Latest Updates
-
2026 സെപ്റ്റംബർ 29: അപൂർവ്വമായ ഇരട്ട സിദ്ധി യോഗം; ഈ സമയത്ത് എന്തൊക്കെ ചെയ്യാം? -
നീചഭംഗ രാജയോഗം: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം! -
നവരാത്രിക്ക് മുൻപ് വീട് വൃത്തിയാക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തു പറയുന്ന ശരിയായ വഴികൾ ഇതാ -
2026 ഒക്ടോബർ രാശിഫലം: ഗ്രഹമാറ്റങ്ങൾ ജീവിതത്തെ ബാധിക്കുമോ? ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം -
അങ്കാരകി സംകഷ്ടി ചതുർത്ഥി 2026: ചന്ദ്രോദയ സമയം അറിയാം, വ്രതം പൂർത്തിയാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
വായുമലിനീകരണം ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
98 കിലോയിൽ നിന്ന് 58 കിലോയിലേക്ക്! ഖുശ്ബു സുന്ദറിന്റെ അമ്പരപ്പിക്കുന്ന മാറ്റത്തിന് പിന്നിലെ രഹസ്യം ഇതാണ് -
തുലാം രാശിയിൽ ലക്ഷ്മി നാരായണ യോഗം: പുതിയ തുടക്കങ്ങൾക്ക് ഈ സമയം ഏറ്റവും ഉചിതം! -
തുലാം രാശിയിലെ ശുക്രൻ: സെപ്റ്റംബർ 29-ന് ഷോപ്പിംഗിന് ഇറങ്ങും മുൻപ് ഈ ശുഭമുഹൂർത്തങ്ങൾ അറിയൂ! -
ഗജകേസരി യോഗം: ഇന്ന് 4 രാശിക്കാർക്ക് വൻ നേട്ടം, മുഹൂർത്തങ്ങൾ തെറ്റിക്കരുത് - അറിയേണ്ടതെല്ലാം
ഏഴ് ദിവസം കൊണ്ട് ഏഴ് കിലോ കുറയ്ക്കാം
ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ആരോഗ്യത്തെക്കുറിച്ച് ആലോചിക്കാനും ചിന്തിക്കാനും യാതൊരു തരത്തിലുള്ള സമയവും നമുക്ക് ലഭിയ്ക്കുന്നില്ല എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അമിതവണ്ണവും കുടവയറും. എന്നാല്‍ അല്പം കൂടി ശ്രദ്ധിച്ചാല്‍ നമുക്ക് ഈ രണ്ട് പ്രശ്നങ്ങളേയും ഇല്ലാതാക്കാം.
ഏഴു ദിവസത്തെ ഭക്ഷണ ക്രമീകരണത്തിലൂടെ നമുക്ക് ഇത്തരത്തില്‍ അഞ്ച് കിലോ മുതല്‍ ഏഴ് കിലോ വരെ കുറയ്ക്കാം. എന്നാല്‍ എന്തും വലിച്ചു വാരി തിന്ന് തടി കുറയ്ക്കാമെന്നല്ല, ഓരോ ദിവസവും കൃത്യമായി പാലിക്കേണ്ട ചില ചിട്ടകളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.
എന്നാല്‍ കുറച്ച് നാളുകള്‍ മാത്രമേ ഈ ഡയറ്റ് തുടരാവൂ. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഇതിന്റെ ഫലം നമ്മള് അറിഞ്ഞിരിക്കും എന്നതാണ് കാര്യം.

ദിവസം 1
ഒന്നാമത്തെ ദിവസം ഡയറ്റ് ആരംഭിയ്ക്കുമ്പോള്‍ തന്നെ അല്പം കൂടുതല്‍ ശ്രദ്ധ നല്‍കാം. നേന്ത്രപ്പഴം ഒഴികെയുള്ള ഏത് പഴവും കഴിയ്ക്കാം. ജലാംശം കൂടുതലുള്ളവ കൂടുതല്‍ കഴിയ്ക്കാം.

ദിവസം 2
പച്ചക്കറികള്‍ മാത്രമേ ഈ ദിവസം നമ്മുടെ ആഹാരമാക്കാവു എന്നതാണ് ശ്രദ്ധിക്കേണ്ടത്. മാത്രമല്ല വേവിച്ചതും അല്ലാതെയുമുള്ള പച്ചക്കറികളും നമ്മുടെ ആവശ്യത്തിന് കഴിയ്ക്കാം

ദിവസം 3
പച്ചക്കറികളും പഴങ്ങളും മിക്സ് ചെയ്ത് കഴിയ്ക്കാം. എന്നാല്‍ ഉരുളക്കിഴങ്ങും നേന്ത്രപ്പഴവും ഉപയോഗിക്കരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ദിവസം 4
നേന്ത്രപ്പഴവും പാലും മാത്രം ആഹാരമാക്കുക. എന്നാല്‍ നേന്ത്രപ്പഴത്തിന്റെ എണ്ണം കൃത്യമായിരിക്കണം. എട്ടു നേന്ത്രപ്പഴവും ഒരു ഗ്ലാസ് പാലുമാണ് ഈ ദിവസം കഴിക്കേണ്ടത്.

ദിവസം 5
നോണ്‍ വെജിറ്റേറിയന്‍ ശീലമാക്കാം. ബിഫ്, ചിക്കന്‍, മത്സ്യം എന്നിവ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം. തക്കാളിയും മറക്കാതെ ഉപയോഗിക്കണം.

ദിവസം 6
വെള്ളം ധാരാളം കുടിച്ചു കൊണ്ടായിരിക്കണം ഈ ദിവസത്തെ ഡയറ്റ് ആരംഭിക്കേണ്ടത്. പച്ചക്കറികളും മത്സ്യ-മാംസവും കഴിയ്ക്കാവുന്നതാണ്.

ദിവസം 7
ചമ്പാവരി ചോറ് ആണ് ഇതില്‍ പ്രധാനം. മാത്രമല്ല പച്ചക്കറികള്‍, ജ്യൂസ് തുടങ്ങിയവയും ആവശ്യമനുസരിച്ച് ഉപയോഗിക്കാം.



Click it and Unblock the Notifications
