Latest Updates
-
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം
മഴക്കാലവും ഭക്ഷണകഥകളും

ചില സ്ഥലങ്ങളില്‍ മഴക്കാലത്ത് കഴിക്കാന്‍ പ്രത്യേക ഭക്ഷണങ്ങള്‍ തന്നെയുണ്ട്. ബംഗാളില്‍ കിച്ചൂരി എന്നൊരു ഭക്ഷണസാധം ഈ ഇനത്തില്‍ പെട്ടതാണ്. അഹമ്മദാബാദിലാകട്ടെ, മഴക്കാലത്ത് ദാല്‍ വട ലഭിക്കുന്ന കടകളില്‍ നീണ്ട ക്യൂ കാണാം.
മലയാളികള്‍ക്കുമുണ്ട് വേണമെങ്കില്‍ എടുത്തു പറയാനൊരു ഭക്ഷണം. പുറത്തു മഴ തകര്‍ക്കുമ്പോള്‍ ആവി പറക്കുന്ന കപ്പപ്പുഴുക്കും കാന്താരി മുളകു ചാലിച്ചതും ഒപ്പം ചൂടുള്ള കട്ടന്‍ കാപ്പിയും. എങ്ങനെയുണ്ട്.മത്സ്യ പ്രിയരാണെങ്കില്‍ മുളകിനു പകരം മീന്കറിയുമാകാം.
ഇവ കൂടാതെയും മഴക്കാലത്ത് കഴിയ്ക്കാവുന്ന ചില ഭക്ഷണസാധനങ്ങളുണ്ട്. ഇതില്‍ പ്രധാനം സൂപ്പു തന്നെയാണ്. ആവി പറക്കുന്ന കുരുമുളകിന്റെ എരിവുള്ള സൂപ്പ് തണുപ്പത്ത് കുടിക്കാന്‍ മാത്രമല്ലാ, ആരോഗ്യത്തിനും ഗുണം ചെയ്യും.
കട്ടന്‍ ഇഷ്ടമല്ലാത്തവര്‍ക്ക് ഇഞ്ചി, ഏലയ്ക്കാ ചായ ചൂടോടെ കുടിയ്ക്കാം. മഴ നനഞ്ഞു വിറച്ചു വരുന്നവര്‍ക്ക് ആവി പറക്കുന്ന ചായ ലഭിച്ചാലുള്ള സുഖം എടുത്തു പറയുക തന്നെ വേണം.
ആരോഗ്യത്തെ പറ്റി വലിയ ചിന്തയൊന്നുമില്ലാത്തവര്ക്ക് വേണമെങ്കില്‍ പക്കോഡ, വറുത്ത സാധങ്ങള്‍ എന്നിവ കഴിയ്ക്കാം. എന്തൊക്കെ പറഞ്ഞാലും മഴക്കാലത്ത് കഴിയ്ക്കാന്‍ പറ്റിയ ഭക്ഷണങ്ങള്‍ തന്നെയാണ് ഇവ. ആരോഗ്യത്തെ മറന്നു കൊണ്ടല്ലാ, പറയുന്നത്. വല്ലപ്പോഴും കൊതി മാറാന്‍ വറുത്തതു കഴിയ്ക്കുന്നത് വേണ്ടെന്നും പറയാനാവില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
