Latest Updates
-
മഴക്കാലത്ത് ചർമ്മം വിയർത്ത് നശിക്കുന്നുണ്ടോ? തിളക്കം നിലനിർത്താൻ ഈ കാര്യങ്ങൾ മറക്കരുത് -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്തെ ജലദോഷവും ചുമയും മാറ്റാൻ വീട്ടിലുണ്ട് അത്ഭുത പരിഹാരങ്ങൾ! -
നീറ്റ് പരീക്ഷാ സമ്മർദ്ദം അലട്ടുന്നുണ്ടോ? മനസ്സിനെ ശാന്തമാക്കാൻ ഈ 5 വഴികൾ പരീക്ഷിക്കൂ! -
മുംബൈയിൽ ഓറഞ്ച് അലർട്ട്: മഴക്കാലത്ത് പിസിഒഎസ് വേദനയും ഗർഭകാല അസ്വസ്ഥതകളും കുറയ്ക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ! -
മഴക്കാലത്ത് വയർ ചാടുന്നത് കൊഴുപ്പാണോ? നീർക്കെട്ടാണോ എന്ന് തിരിച്ചറിയാൻ ഈ ലളിതവിദ്യ പരീക്ഷിക്കൂ! -
ചന്ദ്രൻ വൃശ്ചികം രാശിയിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം!
പ്രമേഹത്തെ വരുതിയിലാക്കാന്‍ ഈ പഴങ്ങള്‍ ശീലമാക്കാം, കഴിക്കുന്നതിലെ ഗുണങ്ങള്‍ നിരവധി
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രമേഹം എന്നത് വളരെയധികം വെല്ലുവിളികള്‍ ഉയര്‍ത്തുന്ന ഒന്നാണ്. പലപ്പോഴും നാം കരുതുന്നതിനേക്കാള്‍ പ്രതിസന്ധിയാണ് ഇത് നിങ്ങളുടെ ജീവിതത്തില്‍ വരുത്തുന്നത്. ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്നതിനും ഒന്നൊഴിയാതെ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പലപ്പോഴും പ്രമേഹം ഒരു കാരണമാകുന്നു. എന്നാല്‍ ഇന്നത്തെ ജീവിത ശൈലി ഇതിന് ഒരു കാരണമാണ് എന്നതില്‍ സംശയം വേണ്ട. അതുപോലെ തന്നെ ആരോഗ്യത്തിന് വെല്ലുവിൡഉയര്‍ത്തുന്ന പല മാറ്റങ്ങളും നിങ്ങള്‍ക്ക് ഈ സമയം സംഭവിക്കാം. അതെല്ലാം പ്രമേഹത്തിന്റെ ഭാഗമാണ് എന്നതാണ് ആദ്യം മനസ്സിലാക്കേണ്ടതും.
എന്നാല്‍ പ്രമേഹമുള്ളവര്‍ അതിനെ കുറയ്ക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ കഴിക്കുന്ന ഭക്ഷണവും വളരെ പ്രധാനപ്പെട്ടതാണ്. പഴങ്ങള്‍ കഴിക്കുന്നവര്‍ അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണം. എന്നാല്‍ ഗ്ലൈസമിക് ഇന്‍ഡക്സ് കുറവുള്ള ചില പഴങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്നും എന്താണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം. ഏതൊക്കെയാണ് കഴിക്കേണ്ട പഴങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ആപ്പിള്‍ (GI-36)
ആപ്പിള്‍ പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങളില്‍ ഒന്നാണ്. ഇതില്‍ ലയിക്കുന്ന നാരുകള്‍ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഇത് ശരീരത്തിലെ ഗ്ലൂക്കോസിന്റെ അളവിനെ ആഗിരണം ചെയ്യുന്നത് വൈകിപ്പിക്കുന്നതിനും അതിനെ കുറയ്ക്കുന്നതിനും ആപ്പിള്‍ വഴി സാധിക്കും. അത് മാത്രമല്ല പ്രമേഹം കൂടാതെ ആരോഗ്യത്തെ പ്രശ്നത്തിലാക്കുന്ന പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ആപ്പിള്‍. ഇത് തോലോടെ കഴിക്കണം എന്നതാണ് സത്യം.
പിയര്‍ (GI-38)
ആരോഗ്യത്തിന്റെ കാര്യത്തില്‍ പിയര്‍ വളരെയധികം സഹായിക്കുന്നു. ഇതിലുള്ള ഉയര്‍ന്ന നാരുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും. അത് മാത്രമല്ല ജലത്തിന്റേയും അളവ് ഇതില്‍ വളരെ കൂടുതലാണ്. ഇത് നാരുകള്‍ ധാരാളം നല്കുന്നു എന്നത് മാത്രമല്ല ആരോഗ്യത്തെ മികച്ചതാക്കുകയും ചെയ്യും. മധുരം കഴിക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് കഴിക്കുന്നത് വഴി ആരോഗ്യം മികച്ചതായി മാറും. കൂടാതെ ചര്മ്മേരോഗ്യത്തിന്റെ കാര്യത്തിലും മികച്ചതാണ് പിയര്‍.
ഓറഞ്ച് (GI-40)
വിറ്റാമിന്‍ സി കൊണ്ട് സമ്പുഷ്ടമായ ഓറഞ്ചില്‍ ഗ്ലൈസമിക് സൂചിക വളരം കുറവാണ്. എന്ന് മാത്രമല്ല ഇതില്‍ പ്രമേഹത്തെ വളരെ പെട്ടെന്ന് നിയന്ത്രിക്കാനും സാധിക്കും. കൂടാതെ വിറ്റാമിന്‍ സി അടങ്ങിയ ഇത്തരം പഴങ്ങള്‍ രക്തത്തില്‍ ഗ്ലൂക്കോസ് പ്രവേശിക്കുന്നതിന്റെ വേഗത കുറയ്ക്കുന്നതിനും സഹായിക്കും. ഗ്ലൈസമിക് സൂചിക വളരെ കുറഞ്ഞ അളവിലാണ് ഇതിലുള്ളത് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ബെറികള്‍ (GI 25-40)
ആരോഗ്യത്തിന് വേണ്ടി ബെറികള്‍ കഴിക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ പ്രമേഹ രോഗികളില്‍ ഏറ്റവും അധികം കഴിക്കാവുന്ന പഴങ്ങളാണ് എപ്പോഴും സ്ട്രോബെറി, ബ്ലൂബെറി, റാസ്ബെറി, ബ്ലാക്ക്ബെറി എന്നിവ. ഇതില്‍ കുറഞ്ഞ പഞ്ചസാരയുടെ അളവ് അടങ്ങിയിട്ടുണ്ട്, അതേസമയം ഭക്ഷണ നാരുകളും സംരക്ഷണ ആന്റിഓക്സിഡന്റുകളും നല്കുന്നു എന്നതും ബെറികളുടെ പ്രത്യേകത തന്നെയാണ്. ഇന്‍സുലിന്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുകയും ശരീര വീക്കം കുറയ്ക്കുകയും ചെയ്യുന്നതിന് ശീലമാക്കാവുന്ന പഴങ്ങളില്‍ ഒന്നാണ് ഇന്‍സുലിന്‍.
ചെറി (GI-22)
ചെറി പഴങ്ങളുടെ കാര്യത്തില്‍ വളരെയധികം സഹായിക്കും. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലും ചെറി കാണിക്കുന്ന അത്ഭുതം നിസ്സാരമല്ല. അത് കൂടാതെ ഗ്ലൈസമിക് സൂചിക വളരെ കുറവുള്ള ഒന്നാണ് ചെറികള്‍. ഇത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കുകയും ഇന്‍സുലിന്‍ പ്രകടനം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. അതിന് കാരണമാകുന്നത് ഇതിലുള്ള പ്രകൃതിദത്ത പദാര്‍ത്ഥങ്ങളായ ആന്തോസയാനിനുകളാണ്.
പേരക്ക (GI-31)
പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് പേരക്ക. ഇത് സ്ഥിരമായി കഴിക്കുന്നവരില്‍ പ്രമേഹം അടുത്ത് പോലും എത്തില്ല എന്നതാണ് സത്യം. അത് മാത്രമല്ല ഇതിലുള്ള കുറഞ്ഞ ഗ്ലൈസമിക് സൂചിക പ്രമേഹത്തെ കുറയ്ക്കും. കൂടാതെ രക്തത്തിലെ ഇന്‍സുലിന്‍ നിയന്ത്രണത്തിന്റെ കാര്യത്തിലും അതുപോലെ തന്നെ ശരീരത്തിലെ കാര്‍ബോഹൈഡ്രേറ്റ് സംസ്കരണം തടയാനും പേരക്ക സഹായിക്കും. എന്നാല്‍ ഭക്ഷണത്തില്‍ എന്ത് മാറ്റം വരുത്തുമ്പോഴും ആരോഗ്യ വിദഗ്ധനുമായി സംസാരിച്ചതിന് ശേഷം മാത്രം വരുത്തുക.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications