Latest Updates
-
ഒക്ടോബർ 2 നക്ഷത്രഫലം: ഇന്നത്തെ ഭാഗ്യനക്ഷത്രങ്ങൾ ഇവരാണ്, രാഹുകാലം ശ്രദ്ധിക്കൂ! -
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം!
കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും ഭക്ഷണം
കൊഴുപ്പു കുറയ്ക്കേണ്ടത് ആരോഗ്യത്തിന് വളരെ അത്യാവശ്യമാണ്. ഇത് സ്ത്രീയാണെങ്കിലും പുരുഷനാണെങ്കിലും.
പ്രധാനമായും ഭക്ഷണത്തില്‍ നിന്നാണ് ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുക. എന്നാല്‍ ചില ഭക്ഷണങ്ങളുണ്ട്, കൊഴുപ്പു കുറയാന്‍ സഹായിക്കുന്നവ. ഇതില്‍ തന്നെ ചില പ്രത്യേകതരം ഭക്ഷണങ്ങളുണ്ട്, പുരുഷന്മാരുടെ കൊഴുപ്പു കുറയാന്‍ സഹായിക്കുന്നവ.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
വെളുത്തുള്ളി ഇത്തരത്തിലൊരു ഭക്ഷണവസ്തുവാണ്. ഇതിലെ അലിസിന് ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ വളരെ നല്ലതാണ്. കൊളസ്ട്രോള്‍ നിയന്ത്രിക്കുന്നതിനും ഇതുവഴി ഹൃദയപ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
പുരുഷന്മാര്ക്ക് കൊഴുപ്പു കുറച്ച് സ്റ്റാമിന കൂട്ടാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ് മുട്ട. ഇത് തടി കുറയ്ക്കാന്‍ സഹായിക്കും.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
കടുകെണ്ണയും പുരുഷശരീരത്തിലെ കൊഴുപ്പു കുറയ്ക്കാന്‍ ഏറെ നല്ലതാണ്. ഇതില്‍ ധാരാളം ആന്റി ാൊക്സിഡന്റുകളും അടങ്ങിയിട്ടുണ്ട്.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
തവിടു കളയാത്ത ഗോതമ്പു കൊണ്ടുള്ള വിഭവങ്ങള്‍ കഴിച്ചു നോക്കൂ. പുരുഷന്മാര്ക്ക് തടി കുറയ്ക്കാനും ആതേ സമയം ആരോഗ്യം നില നിര്‍ത്താനും സഹായിക്കുന്ന ഒന്നാണിത്.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
രാജസ്ഥാനില്‍ പ്രധാനമായും ഉപയോഗിക്കുന്ന ഒരു ധാന്യമാണ് ജോവര്‍. ചോളത്തിന്റ ഗണത്തില്‍ പെട്ട ഈ ധാന്യം ആരോഗ്യം നല്‍കാനും അതേ സമയം കൊഴുപ്പു കുറയാനും സഹായിക്കും.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
ചെറുപയര്‍ പരിപ്പും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ധാന്യം തന്നെ. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, ഇ, പ്രോട്ടീനുകള്‍, ഫൈബര്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോള്‍, ബിപി എന്നിവ കുറിയ്ക്കാനും വളരെ നല്ലതാണ്.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
തൈരും കൊഴുപ്പു കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. എന്നാല്‍ കൊഴുപ്പു കളഞ്ഞ തൈര് കഴിയ്ക്കണമെന്നു മാത്രം. മോര്, സംഭാരം എന്നിവയായിരിക്കും കൂടുതല്‍ നല്ലത്.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
വൈറ്റമിന്‍ സി അടങ്ങിയ ഫലവര്‍ഗങ്ങളും വളരെ നല്ലതാഇണ്. ചെറുനാരങ്ങ, ഓറഞ്ച് എന്നിവ ഉദാഹരണം. ഇവയില്‍ ധാരാളം ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
കറിവേപ്പിലയും തടി കുറയാന്‍ സഹായിക്കുന്ന ഒരു ഭക്ഷ്യവസ്തു തന്നെയാണ്. ഇത് തടി കുറയാനും ദഹനത്തിനും സഹായിക്കും. ശരീരത്തില്‍ കൊഴുപ്പു കുറയാന്‍ ഇത് സഹായിക്കും.

പുരുഷന്മാര്ക്കും കൊഴുപ്പു കുറയ്ക്കാം
ഏലയ്ക്ക ഭക്ഷണത്തിന് മണത്തോടും രുചിയോടുമൊപ്പം തടി കുറയാന്‍ സഹായിക്കുന്ന ഒന്നു തന്നെയാണ്. ഇത് ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്താനും ഇതുവഴി കൊഴുപ്പടിഞ്ഞു കൂടുന്നതു തടയാനും സഹായിക്കും.



Click it and Unblock the Notifications
