Latest Updates
-
പുറത്തുനിന്ന് ഭക്ഷണം കഴിച്ചാലും വണ്ണം കുറയ്ക്കാം! സൊമാറ്റോയുടെ പുതിയ 'ഹെൽത്തി' ഫീച്ചർ എങ്ങനെ ഉപയോഗിക്കാം? -
മെയ് 30-ന് അപൂർവ്വ രവി-സിദ്ധ യോഗം: നിങ്ങളുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ സമയം എങ്ങനെ ഉപയോഗിക്കാം? -
കരീന കപൂറിന്റെ ഫിറ്റ്നസ് രഹസ്യം ഇതാണ്; ആയിരം കലോറി എരിച്ചുകളയാൻ ഈ കളി മതി! -
വെയിൽ കൊള്ളുമ്പോൾ ചർമ്മം മാത്രമല്ല, തലയോട്ടിയും അപകടത്തിലാണ്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
കഠിനമായ വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
പുകവലി ഉപേക്ഷിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത് അത്ഭുതം! ഈ മാറ്റങ്ങൾ അറിഞ്ഞാൽ നിങ്ങൾ ഇന്ന് തന്നെ സിഗരറ്റ് വലിച്ചെറിയും -
ആർത്തവ വേദനയിൽ വലയുന്ന പെൺകുട്ടികൾക്ക് ഇനി ആശ്വാസം; കേരളത്തിലെ സ്കൂളുകളിൽ ചരിത്രപരമായ അവധി പ്രഖ്യാപനം! -
കടുത്ത ചൂടിലും വയറിലെ കൊഴുപ്പ് കുറയ്ക്കാം; വ്യായാമത്തിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കാലാവസ്ഥ മാറുന്നു, ചർമ്മവും മുടിയും തകരാതിരിക്കാൻ ഈ 48 മണിക്കൂർ പ്ലാൻ പരീക്ഷിച്ചു നോക്കൂ -
വ്യാഴം കർക്കടകത്തിലേക്ക് മാറുന്നു: കരിയറിലും വിവാഹകാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ ഭാഗ്യകാലം നിങ്ങൾ എങ്ങനെ പ്രയോജനപ്പെടുത്തും?
ഗാഢനിദ്ര അഞ്ച് മിനിറ്റില്‍: 5 യോഗാസനം ഉറങ്ങും മുന്‍പ് സ്ഥിരമാക്കൂ
ഉറക്കമില്ലായ്മ എന്നത് എപ്പോഴും നിങ്ങളെ അലട്ടുന്ന ഒന്നാണ്. നമുക്ക് കൃത്യമായ ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശാരീരികവും മാനസികവുമായ പ്രശ്നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് ഉറക്കം എന്നത് വളരെയധികം അനിവാര്യമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രാത്രിയില്‍ കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടക്കുന്നത് പലപ്പോഴും പലരുടേയും ദേഷ്യം വരെ കൂട്ടുന്ന ഒന്നാണ്. എന്നാല്‍ ഇനി ശാന്തമായ ഉറക്കത്തിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്.
യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടും എന്ന കാര്യത്തില്‍ സംശയം വേണ്ട. പലപ്പോഴും ഉറക്കമില്ല്ായ്മയിലേക്ക് നയിക്കുന്ന പല കാര്യങ്ങളും നിങ്ങളില്‍ പ്രശ്നമുണ്ടാക്കുന്നു. എന്നാല്‍ ഇനി അഞ്ച് മിനിറ്റ് യോഗയിലൂടെ നമുക്ക് ഈ പ്രശ്നത്തെ പ്രതിരോധിക്കാന്‍ സാധിക്കുന്നു. ഇത് നിങ്ങളുടെ ഉന്മേഷം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഏതൊക്കെ യോഗാസനങ്ങള്‍ ആണ് എന്ന് നോക്കാം.

പശ്ചിമോത്താനാസനം
പശ്ചിമോത്താനാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഉറങ്ങാന്‍ പോവുന്നതിന് മുന്‍പായി അഞ്ച് മിനിറ്റെങ്കിലും യോഗ ചെയ്യുന്നത് ആരോഗ്യത്തിന് മികച്ചതാണ്. അതിലുപരി ഇത് നിങ്ങളുടെ ശരീരത്തിന് നല്ല സ്ട്രെച്ചും ഉന്മേഷവും നല്കുന്നു. മാനസിക സമ്മര്‍ദ്ദം ഒഴിവാക്കിയാല്‍ തന്നെ നിങ്ങള്‍ക്ക് മികച്ച ഉറക്കം ലഭിക്കുന്നു. അതുകൊണ്ട് തന്നെ പശ്ചിമോത്താനാസനം ഉറങ്ങുന്നതിന് മുന്‍ പ് ചെയ്യൂ, ഇത് നിങ്ങള്‍ക്ക് നല്ല ഗുണമുള്ള ഉറക്കം തന്നെ പ്രദാനം ചെയ്യുന്നു.
ബദ്ധകോണാസനം
നിങ്ങളുടെ ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കും രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതാണ് ബദ്ധകോണാസനം. ഇത് ചെയ്യുന്നതിലൂടെ ആരോഗ്യം വര്‍ദ്ധിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതുപോലെ തന്നെയാണ് നിങ്ങള്‍ക്ക് നല്ല ഉറക്കം പ്രദാനം ചെയ്യുന്നതിനും ബദ്ധകോണാസനം സഹായിക്കുന്നു. എല്ലാ തരത്തിലുള്ള പ്രതിസന്ധികള്‍ക്കും നമുക്ക് പെട്ടെന്നാണ് പരിഹാരം കാണാന്‍ സാധിക്കുന്നു. ഇടുപ്പും ഞരമ്പുകളും എല്ലാം ഇതിലൂടെ തുറക്കുന്നു.

ഉസ്ത്രാസനം
ഉസ്ത്രാസനം ചെയ്യുന്നതിലൂടെ അത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുന്നു. എല്ലാ ദിവസവും ഉറങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ക്ക് അഞ്ച് മിനിറ്റ് ഉസ്ത്രാസനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഉറക്കത്തിന് മികച്ച മാറ്റം നല്കുന്നു. കൂടാതെ നല്ല ഗുണമുള്ള ഉറക്കം നല്‍കുന്നതിനും ഉസ്ത്രാസനം സഹായിക്കുന്നു. ശരീരത്തിലെ എല്ലാ വിധത്തിലുള്ള സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതോടൊപ്പം തന്നെ നല്ല ഉറക്കവും നല്കുന്നു ഉസ്ത്രാസനം.
സേതു ബന്ധാസനം
സേതു ബന്ധാസനം ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ശരീരത്തിനും മനസ്സിനും ഉണ്ടാവുന്നു. നല്ല ഉറക്കവും ഊര്‍ജ്ജവും സന്തോഷവും മാനസികാരോഗ്യവും എല്ലാം സേതുബന്ധാസനം നിങ്ങള്‍ക്ക് നല്കുന്നു. അതുകൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള സംശയവും ഇല്ലാതെ നിങ്ങള്‍ക്ക് സേതുബന്ധാസനം ശീലമാക്കാം. ഇത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ ജീവിതത്തില്‍ നല്കുന്നു. ഉറക്കമില്ലായ്മയെ പൂര്‍ണമായും പരിഹരിക്കുന്നതിന് സഹായിക്കുന്നു സേതുബന്ധാസനം.

സുപ്ത മത്സ്യേന്ദ്രാസന
നല്ല ഉറക്കത്തിനും ആരോഗ്യത്തിനും മികച്ചതാണ് സുപ്ത മത്സ്യേന്ദ്രാസനം. ഇത് നട്ടെല്ലിലെ പിരിമുറുക്കം ഒഴിവാക്കുകയും രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല നല്ല ഉറക്കത്തിലേക്ക് നിങ്ങളെ എത്തിക്കുന്നതാണ് സുപ്തമത്സ്യേന്ദ്രാസനം. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തിനും ക്ഷേമത്തിനും സഹായിക്കുന്നു. എപ്പോഴും നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി നല്ല ഉറക്കം പ്രദാനം ചെയ്യുന്ന ഈ ആസനം ഉറങ്ങുന്നതിന് മുന്‍പ് അല്പ സമയം പരിശീലിച്ചാല്‍ മതി.
ഉറക്കവും യോഗയും തമ്മില്‍
ഉറക്കവും യോഗയും തമ്മില്‍ എന്താണ് ബന്ധം എന്ന് നമുക്ക് നോക്കാം. ഇത് നിങ്ങളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് സഹായിക്കുന്നു. കാരണം നല്ല ഉറക്കത്തിന് നല്ല മാനസിക ശാരീരിക ആരോഗ്യം മികച്ചതാണ്. എന്നാല്‍ ഈ യോഗാസനങ്ങള്‍ പരിശീലിക്കുന്നതിലൂടെ അവ സ്വാഭാവികമായും നിങ്ങളുടെ മനസ്സിനെ ശാന്തമാക്കുകയും ശരീരത്തിന് കൂടുതല്‍ വിശ്രമം നല്‍കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ യോഗ ഉറക്കത്തെ വളരെയധികം സഹായിക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
