Latest Updates
-
ജൂൺ 23: ബുധന്റെ രാശിമാറ്റം; ഈ 5 രാശിക്കാർക്ക് ഇന്ന് തൊട്ടതെല്ലാം പൊന്നാകും, ഭാഗ്യം കൂടെയുണ്ട്! -
ജൂൺ 23 നക്ഷത്രഫലം: ചിത്തിര, ചോതിക്കാർക്ക് കരിയറിൽ വൻ മാറ്റം; ഇന്നത്തെ ഭാഗ്യനിറങ്ങളും ശുഭസമയവും അറിയാം -
ഇന്നത്തെ രാശിഫലം: കരിയറിലും പ്രണയത്തിലും നേട്ടങ്ങൾ കൊയ്യാൻ ഈ രാശിക്കാർക്ക് ഇന്ന് സുവർണ്ണാവസരം, അറിയാം വിശദാംശങ്ങൾ -
2026 ജൂൺ 22: ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വൻ ഭാഗ്യം! -
മുംബൈ മഴക്കാലം: കുടിവെള്ളം സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ നിർബന്ധം -
അക്ഷയ് കുമാറിന്റെ 12 മിനിറ്റ് യോഗാ റുട്ടീൻ: തിരക്കുള്ള പുരുഷന്മാർക്ക് ഫിറ്റ്നസ് നിലനിർത്താൻ ഇനി എളുപ്പവഴികൾ -
മുംബൈ മഴക്കാലം: ഗർഭിണികൾ യാത്ര ചെയ്യുമ്പോൾ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത്! -
മഴയത്ത് ജിമ്മിൽ പോകാൻ പറ്റുന്നില്ലേ? വീട്ടിലിരുന്ന് 12 മിനിറ്റിൽ ഫിറ്റാകാം, ഒപ്പം ഭക്ഷണശീലങ്ങളും! -
മൺസൂൺ മഴയും ഈർപ്പവും ചർമ്മത്തെ തളർത്തുന്നുണ്ടോ? ഫ്രഷ് ആയിരിക്കാൻ ഈ 'സ്വെറ്റ്-പ്രൂഫ്' കിറ്റ് നിർബന്ധം -
ചന്ദ്രൻ തുലാം രാശിയിലേക്ക്: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരാൻ പോകുന്നു!
നിങ്ങള്ക്കുമാകേണ്ടേ സൂപ്പര്‍ ഫിറ്റ്?
നിങ്ങള്‍ക്കും ആരും നോക്കിപോകുന്ന നല്ല ശരീരം വേണ്ടേ.. വടിവൊത്ത ശരീരമാണ് എല്ലാവരുടെയും ആഗ്രഹം. ഫിറ്റായ ശരീരത്തില്‍ എന്ത് വസ്ത്രം ഇട്ടാലും നന്നായി ഇണങ്ങും. ആരും ഒന്നു നോക്കിപോകും നിങ്ങളുടെ ശരീരം കണ്ട്. പക്ഷെ ചിലര്‍ക്ക് എത്ര വ്യായാമം ചെയ്തിട്ടും ഭക്ഷണം ക്രമീകരിച്ചിട്ടും അങ്ങനെയൊരു ശരീരം രൂപപ്പെടുത്താന്‍ സാധിക്കുന്നില്ല. അതാണോ നിങ്ങളുടെ പ്രശ്നം? നിങ്ങള്‍ക്കും സൂപ്പറായി തിളങ്ങണം എന്നില്ലേ.
ഫിറ്റായ ശരീരം ഉള്ളവര്‍ എന്തൊക്കെയാണ് ചെയ്യുന്നത് ? ഈ ചോദ്യത്തിന് ഉത്തരം കിട്ടിയില്ലേ.. നിങ്ങളുടെ ദിനചര്യയില്‍ ചില ശീലങ്ങള്‍ ഉള്‍പ്പെടുത്തുകയാണ് ആദ്യം വേണ്ടത്. അത് എന്തൊക്കെയാണെന്നാണ് ആദ്യം അറിയേണ്ടത്. വ്യായാമവും നല്ല ഭക്ഷണങ്ങള്‍ കഴിച്ചും മാത്രം ഫിറ്റ്നസ് ഉണ്ടാക്കാന്‍ കഴിയില്ല എന്ന് അറിയുക.
ഫിറ്റായ ശരീരത്തിനു മാത്രമേ ആരോഗ്യവുമുണ്ടാകൂ. അതുകൊണ്ടുതന്നെ ഫിറ്റായ ശരീരം നിങ്ങള്‍ക്ക് അത്യാവശ്യവുമാണ്. ശരീരത്തിനു ഫിറ്റ്നസ് ലഭിക്കാനുള്ള ചില വഴികള്‍ എന്തൊക്കെയാണെന്ന് അറിയാം.

വ്യായാമം
ശരീരത്തിന് ഫിറ്റ്നസ് ആഗ്രഹിക്കുന്നവര്‍ക്ക് എന്നും വ്യായാമം ചെയ്യാന്‍ മറക്കരുത്. ഫിറ്റ്നസിനുള്ള പ്രധാന മാര്‍ഗമാണ് വ്യായാമം. പത്ത് മിനിട്ടെങ്കിലും അതിനായി സമയം ചിലവഴിക്കണം. തിരക്കുപിടിച്ച ജീവിതത്തില്‍ ചിലപ്പോള്‍ ഇതിന് സമയം മാറ്റിവെക്കാന്‍ കഴിഞ്ഞെന്നു വരില്ല. അങ്ങനെ വരുകയാണെങ്കില്‍ നിങ്ങള്‍ കുറച്ചു നേരം ജംപ് ചെയ്യാന്‍ ശ്രമിക്കുക. ഫിറ്റ്നസ് ശരീരമുള്ളവരുടെ ആദ്യത്തെ ഹേബിറ്റ് ഇതാണ്.

സങ്കടപ്പെടരുത്
നിങ്ങളുടെ ഒരു ദിവസത്തില്‍ വ്യായാമത്തിനായി സമയം കണ്ടെത്താന്‍ കഴിയാതെ വന്നാല്‍ നിങ്ങള്‍ അതിനെ ഓര്‍ത്ത് ഖേദിക്കാതിരിക്കുക. ഒരു കാര്യത്തിലും നിങ്ങള്‍ പശ്ചാത്തപിക്കരുത്. സങ്കടപ്പെട്ടിരിക്കുന്നത് നിങ്ങളുടെ ശരീരത്തിന് കേട് വരുത്തും. കുറ്റബോധം നിങ്ങളുടെ ശരീരത്തിലെ കലോറി നഷ്ടപ്പെടുത്താന്‍ കാരണമാക്കും.

വ്യായമത്തിനായി ഉപകരണം
വീട്ടില്‍ നിന്ന് വ്യായാമം ചെയ്യാനായി നിങ്ങള്‍ ഏതെങ്കിലും ഉപകരണം വാങ്ങാന്‍ തയ്യാറാകൂ. കുറച്ചു പണം അതിനായി ചിലവഴിക്കുന്നത് നിങ്ങള്‍ക്ക് വളരെ ഉപകാരപ്രദമാകും.

വ്യത്യസ്ത തരത്തിലുള്ള വ്യായാമം
വ്യത്യസ്ത തരത്തിലുള്ള വ്യായാമം ഫിറ്റ്നസിന് വളരെ പ്രധാനമാണ്. വ്യത്യസ്ത രീതിയിലുള്ള യോഗകള്‍ ചെയ്യുക.

ഉയരങ്ങള്‍ കീഴടക്കാം
പുള്‍അപ് വ്യായാമങ്ങള്‍ ഇതിനു അനുയോജ്യമാണ്. ഇത്തരത്തിലുള്ള വ്യായാമങ്ങള്‍ പുറംഭാഗം, നെഞ്ച്, വയറ് എന്നിവയ്ക്ക് ഗുണം ചെയ്യും. ഇത് നിങ്ങളെ സൂപ്പര്‍ ഫിറ്റ് ആക്കാന്‍ സഹായിക്കും.

യഥാര്‍ത്ഥ ലക്ഷ്യങ്ങള്‍
അസാധ്യമായ ലക്ഷ്യങ്ങള്‍ പിന്തുടരരുത്. നിങ്ങള്‍ക്ക് സാധ്യമായ കാര്യങ്ങള്‍ മാത്രം ചെയ്യുക. അത് വ്യായാമത്തില്‍ ആയാലും.

നല്ല ഭക്ഷണങ്ങള്‍
ആരോഗ്യകരമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശീലമാക്കാം. ഫിറ്റ്നസ് ഉണ്ടാക്കാനുള്ള മറ്റൊരു പ്രധാന കാര്യമാണ് ഭക്ഷണ ക്രമീകരണം. പ്രോട്ടീനും വൈറ്റമിനും അടങ്ങിയ ആഹാരങ്ങള്‍ കഴിക്കുക.

ആഘോഷങ്ങള്‍
കൂട്ടുകൂടി ആഘോഷിക്കുന്നതും ശ്രദ്ധാപീര്വ്വം ആകുന്നതാണ് നല്ലത്. ഇത്തരം പാര്‍ട്ടികളില്‍ പങ്കെടുക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തില്‍ ലഹരിപദാര്‍ത്ഥങ്ങള്‍ അടങ്ങിയ പാനീയങ്ങളും ചീത്ത ആഹാരങ്ങളും എത്തുന്നു. ഇത് ഫിറ്റ്നസിനു വേണ്ടി നിങ്ങള്‍ ചെയ്യുന്ന ക്രമങ്ങളെ തെറ്റിക്കും. ശ്രദ്ധാപൂര്‍വ്വം ഇത്തരം കാര്യങ്ങള്‍ തിരഞ്ഞെടുക്കാം.

സാമാധാനവും സ്വസ്ഥതയും ഉറപ്പാക്കാം
മനസിന് കുളിര്മയേകുന്ന കാഴ്ചകള്‍ കാണുക. കാണാനിഷ്ടപ്പെടാത്തത് ഒഴിവാക്കുക. സാമാധാനവും സ്വസ്ഥതയും ഉറപ്പാക്കുക.

ചെയ്യുന്നത് ഇഷ്ടത്തോടെയാകാം
മനസില്‍ മറ്റു കാര്യങ്ങള്‍ വച്ച് വ്യായാമം ചെയ്താല്‍ ഒരിക്കലും ശരീരം അത് സ്വീകരിക്കില്ല. ചെയ്യുന്ന കാര്യത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങളുടെ നല്ലതിനാണ് ചെയ്യുന്നത്, അതുണ്ടാക്കിയെടുക്കാന്‍ പരിശ്രമിക്കണം എന്ന ചിന്ത ഉണ്ടാവണം.

നിങ്ങളുടെ ലക്ഷ്യം
നിങ്ങള്‍ക്ക് ഒരു ലക്ഷ്യമേയുള്ളൂ, നല്ല ആരോഗ്യമുള്ള ഫിറ്റ്നസ് ആയ ശരീരം രൂപപ്പെടുത്തുക. അത് എന്നും മനസില്‍ ഉണ്ടായിരിക്കണം.

നന്നായി ഉറങ്ങാം
നല്ല ഉറക്കമാണ് ആരോഗ്യകരമായ മറ്റൊരു കാര്യം. ഉറക്കത്തിനായി കൃത്യസമയം കണ്ടെത്തുക. തോന്നും പോലെ ഉറങ്ങുന്നത് നിര്‍ത്തുക. ഇത് നിങ്ങളുടെ ഫിറ്റ്നസിന് വേണ്ട പ്രധാനപ്പെട്ട കാര്യമാണ്.



Click it and Unblock the Notifications