Latest Updates
-
സെപ്റ്റംബർ 9-15: നിങ്ങളുടെ ജന്മസംഖ്യ പറയുന്നതെന്ത്? ഈ ആഴ്ചയിലെ സാമ്പത്തിക നേട്ടങ്ങളും ഭാഗ്യസമയങ്ങളും അറിയാം -
ഗ്ലോബൽ ഫിൻടെക് ഫെസ്റ്റ് 2026: യു.പി.ഐയിലും എ.ഐയിലും വരാനിരിക്കുന്ന വമ്പൻ മാറ്റങ്ങൾ; പ്രധാനമന്ത്രി മോദി ഇന്ന് ഉദ്ഘാടനം ചെയ്യും -
ഇന്ന് സർവാർത്ഥ സിദ്ധി യോഗം: ഈ സമയത്ത് ചെയ്യേണ്ട കാര്യങ്ങൾ ഇവയാണ്, ശ്രദ്ധിക്കുക ഈ തെറ്റുകൾ! -
നിങ്ങൾ വാങ്ങുന്ന സ്കിൻകെയർ ഉൽപ്പന്നങ്ങൾ വ്യാജമാണോ? എഫ്.ഡി.എയുടെ മുന്നറിയിപ്പും നിങ്ങൾ അറിയേണ്ട 60 സെക്കൻഡ് ചെക്ക്ലിസ്റ്റും -
കടുത്ത ചൂടിലും പവർകട്ടിലും വീട് തണുപ്പിക്കാം; വാസ്തു പറയുന്ന ലളിതമായ വഴികൾ ഇതാ -
ബിഗ് ബോസ് മലയാളം സീസൺ 8: മത്സരാർത്ഥികൾ, വോട്ടിങ് രീതികൾ, ആദ്യ ആഴ്ചയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ! -
അജ ഏകാദശി പാരണം: വീടിന്റെ ഐശ്വര്യത്തിനായി ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ, ഭാഗ്യം കൂടെയുണ്ടാകും! -
ഗണേശ ചതുർത്ഥി 2026: തീയതിയിലെ ആശയക്കുഴപ്പം അവസാനിച്ചു; ആഘോഷം സെപ്റ്റംബർ 14-ന് തന്നെ -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? കേരളത്തിലെ ഉയർന്ന UV തോതിനെ നേരിടാൻ ഈ മുൻകരുതലുകൾ മതി -
15 കിലോ കുറച്ച് രജിഷ, 14 കിലോ കൂട്ടി നിമിഷ; താരങ്ങളുടെ ഫിറ്റ്നസ് രഹസ്യം ഇതാണ്
കല്ല്യാണത്തിനുമുന്പ് ഫിറ്റ്നസ് നേടാന്‍..
കല്ല്യാണം എല്ലാവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ള നിമിഷമാണ്. അതിനുവേണ്ടിയുള്ള ഒരുക്കങ്ങള്‍ ഒരു മാസം മുന്‍പേ തുടങ്ങും. എന്നാല്‍ നിങ്ങള്‍ നിങ്ങളുടെ ശരീരത്തിനെക്കുറിച്ച് ചിന്തിക്കുന്നുണ്ടോ? ഒരുപാട് പേര് ഒന്നിക്കുന്ന ആഘോഷവേളയില്‍ നിങ്ങള്‍ക്ക് ആത്മവിശ്വാസത്തോടെ തല ഉയര്‍ത്തി നില്‍ക്കണ്ടേ? അതിന് നിങ്ങളുടെ ശരീരം ഫിറ്റാകണ്ടേ?
നല്ല ആരോഗ്യമുള്ള ശരീരവും ഫിറ്റായ ശരീരവും നിങ്ങളുടെ സ്വപ്നം മാത്രമല്ലല്ലോ? കല്ല്യാണത്തിനുമുന്പെങ്കിലും ശരീരം കുറച്ച് ശ്രദ്ധിക്കാം. അതിനു നിങ്ങള്‍ എന്തൊക്കെ ചെയ്യണം എന്നു നോക്കാം..

ഭക്ഷണം കഴിക്കുന്നത് ശ്രദ്ധിക്കാം
ആദ്യത്തെ ഘട്ടം ഭക്ഷണ കാര്യത്തില്‍ ശ്രദ്ധിക്കുക എന്നാണ്. ഒരു രണ്ട് മാസം മുന്‍പെങ്കിലും ഭക്ഷണ കാര്യത്തില്‍ കൃത്യത വരുത്തണം. കുറച്ച് ഭക്ഷണം കഴിക്കാം, അത് നല്ല പോഷക ഗുണങ്ങളുള്ളത് ആകുകയും വേണം. ഇടവേളകള്‍ വച്ച് ആഹാരം കുറേശ്ശയായി കഴിക്കുക. ഉച്ചഭക്ഷണത്തിനുശേഷം ഊര്‍ജ്ജം കിട്ടുന്ന പഴവര്‍ഗങ്ങളും ജ്യൂസുകളും കഴിക്കുക. വൈകുന്നേരം ഗോതമ്പ് സാന്‍വിച്ചുകള്‍ കഴിക്കുക.

ജീവിത പങ്കാളിയുടെ കൂടെ വ്യായാമം
ഇതാണ് നിങ്ങളുടെ തടി കുറയ്ക്കാനുള്ള മികച്ച മാര്‍ഗം. നിങ്ങള്‍ കല്ല്യാണം കഴിക്കാന്‍ പോകുന്ന ആളുടെ കൂടെ തന്നെ വ്യായാമത്തില്‍ ഏര്‍പ്പെടുക. മനസ്സിന് സുഖവും സന്തോഷവും ഒപ്പം കൂടെ ഉണ്ടെങ്കില്‍ വ്യായാമത്തിന് നല്ല ഫലം കിട്ടും. ഡാന്‍സ് കളിക്കുന്നതും നല്ലതാണ്.

ശരീരം തണുപ്പിച്ച് വയ്ക്കാം
മൂന്നു മാസം മുന്‍പെങ്കിലും നിങ്ങള്‍ ചില ആരോഗ്യ കരമായ ശീലങ്ങള്‍ തുടങ്ങണം. നിങ്ങള്‍ കഫീന്‍ ചേര്‍ത്ത ചായയോ കാപ്പിയോ കുടിക്കുന്നത് നിര്‍ത്തണം. അതിനു പകരം ഗ്രീന്‍ ടീ, ചെറുനാരങ്ങ വെള്ളം, ഒരു ഗ്ലാസ് വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് രാവിലെ കുടിക്കുന്നത്, ശുദ്ധമായ ജ്യൂസുകള്‍ എന്നിവ ശീലമാക്കുക. ഇത് ശരീരത്തിലെ എല്ലാ വിഷാംശങ്ങളെയും നീക്കം ചെയ്യാന്‍ സഹായിക്കും. മദ്യപിക്കുന്ന ആളാണെങ്കില്‍ അതും കുറച്ച് കൊണ്ടുവരിക.

സ്പാ വഴി തിരഞ്ഞെടുക്കാം
സ്ട്രെസ്സ് ഇല്ലാതാക്കി റിലാക്സ് ആകാന്‍ സ്പാ ചികിത്സ തിരഞ്ഞെടുക്കാം. ഇത് നിങ്ങളുടെ പേശികളെ റിലാക്സാക്കി നിര്‍ത്തും. ബ്യൂട്ടിപാര്‍ലറുകള്‍ ഇതിനായി തിരഞ്ഞെടുക്കാം. ശരീരം മുഴുവനായി മസാജ് ചെയ്യുന്നതാണ് അടുത്ത വഴി. ദമ്പതികള്‍ക്ക് ഒരുമിച്ചു ചെയ്യാവുന്ന മസാജ് പാര്‍ലര്‍ ഉണ്ടെങ്കില്‍ അത് തിരഞ്ഞെടുക്കുക.

ഫിറ്റായ കല്ല്യാണ വസ്ത്രം
കല്ല്യാണത്തിന് ഒരു മാസം മുന്‍പ് വസ്ത്രങ്ങള്‍ എടുത്ത് ഫിറ്റായി തുന്നിപ്പിക്കാം. മൂന്നു മാസം മുന്‍പ് നിങ്ങള്‍ വസ്ത്രം ശരീരത്തിനനുസരിച്ച് എടുക്കുകയാണെങ്കില്‍ കല്ല്യാണ ദിവസം നിങ്ങള്‍ക്ക് അത് ചേരാതെ വരും. നിങ്ങളുടെ ശരീരത്തിന് വീണ്ടും മാറ്റങ്ങള്‍ വരും. കല്ല്യാണത്തിന് ഇടുന്ന വസ്ത്രം ഫിറ്റായി നില്ക്കണമെങ്കില് കല്ല്യാണ ദിവസത്തിന് കുറച്ച് ദിവസം മുന്‍പ് മാത്രം പോയി വസ്ത്രങ്ങള്‍ തിരഞ്ഞെടുക്കുക.

സുഹൃത്തുക്കള്‍ക്കൊപ്പം വിനോദങ്ങളില്‍ ഏര്‍പ്പെടാം
ഏതെങ്കില് ഗ്രൗണ്ട് തിരഞ്ഞെടുത്ത് സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ്, ഫുട്ബോള്‍, ഹോക്കി തുടങ്ങി നിങ്ങള്‍ക്ക് കളിക്കാന്‍ ഇഷ്ടമുള്ള വിനോദങ്ങള്‍ തിരഞ്ഞെടുത്ത് ചെയ്യാം. ഇത് നിങ്ങള്‍ക്ക് നല്ല ഫിറ്റ്നസ് നല്‍കും. വെറുതെ സുഹൃത്തുക്കള്‍ക്കൊപ്പം അല്പം നടക്കുന്നതും ശീലമാക്കുക.

കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍
തടി പെട്ടെന്ന് കുറഞ്ഞ് ഫിറ്റായ ശരീരം വേണമെങ്കില്‍ കാര്‍ഡിയോ വര്‍ക്കൗട്ടുകള്‍ ഇതിനൊപ്പം ചെയ്യണം. ഇത് നല്ലൊരു വഴിയാണ്. നടത്തം, ഓട്ടം, സൈക്ലിംഗ് എന്നിവ അയല്‍വാസികളുടെ കൂടെ ചെയ്യാം. പാര്‍ക്കുകളോ, ഗ്രൗണ്ടുകളോ ഇതിനായി തിരഞ്ഞെടുക്കുക.

തടി കുറയ്ക്കാന്‍
മൂന്നു മാസം മുന്‍പെങ്കിലും നിങ്ങളുടെ വ്യായാമങ്ങള്‍ ശ്രദ്ധയോടെ ചെയ്യുക. ഒരു ദിവസം 45 മിനിട്ടെങ്കിലും ഇതിനായി മാറ്റിവെക്കുക. പുഷ് അപ് പോലുള്ള വ്യായാമങ്ങള്‍ തിരഞ്ഞെടുക്കുക. ഏതെങ്കിലും വിദ്ഗധരുടെ പരിശീലനത്തില്‍ ചെയ്യുന്നതും നല്ലതാണ്.



Click it and Unblock the Notifications
