Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
വ്യായാമശേഷം ഇത് തൊടരുത്
നിങ്ങള് കൃത്യമായി വ്യായാമം ചെയ്യുന്നവരാണോ.. എന്നിട്ടും നിങ്ങള്ക്ക് ഫലം ഉണ്ടാകുന്നില്ല അല്ലേ. നിങ്ങളുടെ ഭക്ഷണവും ഭക്ഷണക്രമവും തെറ്റാണെങ്കില് പിന്നെ എത്ര വ്യായാമം ചെയ്തിട്ടും ഒരു കാര്യവുമില്ല. ചിട്ടയായ വ്യായാമം പലര്ക്കും ഫലം നല്കാത്തതിന് വിവിധ കാരണങ്ങളുണ്ട്. ഭക്ഷണക്രമത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ ധാരണകളാണ് ഇതിന് പ്രധാനം.
എന്ത് എപ്പോള് കഴിക്കണം എന്ന് അറിയില്ല പലര്ക്കും. നിങ്ങളുടെ ഡയറ്റ് ശരിയല്ലെങ്കില് ആരോഗ്യത്തെ ബാധിക്കും. വ്യായാമത്തിനു മുന്പും ശേഷവും നല്ല പോഷകാഹാരങ്ങള് കഴിക്കണമെന്നാണ് പറയുന്നത്. ഒരു ചെറിയ വിഭവം പോലും നിങ്ങളുടെ പരിശ്രമത്തെ തല്ലികെടുത്തു. വ്യായാമത്തിനുശേഷം നിങ്ങള് ചില ഭക്ഷണങ്ങള് തൊടാന് പാടില്ലെന്നാണ് പറയുന്നത്. ഏതൊക്കെയാണെന്ന് ഞങ്ങള് പറഞ്ഞു തരാം.

ചീസ്
കൊഴുപ്പടങ്ങിയ പാലുല്പ്പന്നങ്ങള് നിങ്ങള് വ്യായാമശേഷം തൊടരുത്. അത് നിങ്ങളുടെ അത്രയും നേരത്തെ പരിശ്രമത്തെ ഒന്നും ഇല്ലാതാക്കും. ചീസില് ധാരാളം കൊഴുപ്പും ഉപ്പും അടങ്ങിയിട്ടുണ്ട്.

പ്രോസസ്ഡ് മാംസം
പ്രോസസ് ചെയ്ത മാംസ്യവിഭവങ്ങളും വ്യായാമത്തിനുശേഷം ഒഴിവാക്കുക. ഇത് തടി പെട്ടെന്ന് കൂട്ടുകയാണ് ചെയ്യുക.

കൃത്രിമ ധാന്യ പദാര്ത്ഥങ്ങള്
എളുപ്പത്തിലുള്ള പ്രാതലിനായി നിറങ്ങളും മധുരവുമുള്ള ധാന്യങ്ങള് തിരഞ്ഞെടുക്കുന്നു. ഇവയും തടി കൂട്ടാന് കാരണമാകുന്നു. ചിട്ടയായ വ്യായാമത്തിന് ഒരു ഫലവും ഇല്ലാതാക്കുന്നു.

ബ്രെഡ്
വ്യായാമം ചെയ്യുന്നവര് ബ്രെഡ് നിര്ബന്ധമായും ഒഴിവാക്കണം. ഇതില് കാര്ബോഹൈഡ്രേറ്റ് കൂടുതലായി അടങ്ങിയിട്ടുണ്ട്.

ജ്യൂസുകള്
വ്യായാമം ചെയ്തശേഷം ക്ഷിണം തോന്നിയാല് ജ്യൂസ് കുടിച്ച് മാറ്റാം എന്ന ചിന്തിക്കുന്നവര് ശ്രദ്ധിക്കുക. മധുരമുള്ള ജ്യൂസുകല് കുടിക്കുന്നത് ഒരു ഗുണവും നിങ്ങള്ക്ക് തരില്ല. ജ്യൂസുകളും ഐസ്ക്രീമുകളും ഒഴിവാക്കുക.

മുട്ട
മുട്ട ചേര്ത്ത പലഹാരങ്ങള് പ്രാതലിനായി മിക്കവരും തിരഞ്ഞെടുക്കുന്ന ഭക്ഷണമാണ്. വ്യായാമത്തിനുശേഷമല്ലേ നിങ്ങള് ഇത് കഴിക്കുന്നത്. എന്നാല് ഇതും ഒഴിവാക്കിക്കോളൂ. മുട്ടയില് ധാരാളം പ്രോട്ടീനും പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. എങ്കിലും വ്യായാമശേഷം ഇത് കഴിക്കുന്നത് ശരീരത്തിന് ഗുണം ചെയ്യില്ല.

മില്ക് ഷെയ്ക്
പാല് കൊണ്ടുണ്ടാക്കുന്ന മില്ക് ഷെയ്ക് ഇഷ്ടപ്പെടാത്തവര് ഉണ്ടാകില്ല. എന്നാല് ഡയറ്റിനുശേഷം ഇത് കുടിക്കുന്നവര് ശ്രദ്ധിക്കുക. ഇതില് ധാരാളം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ഇതും ഒഴിവാക്കുക. കൂടാതെ ബദാം ഷെയ്കും ഗ്രീന് ടീയും ഒഴിവാക്കാം.

വേവിക്കാത്ത പച്ചക്കറികള്
വ്യായാമത്തിനുശേഷം ക്ഷീണം മാറ്റാന് മിക്കവരും വേവിക്കാത്ത പച്ചക്കറികളാണ് എടുത്തു കഴിക്കുന്നത്. പച്ചക്കറികള് ഡയറ്റിന് നല്ലതാണെങ്കില് വ്യായാമത്തിനുശേഷം ഇതു കഴിക്കാതിരിക്കുക. ഇത് നിങ്ങള്ക്ക് ഒരു ഫലവും തരില്ല.



Click it and Unblock the Notifications
