Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
മുട്ട പുഴുങ്ങണോ, അതോ ഓംലറ്റോ ??
മുട്ട ഒരു സമീകൃതാഹാരമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ മുട്ട തടി കൂട്ടുമോ തടി കുറയ്ക്കുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടാകും. പ്രത്യേകിച്ചും മുട്ടമഞ്ഞ കൊളസ്ട്രോളിന് ഇട വരുത്തുമെന്നൊരു ധാരണയുള്ളപ്പോള്‍ തടി കുറയ്ക്കുന്നതെങ്ങനെയെന്നത് സ്വാഭാവിക സംശയം.
മുട്ട തടി കൂട്ടില്ലെന്ന കാര്യത്തിന് തെളിവുണ്ട്. ജിമ്മില്‍ പോകുന്നവരാണെങ്കിലും ഡയറ്റീഷ്യന് നിര്‍ദേശിക്കുന്ന ഭക്ഷണം കഴിയ്ക്കുന്നവരാണെങ്കിലും ഇവരുടെ ഭക്ഷണക്രമത്തില്‍ മുട്ടയുണ്ടാകും.

മുട്ട പല രൂപത്തിലും പാചകം ചെയ്യാം, പുഴുങ്ങാം, കറിയുണ്ടാക്കാം, ഓംലറ്റുണ്ടാക്കാം.
മുട്ട പുഴുങ്ങിയതാണോ ഓംലറ്റാണോ ആരോഗ്യത്തിനു നല്ലതെന്ന കാര്യത്തില്‍ ചിലര്‍ക്കെങ്കിലും സംശയമുണ്ടാകും. മുട്ട മഞ്ഞയില്‍ കൊളസ്ട്രോള്‍ കൂടുതലാണെന്ന കാരണം പറഞ്ഞ് ഒഴിവാക്കുന്നവരുമുണ്ടാകും. എന്നാല്‍ മുട്ട വെള്ളയില്‍ പോഷകങ്ങള്‍ വളരെക്കുറവാണെന്നതാണ് വാസ്തവം. ഇതുകൊണ്ടുതന്നെ പ്രത്യേക ആരോഗ്യകാരണങ്ങളില്ലെങ്കില് മുട്ട മഞ്ഞ, ഇത് പുഴുങ്ങുമ്പോഴാണെങ്കിലും ഓംലറ്റാണെങ്കിലും ഒഴിവാക്കുകയുമരുത്.
പുഴുങ്ങിയ ഒരു മുട്ടയില്‍ 77 കാലറിയുണ്ട്. ഇതില്‍ 5.28 ഗ്രാം കൊഴുപ്പും .28 ഗ്രാം കാര്‍ബോഹൈഡ്രേറ്റും 6.26 ഗ്ര്ാം പ്രോട്ടീനും അടങ്ങിയിട്ടുണ്ട്.
ഓംലറ്റിലാകട്ടെ കാലറിയുടെ അളവ് 100 ആണ്. ഇതില്‍ 60 ഗ്രാം കൊളസ്ട്രോള്‍, 6 ഗ്രാം പ്രോട്ടീന്‍, 6 ഗ്രാം ഫാ്റ്റ്, .30 ഗ്രാം കാര്‍ബോഹൈഡ്രേറ്റുകള്‍, 32 മില്ലീഗ്രാം സോഡിയം എന്നിവ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോള്‍ ഉള്ളവര്‍ ഓംലറ്റ് ഒഴിവാക്കുന്നതായിരിക്കും നല്ലത്. അധികം എണ്ണയുപയോഗിച്ചുള്ള ഏതു പാചകവും ആരോഗ്യത്തിന് ദോഷമെന്നതിനാല് മുട്ട പുഴുങ്ങിയതായിരിക്കും ഓംലറ്റിനേക്കാള് അല്പം കൂടി ആരോഗ്യകരമെന്നും പറയേണ്ടതുണ്ട്.
എന്നാല്‍ വല്ലപ്പോഴും മുട്ട ഓംലറ്റ് കഴിയ്ക്കുന്നതില്‍ പോരായ്മയില്ല. ഒലീവ് ഓയില്‍ പോലുള്ളവ പാചകത്തിന് ഉപയോഗിച്ചാല്‍ കൊളസ്ട്രോള്‍ സാധ്യത അല്പം കൂടി കുറയ്ക്കാം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
