ഭക്ഷണം കഴിച്ച ശേഷം ചര്‍മ്മത്തില്‍ ചൊറിച്ചിലും ഓക്കാനവും അസ്വസ്ഥതയും: അവഗണിക്കരുത് ഈ ലക്ഷണങ്ങള്‍

ഈ അടുത്ത കാലത്ത് ഭക്ഷണത്തില്‍ നിന്നുണ്ടാവുന്ന അലര്‍ജി ഒട്ടും നിസ്സാരമല്ല. അത് പുറത്ത് നിന്ന് കഴിക്കുമ്പോഴും വീട്ടിലുണ്ടാക്കുന്ന ഭക്ഷണത്തില്‍ നിന്നും പല വിധത്തിലുള്ള അലര്‍ജി ചിലരിലെങ്കിലും ഉണ്ടാവും. എന്നാല്‍ പലപ്പോഴും അതിനെ ശരീരം പ്രകടിപ്പിക്കുന്നത് ചില ലക്ഷണങ്ങളിലൂടെയാണ്. ചര്‍മ്മത്തില്‍ ചൊറിച്ചിലും അസ്വസ്ഥതയും ചുവന്ന പാടുകളും അതുപോലെ തന്നെ വയറിന്റെ അസ്വസ്ഥതയും വയറിളക്കവും ഛര്‍ദ്ദിയും എല്ലാം ഇത്തരത്തില്‍ ഭക്ഷണത്തിന്റെ അലര്‍ജി കൊണ്ടുണ്ടാവുന്ന ചില പ്രശ്‌നങ്ങളാണ്.

എന്നാല്‍ ശരീരം കാണിക്കുന്ന ഈ ലക്ഷണങ്ങള്‍ അലര്‍ജിയുണ്ടാക്കുന്നതാണോ അല്ലയോ എന്നത് പലപ്പോഴും പലര്‍ക്കും കണ്‍ഫ്യൂഷനുണ്ടാക്കുന്നു. അത് തന്നെയാണ് പിന്നീട് ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്നതും. ചിലരില്‍ പാല്‍ കുടിക്കുമ്പോള്‍, ചിലര്‍ക്കാകട്ടെ ചില പ്രത്യേക തരം പച്ചക്കറികള്‍, ചെമ്മീന്‍ അതുപോലെയുള്ള കടല്‍ വിഭവങ്ങള്‍ എന്നിവയെല്ലാം അലര്‍ജിയുണ്ടാക്കും. ഇത്തരത്തില്‍ ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന ചില കാര്യങ്ങളുണ്ട്. അവ ഏതൊക്കെയെന്നും ലക്ഷണങ്ങള്‍ എന്തൊക്കെയെന്നും നമുക്ക് നോക്കാം.

Signs of Food Allergies
Photo Credit: freepik

ചര്‍മ്മത്തില്‍ ചൊറിച്ചില്‍
ഭക്ഷണ അലര്‍ജിയുടെ ഏറ്റവും വ്യാപകമായ ലക്ഷണങ്ങളില്‍ ഒന്നാണ് ചര്‍മ്മത്തിലുണ്ടാവുന്ന ചൊറിച്ചില്‍. ഇത് പലപ്പോഴും നിങ്ങളുടെ ഭക്ഷണ അലര്‍ജിയുടെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇതിന്റെ ഫലമായി പലപ്പോഴും ചുണ്ടുകള്‍, മുഖം, കണ്‌പോളകള്‍ എന്നിവയില്‍ വീക്കം എന്നിവ ഉണ്ടാകാം. ചിലരില്‍ ഇത് മിനിറ്റുകള്‍ മുതല്‍ മണിക്കൂറുകള്‍ വരെ നില്‍ക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ചര്‍മ്മം ചൂടാവുകയോ അല്ലെങ്കില്‍ ഇക്കിളിപ്പെടുന്നത് പോലേയോ ഉള്ള സംവേദനം ഉണ്ടായേക്കാം. ഇത് വളരെയധികം സ്രദ്ധിക്കണം. ശരീരത്തില്‍ ഈ ഭക്ഷണം പ്രശ്‌നമുണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ് ഇത്.

ചുണ്ടുകള്‍, നാവ്, തൊണ്ട എന്നിവയുടെ വീക്കം
ഭക്ഷണത്തിന്റെ അലര്‍ജി ഒരിക്കലും ചര്‍മ്മത്തിലുണ്ടാവുന്ന അസ്വസ്ഥതകളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയില്ല. അതിനെ പ ലപ്പോഴും ചുണ്ട്, നാവ്, തൊണ്ട എന്നിവിടങ്ങളിലും പ്രശ്‌നങ്ങളുണ്ടാക്കും. ഇത് പലപ്പോഴും ചെറിയ അസ്വസ്ഥതകളോടെയാണ് ആരംഭിക്കുന്നത്. എന്നാല്‍ പിന്നീട് അത് ശ്വാസത്തെ വരെ തടസ്സപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിക്കും. പലപ്പോഴും അപകടകരമായ അവസ്ഥയിലേക്കാണ് ഇതെത്തിക്കുന്നത്. ഇത്തരം അവസരങ്ങളില്‍ ഡോക്ടറെ കാണുന്നതിന് ഒട്ടും വൈകരുത്. വൈകുന്തോറും ഇത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്.

ഓക്കാനം അല്ലെങ്കില്‍ വയറിളക്കം പോലുള്ളം
ഭക്ഷണം പലപ്പോഴും ദഹനാരോഗ്യത്തിലും പ്രതിസന്ധികള്‍ സൃഷ്ടിക്കാം. ചിലരില്‍ അതിന്റെ ഫലമായി ഭക്ഷണം കഴിച്ച ഉടനേ തന്നെ വയറു വേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവ ഉണ്ടാവുന്നു. ഇത്തരം അവസ്ഥകളില്‍ അല്‍പം ശ്രദ്ധിച്ച് വേണം കാര്യങ്ങള്‍ ചെയ്യുന്നതിന്. പലപ്പോഴും ഇത് ഭക്ഷ്യവിഷബാധയാണോ അല്ലെങ്കില്‍ ദഹനക്കേടാണോ എന്ന് മനസ്സിലാക്കാന്‍ സാധിക്കാത്ത അവസ്ഥയുണ്ടാവുന്നു. അത് മാത്രമല്ല എല്ലാ പ്രത്യേക ഭക്ഷണവും അല്‍പം ശ്രദ്ധിക്കണം. കാരണം ഏത് ഭക്ഷണം കഴിക്കുമ്പോഴാണ് അലര്‍ജി ഉണ്ടാക്കുന്നത് എന്ന കാര്യം മനസ്സിലാക്കേണ്ടതാണ്. ഇത്തരം അവസ്ഥകളില്‍ ഓരോ ലക്ഷണവും വളരെയധികം ശ്രദ്ധിക്കണം.

Signs of Food Allergies
Photo Credit: freepik

ശ്വസനത്തില്‍ ബുദ്ധിമുട്ട്
പലപ്പോഴും ഇത്തരം അവസ്ഥകളില്‍ ശ്വസനത്തില്‍ ബുദ്ധിമുട്ടുണ്ടാവുന്നു. അതിനോടൊപ്പം തന്നെ മൂക്കടപ്പ്, ചുമ പോലുള്ള ലക്ഷണങ്ങളും നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് കൂടുതല്‍ അപകടകരമായ അവസ്ഥയുണ്ടാക്കും. അപൂര്‍വ്വ സന്ദര്‍ഭങ്ങളില്‍ ഇത് ആസ്ത്മ പോലുള്ള പ്രശ്‌നങ്ങളിലേക്ക് വരെ നിങ്ങളെ എത്തിക്കും. ചിലപ്പോള്‍ ആസ്ത്മ പോലുള്ള രോഗാവസ്ഥ ഇല്ലാത്തവരിലും ഇതേ പ്രശ്‌നം ഉണ്ടാവും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. ഒരു കാരണവശാലും ഇതിനെ നിസ്സാരമാക്കരുത്. ഉടന്‍ തന്നെ വിദഗ്ധ ശ്രദ്ധ വേണ്ട സമയമാണ് എന്നതാണ് മനസ്സിലാക്കേണ്ടത്.

രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചില്‍
ഭക്ഷണത്തില്‍ ഉണ്ടാവുന്ന ചില ഗുരുതരമായ അലര്‍ജികള്‍ പലപ്പോഴും അനാഫൈലക്‌സിസിന് കാരണമായേക്കാം, ഇത് അപൂര്‍വവും എന്നാല്‍ ഗുരുതരവുമായ സന്ദര്‍ഭങ്ങളെയാണ് സൂചിപ്പിക്കുന്നത്. പലപ്പോഴും ഇത് നിങ്ങളില്‍ തലകറക്കം, ആശയക്കുഴപ്പം, രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്, ഹൃദയമിടിപ്പ് കൂട്ടുന്നതിന് എല്ലാം കാരണമാകുന്നു. ഈ സാഹചര്യത്തില്‍ എപ്പോഴും കൃത്യമായ ചികിത്സ അനിവാര്യമാണ്. അല്ലാത്ത അവസ്ഥയില്‍ അത് കൂടുതല്‍ അപകടകരമായ മാറ്റങ്ങളുണ്ടാക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.

Story first published: Thursday, February 19, 2026, 14:03 [IST]
X
Desktop Bottom Promotion