Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
റമദാന് കാലം ആരോഗ്യകരമാക്കാന്‍ വൈകുന്നേരം ഇവ ശീലമാക്കാം
പുണ്യമാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ ഭക്തിയോടൊപ്പം തന്നെ ആരോഗ്യത്തേയും പരിപാലിക്കേണ്ടത് അനിവാര്യമാണ് കാരണം പെട്ടെന്നുണ്ടാവുന്ന ശാരീരിക മാറ്റങ്ങള്‍ ഒരു വ്യക്തിയുടെ ആരോഗ്യത്തെ ബാധിക്കും. എന്നാല്‍ അതിനെ പരിഹാരം കാണുന്നതിനും ആരോഗ്യത്തോടെ ഇരിക്കുന്നതിനും വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാം. പലപ്പോഴും ഏറ്റവും കൂടുതല്‍ ആളുകള്‍ ശ്രദ്ധിക്കേണ്ടതും ഈ സമയത്തില്‍ തന്നെയാണ്. ഭക്ഷണക്രമത്തില്‍ മാറ്റം വരുമ്പോള്‍ അതുണ്ടാക്കുന്ന തളര്‍ച്ചയും ക്ഷീണവും അകറ്റുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം.
അതിന് വേണ്ടി നോമ്പ് തുറക്കുന്ന സമയം അല്പം ആരോഗ്യകരമായ ഭക്ഷണത്തിന് പ്രാധാന്യം നല്‍കണം. പകല്‍ മുഴുവന്‍ നിലനില്‍ക്കുന്ന വ്രതത്തിന്റെ ക്ഷീണവും അസ്വസ്ഥതയും ഇല്ലാതാക്കുന്നതിന് വേണ്ടി ഇനി ചില സ്നാക്സ് കഴിക്കാം. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കും. അത് മാത്രമല്ല ശരീരത്തിനും മനസ്സിനും ഉണ്ടാവുന്ന അസ്വസ്ഥതകള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില സ്നാക്സ് നോക്കാം.

പീനട്ട് ക്രഞ്ച് ഉപയോഗിച്ച് വറുത്ത മഖാന
മഖാന നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ്. ഇതില്‍ കലോറി കുറവെങ്കില്‍ ഫൈബര്‍ ധാരാളം ഉള്ളതിനാല്‍ ആരോഗ്യകരമായ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതിന് വേണ്ടി ഡ്രൈ-റോസ്റ്റ് ചെയ്ത് ഒരുപിടി നിലക്കടല കൂടി ചേര്‍ക്കാവുന്നതാണ്. ഇതെല്ലാം ചേരുമ്പോള്‍ പ്രോട്ടീന്‍ ഉറവിടം ഇരട്ടിയാവുന്നു. അത് മാത്രമല്ല അത്രയധികം ആരോഗ്യ ഗുണങഅങളും നിങ്ങള്‍ക്ക് ലഭിക്കുന്നു. ക്ഷീണവും തളര്‍ച്ചയും അസ്വസ്ഥതയും ഇല്ലാതാവുകയും ചെയ്യുന്നു.
ചണവിത്തും യോഗര്‍ട്ടും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് ചണവിത്തും യോഗര്‍ട്ടും. ഇത് നിങ്ങളില്‍ മികച്ച മാറ്റങ്ങള്‍ കൊണ്ട് വരുന്നു. എന്ന് മാത്രമല്ല ഇതില്‍ ഇരട്ടി പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്. ഇത് ലഘുഭക്ഷണമായി കഴിക്കുന്നത് വഴി ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത് കുടലിന്റെ ആരോഗ്യത്തെ സംരക്ഷിക്കും, അതുപോലെ തന്നെ നിങ്ങളുടെ ക്ഷീണവും അസ്വസ്ഥതകളും ഇല്ലാതാക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ സമ്പനമ്നമാണ് എന്നത് കൊണ്ട് തന്നെ ആരോഗ്യത്തിന്റെ കാര്യത്തില്‍ രണ്ടാമതൊന്ന് ചിന്തിക്കാതെ ഇത് നിങ്ങള്‍ക്ക് കഴിക്കാം.
മുളപ്പിച്ച ചെറുപയര്‍ ചാറ്റ്
മുളപ്പിച്ച ചെറുപയര്‍ ചാറ്റുകളും ആരോഗ്യത്തിന് വളരെയധികം സഹായിക്കും. ഇതിലുള്ള പ്രോട്ടീന്‍ ശരീരത്തിന് എളുപ്പത്തില്‍ ആഗിരണം ചെയ്യുന്നതിന് സഹായിക്കും. അത് മാത്രമല്ല കുടലിന്റെ ആരോഗ്യത്തിനും വിശപ്പിനെ നിയന്ത്രിക്കുന്നതിനും സഹായിക്കുന്നതാണ് മുളപ്പിച്ച ചെറുപയര്‍ ചാറ്റ്. ഇത് നിങ്ങളുടെ മെറ്റബോളിസം സജീവമാക്കുകയും അത് വഴി വിശപ്പിനെ പ്രതചിരോധിക്കുകയും ചെയ്യുന്നു. ആരോഗ്യത്തെക്കുറിച്ച് ഒരിക്കലും ആകുലപ്പെടേണ്ട അവസ്ഥയുണ്ടാവുന്നില്ല.

പുഴുങ്ങിയ മുട്ട
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മുട്ട വളരെയധികം സഹായിക്കുന്നതാണ്. കാരണം അത്രയധികം പ്രോട്ടീന്‍ ആണ് ഇതില്‍ അടങ്ങിയിരിക്കുന്നത്. ഇത് വൈകിട്ട് ചാറ്റ് മസാല ചേര്‍ത്ത് വേവിച്ച് എടുക്കുന്നത് നല്ലതാണ്. ഇത് വഴി ആരോഗ്യം മികച്ചകതാവും എന്നതില്‍ സംശയം വേണ്ട്. പ്രോട്ടീന്‍ ധാരാളം ലഭിക്കുന്നു എന്നതാണ് ഇതിന്റെ ഏറ്റവും മികച്ച കാര്യം. അതുകൊണ്ട് തന്നെ നിങ്ങളുടെ ആരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട.
വറുത്ത ചനയും ബദാമും
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ കറുത്ത ചന വളരെയധികം സഹായിക്കുന്നു. ഇതിലുള്ള പ്രോട്ടീന്‍ ഒട്ടും നിസ്സാരമല്ല. അതിനോടൊപ്പം ബദാം കൂടി ചേര്‍ക്കുമ്പോള്‍ അത് നിങ്ങളുടെ മെച്ചപ്പെടും. ക്ഷീണവും തളര്‍ച്ചയും ഇല്ലാതാവുകയും ശരീരത്തിന് ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. സ്ഥിരമായി കഴിച്ചില്ലെങ്കിലും ഇടക്കിടക്ക് കഴിക്കുന്നത് വ്രതാനുഷ്ഠാനം മൂലം ശരീരത്തിനുണ്ടാവുന്ന ക്ഷീണത്തിനും അസ്വസ്ഥതകളും ഇല്ലാതാക്കുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications