Latest Updates
-
Rashiphalam: ഇന്ന് തെളിയുന്ന ഭാഗ്യ രാശിക്കാര്‍, നിങ്ങളുടെ ഇന്നത്തെ സമ്പൂര്‍ണഫലം ഇതാണ് -
മീനത്തില്‍ ഭാഗ്യം തെളിയുന്നവര്‍: ഇനി അടുത്ത 30 നാള് ഈ നക്ഷത്രക്കാര്‍ക്കുള്ളത്, ധനവും, കരിയറും സുരക്ഷിതം -
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്നിയെ ബാധിക്കുന്നതെങ്ങനെയെന്ന് -
30 വര്‍ഷത്തിനിപ്പുറം ശനിയും ചൊവ്വയും ചേരുന്നു: ശത്രു മുട്ടുമടക്കും, ധനം നിറഞ്ഞ് കുമിയും, ഭാഗ്യം ഏത് കോണിലും -
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം -
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍ -
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം -
5 ദിനങ്ങള്‍ക്കുള്ളില്‍ സൂര്യനെത്തുന്നു മീനത്തില്‍: പക്ഷേ ഈ രാശിക്കാര്‍ അല്‍പം കരുതിയിരിക്കണം, നിര്‍ണായകം -
Rashiphalam: ഇന്ന് ഭാഗ്യയോഗങ്ങളില് മാറ്റങ്ങള്‍ തേടി എത്തുന്ന രാശിക്കാര്‍: സമ്പൂര്‍ണഫലം ഇപ്രകാരം -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
കൊഴുപ്പ് കാരണം ചാടിയ വയറും തടിയും കുറയ്ക്കാന്‍ ഏറ്റവും നല്ല മാര്‍ഗ്ഗം; ഇവ കഴിക്കൂ
തടി കുറയ്ക്കുക എന്നത് അല്‍പം കഠിനമായ ഒരു കാര്യമാണ്. നാം എന്ത് കഴിക്കുന്നു, എത്ര തവണ വ്യായാമം ചെയ്യുന്നു, നമ്മുടെ ജീവിതശൈലി എന്നിവയെല്ലാം നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നു. എന്നാല്‍, ശ്രദ്ധിക്കപ്പെടാതെ പോയേക്കാവുന്ന ഒരു ഘടകം കാലാവസ്ഥയാണ്. കാലാവസ്ഥ നമ്മുടെ ശരീരഭാരം കുറയ്ക്കുന്നതിനെ കാര്യമായി സ്വാധീനിക്കും.
വേനല്‍ക്കാലത്ത് ശരീരഭാരം കുറയ്ക്കുന്നത് ശൈത്യകാലത്തേക്കാള്‍ താരതമ്യേന എളുപ്പമാണ്. കാരണം വേനല്‍ക്കാലത്ത് മിക്കവരും ഭക്ഷണം കഴിക്കുന്നത് പൊതുവേ കുറവായിരിക്കും. വിയര്‍പ്പിലൂടെയും മറ്റ് ഘടകങ്ങളിലൂടെയും നിങ്ങളുടെ ഭാരം കുറയ്ക്കാന്‍ ചൂടുള്ള കാലാവസ്ഥയും സഹായിക്കും. വേനല്‍ക്കാലത്ത് കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന ചില മികച്ച ഭക്ഷണങ്ങളുണ്ട്.
ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കുന്നതിനൊപ്പം ശരീരത്തിന് നിരവധി ഗുണങ്ങളും ലഭിക്കുന്നു. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം, ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യുന്നു. വേനല്‍ക്കാലത്ത് കൊഴുപ്പ് എരിച്ചുകളയാന്‍ സഹായിക്കുന്ന അത്തരം ചില ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

തൈര്
ശരീരത്തിന് ഏറെ ഗുണം ചെയ്യുന്ന ഒരു ഭക്ഷണമാണ് തൈര്. കാല്‍സ്യം, പ്രോട്ടീന്‍, ഫൈബര്‍, വിറ്റാമിന്‍ ബി 12 തുടങ്ങിയവ ഇതില്‍ ധാരാളമായി കാണപ്പെടുന്നു. വേനല്‍ക്കാലത്ത് തൈര് കഴിക്കുന്നത് ശരീരത്തിലെ ജലാംശം നിലനിര്‍ത്തുന്നതിനൊപ്പം ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. തൈര് കഴിക്കുന്നത് നിങ്ങളുടെ ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. പ്രോട്ടീനാല്‍ സമ്പന്നമായ ഇത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ശരീരത്തിന് തണുപ്പ് നല്‍കുകയും ചെയ്യുന്നു.

കാപ്‌സിക്കം
ശരീരത്തിലെ പല പ്രശ്നങ്ങളും എളുപ്പത്തില്‍ ഇല്ലാതാക്കുന്ന ഒരു ഭക്ഷണമാണ് ക്യാപ്സിക്കം. വേനല്‍ക്കാലത്ത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ കാപ്‌സിക്കം നിങ്ങള്‍ക്ക് കഴിക്കാവുന്നതാണ്. പ്രതിരോധശേഷി ശക്തിപ്പെടുത്തുന്നതിനും ശരീരത്തിന്റെ ക്ഷീണം നീക്കുന്നതിനും ക്യാപ്സിക്കം നിങ്ങളെ സഹായിക്കുന്നു. പ്രോട്ടീനുകളെ ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന വിറ്റാമിന്‍ സി ഇതില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഓറഞ്ചിനെക്കാള്‍ അധികം വിറ്റാമിന്‍ സി ഇതിലുണ്ട്.

തണ്ണിമത്തന്‍
വേനല്‍ക്കാലത്ത് തണ്ണിമത്തന്‍ കഴിക്കാത്തവര്‍ ചുരുക്കമായിരിക്കും. അത്രയും പ്രസിദ്ധമായതും ആരോഗ്യകരമായതുമായ ഒരു വേനല്‍ക്കാല പഴമാണ് തണ്ണിമത്തന്‍. പോഷക സമ്പുഷ്ടമായ തണ്ണിമത്തന്‍ നിങ്ങളുടെ ശരീരത്തിന് ഏറെ ഗുണം ചെയ്യും. മിക്കവരും വേനല്‍ക്കാലത്ത് ഇത് കഴിക്കാന്‍ ഇഷ്ടപ്പെടുന്നു. ഇരുമ്പ്, നാരുകള്‍, സോഡിയം, പൊട്ടാസ്യം തുടങ്ങിയവ ഇതില്‍ ധാരാളമായി കാണപ്പെടുന്നു. ഇത് കഴിക്കുന്നത് ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നു. തണ്ണിമത്തന്റെ 92 ശതമാനവും വെള്ളമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന വെള്ളം ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാനും സഹായിക്കുന്നു.

കക്കിരി
വേനല്‍ക്കാലത്ത് കക്കിരി കഴിക്കുന്നത് ശരീരത്തിന് ഏറെ ഗുണം ചെയ്യും. കക്കിരിയില്‍ ധാരാളമായി വെള്ളം കാണപ്പെടുന്നു. ഇത് ശരീരഭാരം കുറയ്ക്കാന്‍ വളരെയേറെ സഹായിക്കുന്നു. കക്കിരിയില്‍ കലോറിയുടെ അളവ് വളരെ കുറവാണ്. അത്തരമൊരു സാഹചര്യത്തില്‍, ശരീരത്തിലെ കൊഴുപ്പ് അകറ്റാന്‍ ഉത്തമമായ ഭക്ഷണമാണ് കക്കിരി.

കറുവപ്പട്ട
ശരീരത്തിന് വളരെ ആരോഗ്യകരമായ ഒരു ഭക്ഷണമാണ് കറുവപ്പട്ട. ഇതിന്റെ ഉപയോഗത്താല്‍ പല രോഗങ്ങളും ഭേദമാക്കാന്‍ സാധിക്കും. കറുവപ്പട്ടയില്‍ കാണപ്പെടുന്ന സിന്നമാല്‍ഡിഹൈഡ് എന്ന മൂലകം ശരീരത്തിലെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കുകയും ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നത് തടയുകയും ചെയ്യുന്നു.

ഇലക്കറികള്‍
ബ്രോക്കോളി, കാബേജ്, ചീര, കെയ്ല്‍, കോളിഫ്ളവര്‍ തുടങ്ങിയ ഇലക്കറികള്‍ ക്രൂസിഫറസ് പച്ചക്കറി കുടുംബത്തില്‍ പെട്ടതാണ്. ഇവ പോഷകങ്ങളാല്‍ സമ്പന്നമാണ്. ഇലക്കറികളില്‍ കലോറി വളരെ കുറവായിരിക്കും. പോഷകങ്ങള്‍ നിറഞ്ഞതും ജലസമൃദ്ധവുമായ ഇലക്കറികള്‍ കഴിക്കുന്നത് വേനല്‍ക്കാലത്ത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പകറ്റി ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും.

സിട്രസ് പഴങ്ങള്‍
പ്രോട്ടീനുകള്‍ ആഗിരണം ചെയ്യാന്‍ ശരീരത്തെ സഹായിക്കുന്നതിന് വിറ്റാമിന്‍ അടങ്ങിയ ഭക്ഷണം കഴിക്കേണ്ടത് പ്രധാനമാണ്. സിട്രസ് പഴങ്ങള്‍ ജലസമൃദ്ധവും പോഷകങ്ങള്‍ നിറഞ്ഞതുമാണ്. വേനല്‍ക്കാലത്ത് ഇത്തരം പഴങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും.

ഐസ് ടീ
ഐസ്ഡ് കോഫിയാണ് ഏറ്റവും മികച്ച വേനല്‍ക്കാല പാനീയം. ഇത് നിങ്ങളുടെ മാനസികാവസ്ഥ മെച്ചപ്പെടുത്താനും ചൂടിനെ അതിജീവിക്കാനും ജലാംശം നിലനിര്‍ത്താനും സഹായിക്കും. ഐസ്ഡ് ടീയില്‍ പുതിന, നാരങ്ങ, പീച്ച്, കുറച്ച് സിട്ര്‌സ് പഴങ്ങള്‍ എന്നിവ ചേര്‍ക്കുക. മെച്ചപ്പെട്ട ദഹനത്തിനും ശരീരഭാരം കുറയ്ക്കാനുമായി ദിവസവും ഐസ് ടീ കുടിക്കുക.

തേങ്ങാവെള്ളം
തേങ്ങാവെള്ളത്തില്‍ ഇലക്ട്രോലൈറ്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ ശുദ്ധമാക്കി വയ്ക്കുന്നു. ശരീരത്തില്‍ തണുപ്പ് നിലനിര്‍ത്താനും ഇത് സഹായിക്കുന്നു. ഇത് നിങ്ങളെ ദിവസം മുഴുവന്‍ ജലാംശത്തോടെയും പുതുമയോടെയും നിലനിര്‍ത്തുന്നു. തേങ്ങാവെള്ളം കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും ശരീരഭാരം കുറയ്ക്കാനും സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












