നും 79-നും ഇടയില്‍ പ്രായമുള്ളവരില്‍ നല്ലൊരു ശതമാനം ആളുകളിലും പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നു. അതിനെ പ്രതിരോധിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. 140/90 MM/HG അല്ലെങ്കില്‍ അതില്‍ കൂടുതല്‍ രക്തസമ്മര്‍ദ്ദം ഉള്ളവരെങ്കില്‍ അല്പം കൂടുതല്‍ ശ്രദ്ധ വേണം.
ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയില്‍ പലപ്പോഴും അതിന്റെ പ്രകടമായ ലക്ഷണങ്ങള്‍ കാണിക്കണം എന്നില്ല. പ്രായമായവരിലും അമിതവണ്ണമുള്ളവരിലും ആരോഗ്യകരമല്ലാത്ത ജീവിതശൈലി പിന്തുടരുന്നവരിലും അത് കൂടാതെ സോഡിയത്തിന്റെ അളവ് കൂടുതലാവുന്നവരിലും ഇത്തരത്തില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്ന അവസ്ഥയിലേക്ക് എത്തും. എന്നാല്‍ ഇത് ഹൃദയാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തുന്നതിന് മുന്‍പ് അല്പം ശ്രദ്ധിച്ചാല്‍ ഈ പ്രശ്നങ്ങളെ പരിഹരിക്കാന്‍ സാധിക്കും.

എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുക
എപ്പോഴും ആക്റ്റീവ് ആയി ഇരിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.. അത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിനും ആരോഗ്യകരമായ മാറ്റങ്ങള്‍ക്കും തുടക്കമിടുന്നു. പ്രത്യേകിച്ച് എയറോബിക് പോലുള്ള വ്യായാമങ്ങള്‍ ചെയ്യുന്നത് വഴി നിങ്ങള്‍ക്ക് ഈ പ്രശ്നങ്ങളെ പരിഹരിക്കാവുന്നതാണ്. എപ്പോഴും സജീവമായിരിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് രക്തസമ്മര്‍ദ്ദം കൃത്യമാക്കുന്നതിന് സഹായിക്കും എന്നതാണ് മയോ ക്ലിനിക് വിശദീകരിക്കുന്നു.
DASH ഡയറ്റ്
ഡയറ്റിന്റെ കാര്യത്തിലും അല്പം കൂടുതല്‍ ശ്രദ്ധിക്കേണ്ടതാണ്. കാരണം നമ്മുടെ ശരീരം നാം കഴിക്കുന്ന ഭക്ഷണത്തിന് അനുസരിച്ചാണ് പ്രതികരിക്കുന്നത്. ആരോഗ്യകരമായ ഭക്ഷണ ക്രമം നിലനിര്ത്തുന്നച് വഴി നിങ്ങളുടെ ശരീരം സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിന് സഹായിക്കും. അതിന് വേണ്ടി ഉയര്‍ന്ന രക്തസമ്മര്‍ദ്ദം നേരിടുന്ന ആളുകള്‍ ഹൈപ്പര്ടെന്ഷന് നിര്‍ത്താനുള്ള ഭക്ഷണക്രമം (DASH) ത്തിന് പ്രാധാന്യം നല്‍കേണ്ടതാണ്. ഇത് ആരോഗ്യവിദഗ്ധരും ശുപാര്‍ശ ചെയ്യുന്നതാണ്.
ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുക
ശരീരഭാരം വര്‍ദ്ധിക്കുന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. അമിതഭാരമുണ്ടെങ്കില്‍ അത് പലപ്പോഴും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് എത്തുന്നു. ഇത് ഉറങ്ങുമ്പോള്‍ നിങ്ങളുടെ ശ്വസനത്തെ തടസ്സപ്പെടുത്തുകയും സ്ലീപ് അപ്നിയ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുകയും ചെയ്യുന്നു. പലപ്പോഴും സ്ലീപ് അപ്നിയ നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. മയോക്ലിനിക് പറയുന്നതിന്റെ അടിസ്ഥാനത്തില്‍ 40 ഇഞ്ചില്‍ കൂടുതല്‍ അരക്കെട്ട് ഉള്ള പുരുഷന്മാരില് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് എത്തിക്കും. സ്ത്രീകളിലും ഇത് വളരെയധികം ശ്രദ്ധിക്കണം.

നന്നായി ഉറങ്ങുക
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ഉറക്കം. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്നത് കൊണ്ട് തന്നെ ദിനവും ഉറക്കം ആവശ്യത്തിന് ലഭിക്കുന്നു. 7-8 മണിക്കൂര്‍ വരെയെങ്കിലും ഉറങ്ങാന്‍ ശ്രദ്ധിക്കേണ്ടതാണ്. ഇനി നിങ്ങളില്‍ ഉറങ്ങാന്‍ ബുദ്ധിമുട്ട് നേരിടുന്ന അവസ്ഥയുണ്ടെങ്കില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി ആരോഗ്യ വിദഗ്ധരെ സമീപിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഉറക്കം വളരെയധികം ശ്രദ്ധിക്കണം.
പുകവലി ഉപേക്ഷിക്കുക
പലപ്പോഴും പലരുടേയും ദു:ശീലങ്ങളില്‍ ഒന്നാണ് പുകവലി എന്നത്. അതെല്ലാം തന്നെ നിങ്ങളില്‍ ഹൃദയാരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കും. എന്നാല്‍ വളരെ പെട്ടെന്ന് പുകവലി നിര്‍ത്താന്‍ പലര്‍ക്കും സാധിക്കുകയില്ല്. അതിന്റെ ഫലമായി നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവും. എന്നാല്‍ കാലക്രമേണ ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. അതിന് വേണ്ടി പതുക്കെ പതുക്കെ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിനും ആരോഗ്യത്തിനും വേണ്ടി പുകവലി ഉപേക്ഷിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
