Latest Updates
-
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്!
ദിവസം ഒരു കിലോ കുറയ്ക്കാം, നാരങ്ങ കൊണ്ട്!
കൊഴുപ്പ് കുറയ്ക്കാനുള്ള പോരാട്ടത്തിന് വേണ്ടി പ്രകൃതി നല്കിയ മികച്ച ആയുധമാണ് നാരങ്ങ. ദിവസവും ആഹാരത്തില്‍ നാരങ്ങ ഉള്‍പ്പെടുത്തിയാല്‍ നിങ്ങളാഗ്രഹിക്കുന്ന ശരീരവടിവ് നേടാനാവും. ഇവിടെ നിര്‍ദ്ദേശിക്കുന്ന പാനീയം ആരോഗ്യകരമായ ഭക്ഷണക്രമത്തിനൊപ്പം പിന്തുടര്ന്നാല് ദിവസം ഏകദേശം ഒരു കിലോഗ്രാം വീതം ശരീരഭാരം കുറയ്ക്കാനാവും.
ഈ പാനീയം ദിവസവും നിങ്ങളുടെ ശരീരത്തിലടിഞ്ഞ് കൂടുന്ന വിഷാംശങ്ങളെയും പുറന്തള്ളും. അത് മാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ദിവസവും നമ്മുടെ ശരീരത്തില്‍ നിന്ന് വിറ്റാമിന്‍ സി നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. അത് പരിഹരിക്കാനുള്ള ഒരു മാര്‍ഗ്ഗം കൂടിയാണ് ഈ പാനീയം.

ഗായികയായ ബിയോണ്‍സിന്റെ ആരാധകര്‍ക്ക് ഇതില്‍ കൂടുതല്‍ താല്പര്യമുണ്ടാകും. കാരണം പ്രസവശേഷം തന്റെ ശരീരഭാരത്തില്‍ 38 കിലോഗ്രാം അവര്‍ കുറച്ചത് ഈ മാര്‍ഗ്ഗം ഉപയോഗിച്ചാണ്.
ചേരുവകള്‍ - എട്ട് കപ്പ് വെള്ളം, നാരങ്ങ നീര്(ആറെണ്ണം), അര കപ്പ് തേന്‍, ഏതാനും ഐസ് ക്യൂബുകള്‍, പത്ത് പുതിനയിലകള്‍.
നാരങ്ങയോ, തേനോ ഉപയോഗിച്ച് പാനീയം തയ്യാറാക്കുമ്പോള്‍ അത് തിളപ്പിക്കരുത്, ഇളം ചൂടുള്ളതായിരിക്കണം. അതിനാല്‍ ചെറുചൂടുള്ള വെള്ളത്തിലേക്ക് മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത് ഫ്രിഡ്ജില്‍ ഏതാനും മണിക്കൂറുകള്‍ വെയ്ക്കുക. തുടര്‍ന്ന് ഇത് നിങ്ങളുടെ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാം.
ഈ പാനീയം ഉപയോഗിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം പ്രാതലിന് മുമ്പാണ്. പ്രാതലിന് ശേഷം നിര്‍ബന്ധമായും പഴങ്ങള്‍ കഴിക്കണം. ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ഒരു ഗ്ലാസ്സ് കൂടി ഇത് കുടിക്കുകയും, കൂടെ വറുക്കാത്ത ബദാമും കഴിക്കുക.

ഉച്ചഭക്ഷണത്തില്‍ ഒലിവ് ഓയിലും, ആപ്പിള്‍ സിഡെര്‍ വിനഗറും ചേര്‍ത്ത ഇലക്കറികളുടെ സാലഡും, ഒരു മുട്ടയും കഴിക്കണം. ഇത് ദഹനം വേഗത്തിലാക്കും. ഉച്ചഭക്ഷണത്തിന് ശേഷം നിങ്ങളുടെ ഇഷ്ടപ്പെട്ട പഴങ്ങള്‍ക്കൊപ്പം ഒരു ഗ്ലാസ്സ് പാനീയം കൂടി കഴിക്കുക.
അത്താഴത്തിന് കോഴിയിറച്ചി അല്ലെങ്കില്‍ ഗ്രില്‍ ചെയ്ത മത്സ്യം സാലഡിനൊപ്പം കഴിക്കാം. കിടക്കുന്നതിന് രണ്ട് മണിക്കൂര്‍ മുമ്പ് ഒരു ഗ്ലാസ്സ് പാനീയം കൂടി കുടിക്കണം.

ഈ ഭക്ഷണക്രമം പിന്തുടരുന്നത് ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുക മാത്രമല്ല വിഷാംശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. പരമാവധി ഫലം ലഭിക്കുന്നതിന് ഈ പാനീയം മുഴുവന്‍ ഒരു ദിവസം കൊണ്ട് കുടിക്കണം. അഞ്ച് ദിവസം ഇത് തുടര്‍ച്ചയായി കുടിക്കുക. കൂടെ ആരോഗ്യപ്രദമായ ഭക്ഷണങ്ങളും കഴിക്കുക. അമിത സെക്സ് ആരോഗ്യം കളയുമോ?
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
