Latest Updates
-
ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില് കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം -
തടി കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ ബ്രേക്ക്ഫാസ്റ്റില്‍ ചേര്‍ക്കാം: ഫലം കൃത്യമാണെന്ന് എന്‍ഡോക്രൈനോളജിസ്റ്റ് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല -
ആറ്റുകാല്‍ പൊങ്കാല 2026: ഗ്രഹണ ദിനത്തില്‍ പൊങ്കാല, പരകോടി പുണ്യം നല്‍കും അപൂര്‍വ്വ ദിനം -
Rashiphalam: ഇന്ന് ആറ്റുകാല്‍ പൊങ്കാല, ദേവിയുടെ അനുഗ്രഹം കൂടെയുള്ളവര്‍: അറിയാം ഇന്നത്തെ രാശിഫലം -
കൃത്യം 48 മണിക്കൂറിനുള്ളില്‍ നവപഞ്ചമരാജയോഗം: മാര്‍ച്ച് 5 അതിഗംഭീരഭാഗ്യം കാത്തിരിക്കുന്ന രാശിക്കാര്‍ -
മുട്ടയുടെ മുഴുവന്‍ ഗുണങ്ങളും വേണോ? എന്നാല്‍ കഴിക്കാം ഇവയോടൊപ്പം -
ദിവസവും ഒരു പേരക്കയെങ്കിലും ശീലമാക്കൂ: കരുതുന്നതിനേക്കാള്‍ ഇരട്ടിയാണ് ഗുണങ്ങള്‍ -
ചന്ദ്രഗ്രഹണ ദിനത്തില്‍ ഈ 5 വസ്തുക്കള്‍ ദാനം ചെയ്യൂ: ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും -
ശരീരത്തിലെ രക്തത്തിലെ അളവ് കൂട്ടണോ? ഹിമോഗ്ലോബിന്‍ വര്‍ദ്ധിപ്പിക്കുന്നത് ഈ ഭക്ഷണങ്ങള്‍
കളമൊഴിഞ്ഞ് പൊന്‍താരകം; 4 മാസംകൊണ്ട് കുറച്ചത് 26 കിലോ, പ്രസവശേഷം തടികുറക്കാന്‍ സാനിയ മിര്‍സ ചെയ്തത് ഇത്
ഇന്ത്യന്‍ വനിതാ ടെന്നീസിന് സ്വന്തമായി മേല്‍വിലാസം നല്‍കിയ പൊന്‍താരകം കളമൊഴിഞ്ഞു. ഇന്ത്യയുടെ ടെന്നീസ് ഇതിഹാസം സാനിയ മിര്‍സ, കഴിഞ്ഞദിവസം തന്റെ മഹത്തായ കരിയര്‍ അവസാനിപ്പിച്ചു. വിടവാങ്ങല്‍ പ്രസംഗത്തില്‍ സാനിയ മിര്‍സ വികാരാധീനയായി. 20 വര്‍ഷമായി രാജ്യത്തിന് വേണ്ടി കളിക്കാനായതാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ ബഹുമതിയെന്ന് സാനിയ പറഞ്ഞു. മൂന്ന് വനിതാ ഡബിള്‍സ്, മൂന്ന് മിക്‌സഡ് ഡബിള്‍സ് എന്നിങ്ങനെ ആറ് തവണ ഗ്രാന്‍ഡ് സ്ലാം ചാമ്പ്യന്‍ പട്ടം സാനിയ കരസ്ഥമാക്കിയിട്ടുണ്ട്.
2003 മുതല്‍ 2013ല്‍ സിംഗിള്‍സില്‍ നിന്ന് വിരമിക്കുന്നതുവരെ, വിമന്‍സ് ടെന്നീസ് അസോസിയേഷന്‍ ഇന്ത്യയുടെ ഒന്നാം നമ്പര്‍ കളിക്കാരിയായിരുന്നു സാനിയ. 2007ന്റെ മധ്യത്തില്‍ ലോക റാങ്കിങ്ങില്‍ 27-ാം സ്ഥാനത്തെത്തി. എന്നിരുന്നാലും, കൈത്തണ്ടയിലെ ഒരു വലിയ പരിക്ക് സാനിയയുടെ സിംഗിള്‍സ് കരിയര്‍ ഉപേക്ഷിച്ച് ഡബിള്‍സ് സര്‍ക്യൂട്ടില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ നിര്‍ബന്ധിതയാക്കി. 2010 ഏപ്രില്‍ 12ന് പ്രശസ്ത പാകിസ്ഥാന്‍ ക്രിക്കറ്റര്‍ ഷൊയ്ബ് മാലിക്കിനെ സാനിയ മിര്‍സ വിവാഹം കഴിച്ചു. 2018 ഒക്ടോബറില്‍ ഇവര്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. പ്രസവശേഷം സാനിയയുടെ ശരീരവണ്ണവും അത് കുറക്കാനായി സാനിയ നടത്തിയ ഫിറ്റ്‌നസ് വഴികളുമെല്ലാം വളരെ ശ്രദ്ധേയമായിരുന്നു. അത് എന്തൊക്കെയായിരുന്നുവെന്ന് ഞങ്ങള്‍ ഇവിടെ പങ്കുവയ്ക്കുന്നു. അമ്മയായ ശേഷം തടി കുറയ്ക്കാനായി നിങ്ങള്‍ക്കും ഈ വഴികള്‍ ശീലിക്കാവുന്നതാണ്.

വേണ്ടത് കഠിനാധ്വാനം
ഗര്‍ഭാവസ്ഥയില്‍ ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കുഞ്ഞ് മാത്രമല്ല കാരണം. പ്രസവശേഷമുള്ള തടി സ്വയം അപ്രത്യക്ഷമാകില്ല, പഴയ രൂപത്തിലേക്ക് മടങ്ങാന്‍ നിങ്ങള്‍ കഠിനാധ്വാനം ചെയ്യണം. അതാണ് സാനിയ മിര്‍സ ചെയ്തത്. അടുത്തിടെ, അവര്‍ ഒരു പഴയ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. പ്രസവത്തിന് രണ്ടര മാസത്തിന് ശേഷം ജിമ്മില്‍ വ്യായമം ചെയ്യുന്നതായിരുന്നു അത്. ഗര്‍ഭാവസ്ഥയില്‍ താന്‍ 23 കിലോയോളം വര്‍ധിച്ചതായും നാല് മാസത്തിനുള്ളില്‍ 26 കിലോ കുറച്ചതായും താരം തന്റെ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ വീഡിയോയില്‍ സാനിയ സ്‌ക്വാട്ടുകള്‍, ഭാരോദ്വഹനം, കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍, പുഷ്-അപ്പുകള്‍, മറ്റ് സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ എന്നിവ പരിശീലിക്കുന്നതായി കാണാം.

ഗര്‍ഭധാരണത്തിനു ശേഷമുള്ള ശരീരഭാരം
ഗര്‍ഭധാരണത്തിനു ശേഷമുള്ള നിങ്ങളുടെ ശരീരഭാരം ടിഷ്യൂകള്‍, രക്തം, കൊഴുപ്പ്, അമ്‌നിയോട്ടിക് ദ്രാവകം എന്നിവയുടെ ശേഖരമാണ്. കുഞ്ഞിനെ പ്രസവിച്ചുകഴിഞ്ഞാല്‍ ഇവ ശരീരത്തില്‍ നിന്ന് നീക്കം ചെയ്യേണ്ടതുണ്ട്. അല്ലെങ്കില്‍, നിങ്ങള്‍ക്ക് ഭാവിയില്‍ വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടേണ്ടി വന്നേക്കാം. അവ നിങ്ങളുടെ ശരീരത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും നിങ്ങളുടെ അടുത്ത ഗര്‍ഭകാലത്ത് പ്രമേഹം, സന്ധിവാതം, ഹൃദ്രോഗം, മറ്റ് ഗര്‍ഭകാല രോഗങ്ങള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ജിം വ്യായാമങ്ങള്‍
പ്രസവത്തിന്റെ ക്ഷീണത്തില്‍ നിന്ന് നിങ്ങളുടെ ശരീരം മുക്തമായെന്ന് തോന്നിയാല്‍, സാനിയ മിര്‍സയെപ്പോലെ നിങ്ങള്‍ക്ക് ശരീരഭാരം കുറയ്ക്കാന്‍ ജിമ്മില്‍ പോകാം. സാവധാനം വ്യായാമം ചെയ്തുതുടങ്ങി സ്റ്റാമിന കെട്ടിപ്പടുക്കാന്‍ ശ്രമിക്കുക. സാവധാനത്തിലുള്ള നടത്തത്തില്‍ നിന്ന് ആരംഭിച്ച് ക്രമേണ തീവ്രത കൂടുതലുള്ള വര്‍ക്കൗട്ടുകളിലേക്ക് നീങ്ങുന്നതാണ് നല്ലത്. എന്നിരുന്നാലും, ജിമ്മില്‍ പോകുന്നതിന് മുമ്പ് നിങ്ങളുടെ ഡോക്ടറുടെ നിര്‍ദേശം കൂടി നേടുക.

വര്‍ക്കൗട്ടുകള്‍
വര്‍ക്കൗട്ടുകള്‍ സ്ത്രീകളില്‍ മെറ്റബോളിസം നിരക്ക് വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. പ്രസവശേഷം പേശികള്‍ വലിഞ്ഞു മുറുകുന്നത് ഒരു സാധാരണ അവസ്ഥയാണ്. അതിനാല്‍, നിങ്ങളുടെ ദിനചര്യയില്‍ ലഘുവായ സ്‌ട്രെച്ചിംഗ് വ്യായാമങ്ങള്‍ ഉള്‍പ്പെടുത്തുകയും ശരിയായ വാം അപ്പ് നടത്തുകയും ചെയ്യുക. പരിക്കിന്റെ സാധ്യത കുറയ്ക്കുന്നതിന് പരിശീലനം ലഭിച്ച ഒരു പ്രൊഫഷണലിന്റെ മേല്‍നോട്ടത്തില്‍ മാത്രം ഈ വ്യായാമങ്ങള്‍ പരിശീലിക്കുക.

സാനിയ മിര്‍സയുടെ ഭക്ഷണക്രമം
സാനിയ മിര്‍സയുടെ പ്രധാന വ്യായാമങ്ങളില്‍ പ്ലൈമെട്രിക്‌സ്, എന്‍ഡുറന്‍സ് പരിശീലനം, കാര്‍ഡിയോ, പൈലേറ്റ്‌സ് എന്നിവ ഉള്‍പ്പെടുന്നു. ദിവസവും വൈകുന്നേരം ഏകദേശം രണ്ട് മണിക്കൂര്‍ നേരം സാനിയ ജിമ്മില്‍ സമയം ചെലവഴിക്കുന്നു വൈകിട്ട് ജിം പരിശീലനത്തിനും രാവിലെ ടെന്നീസ് പരിശീലനത്തിനും വേണ്ടി സാനിയ സമയം നീക്കിവയ്ക്കുന്നു. ഗ്ലൂറ്റന്‍ രഹിത ഭക്ഷണം കഴിക്കാന്‍ അവള്‍ ഇഷ്ടപ്പെടുന്നു. പ്രധാനമായും പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണക്രമമാണ് സാനിയ ഇഷ്ടപ്പെടുന്നത്. ഇത് വ്യായാമത്തിന് ശേഷം വേദന ഒഴിവാക്കുകയും ശരീരത്തിലെ പേശികളെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സാനിയ മിര്‍സയുടെ ഈ ഫിറ്റ്‌നസ് ടിപ്‌സ് യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് ഒരു പ്രചോദനമാണ്. പ്രസവശേഷം സാധാരണ അവസ്ഥയിലേക്ക് മടങ്ങാന്‍ സ്ത്രീകളെ പ്രേരിപ്പിക്കുന്നതാണ് അവരുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.



Click it and Unblock the Notifications











