Latest Updates
-
ഗണേശ ചതുർത്ഥി 2026: ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 11 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ നക്ഷത്രം ഇതിലുണ്ടോ? -
ഇന്നത്തെ രാശിഫലം: 12 രാശിക്കും കരിയറും പ്രണയവും എങ്ങനെ? അറിയാം ഈ കാര്യങ്ങൾ -
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത്
കൊളസ്ട്രോള്‍ കുറയ്ക്കും 7 വഴികള്‍
കൊളസ്ട്രോള്‍ പലരെയും ചെറുപ്രായത്തില്‍ തന്നെ ബാധിക്കുന്ന ഒരു രോഗമാണ്. പ്രത്യേകിച്ച് ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങളില്‍.
പാരമ്പര്യം ഒരു പരിധി വരെ കൊളസ്ട്രോള്‍ കാരണാകുന്നുവെങ്കിലും ഇത് പ്രധാനമായും അനാരോഗ്യകമായ ജീവിതരീതികള്‍ കൊണ്ടും വരാം. കൊഴുപ്പു നിറഞ്ഞ ഭക്ഷണം കൊളസ്ട്രോളിനുള്ള മറ്റൊരു പ്രധാന കാരണമാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഒഴിവാക്കേണ്ടതും പ്രധാനം.
ഹൃദയധമനികളില്‍ കൊഴുപ്പടിഞ്ഞു കൂടാനും ഇതുവഴി ഹൃദയത്തിലേക്കുള്ള രക്തപ്രവാഹം തടസപ്പെടുത്താനും കൊളസ്ട്രോള്‍ കാരണമാകും. ഇത് ഹൃദയത്തിന്റ പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യും.
ചില കാര്യങ്ങളില്‍ ശ്രദ്ധിച്ചാല്‍ മതി, കൊളസ്ട്രോളിനെ ഒരു പരിധി വരെ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ.

പുകവലി കൊളസ്ട്രോളിനുള്ള ഒരു പ്രധാന കാരണമാണ്. സിഗരറ്റില്‍ അടങ്ങിയിരിക്കുന്ന കാര്‍സിനോജനുകളും കാര്‍ബണ്‍ മോണോക്സൈഡും രക്തത്തിലെ കൊളസ്ട്രോള്‍ അളവ് വര്‍ദ്ധിക്കാന്‍ ഇട വരുത്തുന്നു. രക്തധമനികള്ക്കുള്ളിലെ ആവരണത്തെ കേടു വരുത്താനും സിഗരറ്റ് ഇടയാക്കുന്നു. ഈ ശീലം ഉപേക്ഷിക്കുക തന്നെ വേണം.

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള നല്ലൊരു വഴിയാണ് വ്യായാമം ചെയ്യുകയെന്നത്. ഇത് കൊളസ്ട്രോള്‍ കുറയ്ക്കുമെന്നു മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.

വറുത്ത ഭക്ഷണങ്ങള്‍, കൊഴുപ്പുള്ള പാല് എന്നിവ കൊളസ്ട്രോളിനുള്ള പ്രധാന കാരണങ്ങളാണ്. ഇത്തരം ഭക്ഷണങ്ങള്‍ ഉപേക്ഷിക്കുക. കഴിയ്ക്കുകയാണെങ്കില്‍ തന്നെ വളരെ കുറഞ്ഞ അളവില്‍ കഴിയ്ക്കുക.

മദ്യപാനം കൊളസ്ട്രോളിനുള്ള മറ്റൊരു പ്രധാന കാരണമാണ്. മദ്യപിക്കണമെന്നു നിര്‍ബന്ധമെങ്കില്‍ പുരുഷന്മാര് ദിവസവും ഒന്നോ രണ്ടോ പെഗോ സ്ത്രീകള്‍ ഒരു പെഗോ മാത്രം മദ്യം കഴിയ്ക്കുക. ഇതില്‍ കൂടുതലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പുണ്ടാകാനും കൊളസ്ട്രോള്‍ വരാനും കാരണമാകും.

അമിതമായ തടി കൊളസ്ട്രോളിനുള്ള ഒരു പ്രധാന കാരണമാണ്. സ്പോട്സ്, ഏറോബിക്സ്, വ്യായാമം തുടങ്ങിയവ വഴി അമിതവണ്ണം അകറ്റുക.

പാലക് കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ദിവസവും അരകപ്പു വീതമെങ്കിലും പാലക് കഴിയ്ക്കുക. ഇതില്‍ 13 ഫ്ളവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ മാത്രമല്ല, ഓസ്റ്റിയോപെറോസിസ് പോലുള്ള രോഗങ്ങള്‍ തടയാനും ഇത് വളറെ നല്ലതാണ്.

മീന്‍ കൊളസ്ട്രോള്‍ തടയാന്‍ സഹായിക്കുന്ന നല്ലൊരു ഭക്ഷണമാണ്. ഇതില്‍ ഒമേഗ ത്രീ ഫാറ്റി ആസിഡ് അടങ്ങിയിട്ടുണ്ട്. കൊളസ്ട്രോള്‍ കുറയ്ക്കാനും ഹൃദയസംബന്ധമായ അസുഖങ്ങള്‍ കുറയ്ക്കാനും ഇത് സഹായിക്കും. മീന്‍ കഴിയ്ക്കാത്തവര്‍ എള്ളെണ്ണ, സോയബീന്‍ തുടങ്ങിയവ പകരം കഴിയ്്ക്കുന്നതും നല്ലതാണ്.



Click it and Unblock the Notifications
