Latest Updates
-
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ
തടി കുറയ്ക്കാന്‍ ഈ മസാല വഴികള്‍
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ വഴികളിലൊന്നാണ് മസാലകള്‍. മസാലകളും പിന്നെ ചില ഔഷധച്ചെടികളും.
നമ്മുടെ ശരീരമാണ് സൗന്ദര്യത്തിന്റെ പ്രഥമ അളവുകോലെന്നു പറഞ്ഞാല്‍ തെറ്റില്ല. ഫിറ്റായ, ദുര്‍മേദസില്ലാത്ത ശരീരം നമുക്ക് അഭിമാനം നല്കുന്ന ഒന്നാണ്. ഇതുകൊണ്ടുതന്നെയായിരിയ്ക്കും, എല്ലാവരും തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നതും.
തടി കുറയ്ക്കാന്‍ വഴികള്‍ പലതുണ്ട്, ഇവയെല്ലാം ഏറെ ബുദ്ധിമുട്ടു പിടിച്ചവയാണെന്ന കണക്കുകൂട്ടലുകളും വേണ്ട. ചിലതെങ്കിലുമുണ്ട്, നമുക്ക് എളുപ്പത്തില്‍ പാലിയ്ക്കാവുന്നവ.
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ലളിതമായ വഴികളിലൊന്നാണ് മസാലകള്‍. മസാലകളും പിന്നെ ചില ഔഷധച്ചെടികളും.
ഔഷധച്ചെടികളില്‍ ആന്റിഓക്സിഡന്റുകള്‍, വൈറ്റമിനുകള്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുമുണ്ട്. ഇവയ്ക്കു പുറമെ അവരുടേതായ മരുന്നു ഗുണങ്ങളും.
തടി കുറയ്ക്കാന്‍ സഹായിക്കന്ന ചില മസാലകളേയും ഔഷധസസ്യങ്ങളേയും കുറിച്ചറിയൂ, ഇവ ഏതു രീതിയില്‍ ഉപയോഗിയ്ക്കണമെന്നതിനെക്കുറിച്ചറിയൂ,
ഇവ കൃത്രിമ വഴികളല്ലാ, വളരെ ആരോഗ്യകരമായ വഴികളാണ്, തികച്ചും സ്വാഭാവിക വഴികളിലൂടെ തടി കുറയ്ക്കാനുളള വഴികള്‍.

മഞ്ഞള്‍
മഞ്ഞളാണ് ഇതിലൊരു വഴി. ഇതിലെ കുര്‍കുമിനാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്നത്. ശരീരത്തിലെ അപചയപ്രക്രിയ ശക്തിപ്പെടുത്തി.

മഞ്ഞള്‍
കറുവാപ്പട്ട മധുരത്തിനു പകരം ഉപയോഗിയ്ക്കാം. ഇതും ശരീരത്തിലെ ചൂടു കൂട്ടി അപചയപ്രക്രിയ ശക്തിപ്പെടുത്തുന്നു. ഇതിനു പുറമെ പ്രമേഹത്തിനുള്ള നല്ലൊരു നിയന്ത്രണം കൂടിയാണിത്.

മുളകുപൊടി
മുളകുപൊടിയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്. ഇത് 100 കലോറി വരെ കൊഴുപ്പു കുറയ്ക്കാന്‍ സഹായകമാണ് ഒന്നാണ്.

ജീരകം
1 സ്പൂണ്‍ ജീരകം ഭക്ഷണത്തില്‍ ചേര്‍ക്കുന്നത് മൂന്നുമടങ്ങു ശരീരത്തിലെ കൊഴുപ്പു കത്തിച്ചു കളയാന്‍ സഹായകമാകുമെന്നാണ് പറയപ്പെടുന്നത്.

ഇഞ്ചി
തെര്‍മോജെനിക് ഗുണങ്ങളുള്ള ഇഞ്ചിയാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്.ഇത് ശരീരത്തില്‍ ചൂടുല്‍പാദിപ്പിച്ചാണ് തടി കുറയ്ക്കുന്നത്. പ്രമേഹം തടയാനുള്ള കഴിവു കൂടിയുണ്ട്, ഇതിന്.

വെളുത്തുള്ളി
വെളുത്തുള്ളി കഴിയ്ക്കുന്നത് ശരീരത്തിലെ തടി കുറയാനുള്ള മറ്റൊരു വഴിയാണ്.ഇത് ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ അടങ്ങിയതു കൊണ്ട് ക്യാന്‍സര്‍ തടയാനും നല്ലതാണ്.

കുരുമുളക്
കുരുമുളകാണ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്ന്. പുതിയ കൊഴുപ്പുകോശങ്ങള്‍ രൂപപ്പെടുന്നതു തടയാനും ഇതു സഹായിക്കും.

എലയ്ക്ക
എലയ്ക്ക അപചയപ്രക്രിയ ശക്തിപ്പെടുത്തി തടി കുറയ്ക്കാന്‍ സഹായിക്കുന്ന മറ്റൊരു പ്രധാന മസാലയാണ്.

ഡാന്നെഡലിയണ്
വൈറ്റമിന്‍ എ, ഇ, സി എന്നിവയടങ്ങിയ ഡാന്നെഡലിയണ്സില് പൊട്ടാസ്യം, അയേണ്‍ എന്നിവ ധാരാളമുണ്ട്. ഇതും തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്.

കടുക്
കടുക് ശരീരത്തിന്റെ അപചയപ്രക്രിയ 25 ശതമാനം വര്‍ദ്ധിപ്പിയ്ക്കും. ഇതുവഴി തടി കുറയ്ക്കും. ഒരു മണിക്കൂറില്‍ 45 കലോറി വരെ കുറയ്ക്കാനാകും, ഇതിന്.

ക്യാന്‍സര്‍
തടി കുറയ്ക്കണ്ടതിന്റെ ആവശ്യകതകള്‍ പലതാണ്. തടി കുറച്ചാല്‍ എന്‍ഡോമെട്രിയില്‍, ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യതകള്‍ കുറയ്ക്കാന്‍ സാധിയ്ക്കും.

ഡിമെന്‍ഷ്യ
തടി കൂടുതലെങ്കില്‍ പ്രായമേറുമ്പോള്‍ ഡിമെന്‍ഷ്യ വരാനുള്ള സാധ്യതയേറെയാണ്. പ്രത്യേകിച്ചു വയര്‍ ചാടുമ്പോള്‍.

ടൈപ്പ് 2 ഡയബെറ്റിസ്, ഹൃദയപ്രശ്നങ്ങള്‍
തടി കൂടുന്നത് ടൈപ്പ് 2 ഡയബെറ്റിസ്, ഹൃദയപ്രശ്നങ്ങള്‍ എന്നിവ വര്‍ദ്ധിയ്ക്കാന്‍ ഇടയാക്കും.

ഡിപ്രഷന്
തടി കൂടുന്നവര്‍ക്ക് പല കാരണങ്ങളാലും ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള്‍ വരാനുള്ള സാധ്യത കൂടുതലാണ്.

കാല്‍മുട്ടുകള്‍ക്ക് വേദന
കാല്‍മുട്ടുകള്‍ക്ക് വേദനയും മറ്റും അമിതവണ്ണമുണ്ടാകുന്നതിന്റെ മറ്റൊരു കാരണമാണ്.

ഉറക്കക്കുറവ്
നല്ല ഉറക്കത്തിനു തടി ഒരു വിപരീതഘടകം തന്നെയാണ്. ഉറക്കക്കുറവുണ്ടാക്കുന്ന പ്രശ്നങ്ങള്‍ പലതുമാണ്.

പ്രതിരോധശേഷി
തടി കുറയ്ക്കുന്നത് ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ അത്യാവശ്യവുമാണ്. അല്ലെങ്കില്‍ വേഗത്തില്‍ രോഗങ്ങള്‍ക്കു കീഴടങ്ങേണ്ടി വരും.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു മഞ്ഞള്ക്കൂട്ടിനെക്കുറിച്ചറിയൂ,
2 കപ്പ് ഫ്രഷ് പാല്, അര-1 ടീസ്പൂണ്‍ മഞ്ഞള്‍പ്പൊടി, 2-3 മുഴുവന്‍ കുരുമുളക്, 2-3 ഏലയ്ക്ക് ചതച്ചത്, അരഇഞ്ച് ഇഞ്ചി നുറുക്കിയത്, ഒരു നുളളു കുങ്കുമപ്പൂ.
പാലില്‍ ഈ കൂട്ടുകളെല്ലാം ചേര്‍ത്ത് 2-3 മിനിററു നേരം തിളപ്പിയ്ക്കുക. ഇതില്‍ വേണമെങ്കില്‍ മധുരം ചേര്‍ക്കാം. ഇത് ഊറ്റിയെടുത്തു കുടിയ്ക്കാം. തടി കുറയ്ക്കാന്‍ സഹായിക്കുന്ന നല്ലൊരു മരുന്നാണിത്.



Click it and Unblock the Notifications
