Latest Updates
-
ഒക്ടോബർ 2026 രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം! -
ഇന്ധനവിലയിൽ മാറ്റമില്ല; കേരളത്തിലെ ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ! -
പഞ്ചകം അവസാനിച്ചു: ഇന്ന് 10:16-ന് ശേഷം ഈ കാര്യങ്ങൾ ചെയ്താൽ ഭാഗ്യം കൂടെയുണ്ടാകും -
വായുമലിനീകരണം രൂക്ഷം; ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഏഷ്യൻ ഗെയിംസ് ക്വാർട്ടർ: അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഇന്ന്; മഴ ഭീഷണിയിൽ മത്സരം നടക്കുമോ? -
പിതൃപക്ഷകാലത്ത് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും സമാധാനവും തേടിയെത്തും! -
മഴക്കാലത്ത് ചർമ്മം നശിക്കുമോ? ഫംഗസ് അണുബാധയും മുഖക്കുരുവും തടയാൻ ഡെർമറ്റോളജിസ്റ്റുകൾ പറയുന്ന വഴികൾ ഇതാ -
ഗജകേസരി യോഗം: പണമിടപാടുകൾക്കും യാത്രകൾക്കും ഇന്നത്തെ ശുഭസമയം ഇതാണ്, അറിയേണ്ടതെല്ലാം! -
കേരള തീരത്ത് കള്ളക്കടൽ ഭീഷണി: റെഡ് അലർട്ട് പ്രഖ്യാപിച്ചു; തീരദേശവാസികൾ അതീവ ജാഗ്രതയിൽ -
2026 സെപ്റ്റംബർ 28: ഇന്നത്തെ രാജയോഗം അറിയാം, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഈ വഴികൾ പരീക്ഷിക്കൂ!
10 ക്രൂസിഫെറസ് വെജിറ്റബിള്‍സിന്റെ ഗുണങ്ങള്‍
ക്രൂസിഫെറസ് പച്ചക്കറികളില്‍ ഉള്‍പ്പെടുന്നതാണ് കാബേജ്, കോളിഫഌര്‍, ബ്രൊക്കോളി, ബ്രൂസല്‍സ്, മധുരമുള്ളങ്കി, മധുരക്കിഴങ്ങ്, ബോക് ചോയ്, കോല്റാബി എന്നിവ. ക്രൂസിഫെറസ് പച്ചക്കറികള്‍ കഴിക്കുന്നതിലൂടെ ആരോഗ്യ ഗുണങ്ങല്‍ പലതാണ്. ധാരാളം ആന്റിയോക്സിഡന്റ്സ് അടങ്ങിയ ഇത്തരം പച്ചക്കറികള്‍ ശരീരത്തിന് ആവശ്യമില്ലാത്ത റാഡിക്കല്‍സിനെ നീക്കം ചെയ്യുന്നു.
നിങ്ങളുടെ ശരീര കോശങ്ങളിലുണ്ടാകുന്ന എല്ലാ കേടുപാടുകളെയും പ്രതിരോധിക്കുന്നു. ക്യാന്‍സര്‍ എന്ന മാരക രോഗത്തെ വരെ ചെറുത്തു നിര്‍ത്താന്‍ ശേഷിയുണ്ട്. പ്രമേഹ രോഗികള്‍ക്കും ഹൃദയ സംബന്ധമായ രോഗങ്ങള്‍ ഉള്ളവര്‍ക്കും മികച്ച പരിഹാരമാര്‍ഗമാണിത്. കൂടിയ തോതില്‍ ഫൈബറും അടങ്ങിയിട്ടുണ്ട്. പത്ത് ക്രൂസിഫെറസ് പച്ചക്കറികള്‍ നിങ്ങളുടെ ആരോഗ്യത്തെ എങ്ങനെയൊക്കെ സംരക്ഷിക്കുമെന്ന് നോക്കാം...

കാബേജ്
അയേണ്‍, വൈറ്റമിന്‍ എ, പൊട്ടാസിയം, കാത്സ്യം, ബി കോപ്ലംക്സ് വൈറ്റമിന്‍, ഫോളിക് ആസിഡ് എന്നീ ഗുണങ്ങള്‍ അടങ്ങിയിരിക്കുന്ന കാബേജ് നിങ്ങളുടെ ശരീരത്തിന് ഗുണം നല്‍കും. ഇത് കരള്‍ സംബന്ധമായ രോഗത്തെ പ്രതിരോധിക്കും. നെഞ്ചില്‍ കെട്ടിനില്‍ക്കുന്ന അസ്വസ്ഥകള്ക്കൊക്കെ പരിഹാരം കാണാന്‍ കാബേജിന് കഴിയും. പനിയെ അകറ്റാനും മികച്ച മരുന്നാണിത്.

കോളിഫഌര്‍
ഇത് മോണയില്‍ നിന്നും രക്തം വരുന്നത് മാറ്റാനുള്ള മരുന്നായി ഉപയോഗിക്കാം. നിങ്ങളുടെ ശരീരത്തിലെ വിഷാംശങ്ങളെ നീക്കം ചെയ്യാനും സഹായിക്കുന്നു. ഇതിലടങ്ങിരിക്കുന്ന പൊട്ടാസിയം ഹൃദയത്തിന് നല്ലതാണ്.

കോല്റാബി
ഒരുതരം ക്രൂസിഫെറസ് പച്ചക്കറിയാണ് കോല്റാബി. നിങ്ങളുടെ മൂത്രത്തിന്റെ അളവും ദൈര്‍ഘ്യവും വര്‍ദ്ധിപ്പിക്കുന്നു. ഇത് രക്ത സമ്മര്‍ദ്ദം കുറയ്ക്കുന്നു. ഇതില്‍ ധാരാളം വൈറ്റമിന്‍സും മിനറല്‍സും അടങ്ങിയിട്ടുണ്ട്. മൂത്രത്തിനുണ്ടാകുന്ന അണുബാധയെ അകറ്റാനും ഉത്തമമാര്‍ഗമാണിത്.

ബ്രൂസെല്‍സ്
ഇത് ശരീരത്തിലെ ബാക്ടീരിയകളെ കൊല്ലുന്നു. പ്രമേഹ രോഗികള്‍ക്ക് കഴിക്കാന്‍ പറ്റിയതാണ്.

ബ്രൊക്കോളി
കണ്ണിനുണ്ടാകുന്ന ഇന്ഫെക്ഷന് തടയാന്‍ ബ്രൊക്കോളി ഉത്തമമാണ്. ഇത് ശരീരത്തിലെ വിഷാംശങ്ങളെയൊക്കെ നീക്കം ചെയ്യുന്നു. കിഡ്നിക്കുണ്ടാകുന്ന രോഗങ്ങളെ തടയാനും ഇതിന് കഴിവുണ്ട്.

കേല്‍
കൂടിയ അളവില്‍ വൈറ്റമിന്‍ സി, കെ, എ, കാത്സ്യം, കരോട്ടിനോയിഡ് എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു. ക്യാന്‍സര്‍ രോഗത്തെ തുടക്കത്തില്‍ തന്നെ തടഞ്ഞു നിര്‍ത്താന്‍ കഴിവുണ്ട്.

മധുരക്കിഴങ്ങ്
ഇത് ഒരു തരം കാബേജാണെന്ന് പറയാം. ധാരാളം വൈറ്റമിന്‍ സി ഇതിലും അടങ്ങിയിരിക്കുന്നു. ഇത് മോണയിലുണ്ടാകുന്ന രക്തത്തെയും അള്‍സറിനെയും നീക്കം ചെയ്യും.

ബോക് ചോയ്
കാത്സ്യം ധാരാളം അടങ്ങിയ ക്രൂസിഫെറസാണ് ബോക് ചോയ്. ഇത് നിങ്ങളുടെ ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കും. എല്ലുകള്‍ക്ക് നല്ല ഉറപ്പും നല്‍കും.

മധുരമുള്ളങ്കി
വൈറ്റമിന്‍ കെ, എ, സി അടങ്ങിയ മധുരമുള്ളങ്കി ശരീരത്തിന് നല്ലതാണ്. ഇതില്‍ ഫൈബറും ഫൊളേറ്റും അടങ്ങിയിട്ടുണ്ട്. ഇത് നല്ല മലവിസര്‍ജനം സാധ്യമാക്കുന്നു.

അറുഗുള
പൊട്ടാസിയം കൂടിയ തോതില്‍ അടങ്ങിയ ഇവ കിഡ്നിക്കും ഹൃദയത്തിനും ഗുണം ചെയ്യുന്നു. വൈറ്റമിന്‍ സി, എ, കാത്സ്യം, ഫൊളേറ്റ് എന്നിവ അടങ്ങിയിട്ടുണ്ട്. കണ്ണിന് നല്ല കാഴ്ച ശക്തി നല്കുന്നു. എല്ലുകള്‍ക്ക് ശക്തിയും നല്കുന്നു.



Click it and Unblock the Notifications
