Latest Updates
-
സെപ്റ്റംബർ 23-29: ഈ 4 രാശിക്കാർക്ക് തൊഴിൽ-സാമ്പത്തിക നേട്ടങ്ങളുടെ വാരം, ഭാഗ്യം കൂടെയുണ്ടാകും! -
2026 സെപ്റ്റംബർ 23 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, നിങ്ങളുടെ രാശിഫലം അറിയാം -
2026 ഏഷ്യൻ ഗെയിംസ്: ശ്രീലങ്കയെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണ്ണത്തിളക്കം, ചരിത്രനേട്ടവുമായി വനിതാ ക്രിക്കറ്റ് ടീം -
ആപ്പിൾ പേ ഇന്ത്യയിൽ: ഒക്ടോബറിൽ വരുന്നു, ഐഫോൺ ഉപയോക്താക്കൾക്ക് ഇനി ടാപ്പ് ആൻഡ് പേ സൗകര്യം -
മുംബൈയിൽ യെല്ലോ അലർട്ട്; വിയർപ്പും ഫംഗൽ ആക്നെയും അകറ്റാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
പിതൃപക്ഷത്തിൽ വീട് ഇങ്ങനെ ക്രമീകരിച്ചാൽ ഐശ്വര്യം; വാസ്തു പറയുന്ന ഈ മാറ്റങ്ങൾ ശ്രദ്ധിക്കൂ -
പരിവർത്തിനി ഏകാദശി: പൂജാമുറിയിലും അടുക്കളയിലും ഈ മാറ്റങ്ങൾ വരുത്തിയാൽ ഐശ്വര്യം കൂടും! -
കേരളത്തിൽ കനത്ത മഴയും ഇടിമിന്നലും; വരും ദിവസങ്ങളിൽ ജാഗ്രത, വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് -
ഗണപതി വിസർജനം 2026: വിസർജനത്തിന് ഏറ്റവും അനുയോജ്യമായ സമയം ഏത്? ഈ തെറ്റുകൾ ഒഴിവാക്കാം -
ഡൽഹിയിൽ വായുനിലവാരം മോശമാകുന്നു; ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്
പെട്ടെന്ന് തടി കുറച്ചാല്‍ അപകടം
തടി കുറയ്ക്കുന്ന മന്ത്രവും കൊണ്ടു നടക്കുന്നവരാണ് ഏറെയു പേര്. ഇത്തരക്കാര്‍ പെട്ടെന്ന് തടി കുറച്ചാലുള്ള അപകടങ്ങളെപ്പറ്റി അറിയാറില്ലെന്നതോ ഒാര്ക്കാറില്ലെന്നതോ എന്നതാണ് വാസ്തവം.

ദിവസം ഒന്നേകാല്‍ കിലോയ്ക്കടുത്ത് ഭാരം കുറയുന്നതിനെയാണ് ഫാസ്റ്റ് വെയ്റ്റ് ലോസ്റ്റ് എന്നു പറയുക. മിക്കവാറും പേര് ഭക്ഷണം പാടെ ഉപേക്ഷിച്ചോ ഭക്ഷണം തീരെ കുറച്ചോ ആണ് ഇത്തരത്തില്‍ ഭാരം കുറയ്ക്കാറ്. ഇങ്ങനെ ചെയ്യുമ്പോള്‍ ശരീരത്തിന്റെ ഊര്‍ജം നഷ്ടപ്പെടുകയും ജോലികള്‍ ചെയ്യാനുള്ള ആരോഗ്യം ഇല്ലാതാവുകയും ചെയ്യും.
ഭക്ഷണനിയന്ത്രണം പരിധി വിടുമ്പോള്‍ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ തീരെ കുറയും. ഇത് ആരോഗ്യത്തിന് വളരെയേറെ ദോഷങ്ങളുണ്ടാക്കും. അനീമിയ പോലുള്ള പ്രശ്നങ്ങള്‍ക്ക് പുറമെ ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതിനും അസുഖങ്ങള്‍ വേഗം വരുന്നതിനും ഇത് ഇടയാക്കും.
പെട്ടെന്ന് തടി കുറയുന്നത് മസില് ടിഷ്യൂവിനെ വലിയ തോതില്‍ ബാധിക്കും. കൊഴുപ്പിനൊപ്പം മസില് ടിഷ്യൂവിനെ കേടു വരുത്തുന്ന നടപടി കൂടിയാണിത്. ഇതുവഴി കാല്‍സ്യം, പൊട്ടാസ്യം, സോഡിയം തുടങ്ങിയ പ്രധാന ധാതുക്കള്‍ നഷ്ടപ്പെടുകയും ചെയ്യും.
ഭക്ഷണനിയന്ത്രണത്തിലൂടെ പെട്ടെന്നു തടി കുറയ്ക്കുന്നത് ഒരിക്കലും ഒരു നീണ്ട ഫലം തരില്ല. കാരണം എല്ലാക്കാലവും ഇത്തരത്തില്‍ ഭക്ഷണം കുറച്ച് ജീവിക്കുകയെന്നത് അസാധ്യമായതു കൊണ്ടുതന്നെ. മാത്രമല്ലാ, ഭക്ഷണം വല്ലാതെ കുറച്ചാല്‍ ഭക്ഷണത്തോട് ആര്‍ത്തിയുണ്ടാകും. ഇതെല്ലാം തന്നെ പോയ തടി വേഗത്തില്‍ തിരിച്ചു വരാന്‍ കാരണമാകുകയും ചെയ്യും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
