അരയുടെ തടി കുറയ്ക്കും യോഗ

By Super

സ്‌ത്രീകളുടെ ശരീരം തടി വയ്‌ക്കുന്നത്‌ പല രീതിയിലാണ്‌. തുട, അര തുടങ്ങിയ പ്രദേശങ്ങളിലാണ്‌ കൊഴുപ്പ്‌ പെട്ടന്ന്‌ അടിഞ്ഞ്‌ കൂടുന്നത്‌. അതു കൊണ്ട്‌ ശരീരഭാരം കുറയ്‌ക്കാനുള്ള വ്യായാമം ചെയ്‌തു തുടങ്ങുമ്പോള്‍ ഇവിടമാണ്‌ ആദ്യം ശ്രദ്ധിക്കേണ്ടത്‌. വണ്ണം കുറച്ച്‌ അഴകും ആകൃതിയുമുള്ള തുടയും അരയും വീണ്ടെടുക്കാന്‍ ആഗ്രഹിക്കുന്നവരാണ്‌ ശരീര ഭാരം കൂടിയ സ്‌ത്രീകളെല്ലാം.

ജെല്ലും ക്രീമും ഉപയോഗിച്ച്‌ മസ്സാജ്‌ ചെയ്‌തതു കൊണ്ടോ ഭക്ഷണം നിയന്ത്രിച്ചതു കൊണ്ടോ മാത്രം അരയ്‌ക്കും കാലുകള്‍ക്കും രൂപ ഭംഗി ലഭിക്കുകയില്ല. ഇവയ്‌ക്ക്‌ കൊഴുപ്പ്‌ ഇല്ലതാക്കാന്‍ കഴിയില്ല . അതിനാല്‍ വ്യായാമം കൊണ്ട്‌ മാത്രമെ ശരീരത്തിന്റെ രൂപ ഭംഗി വീണ്ടെടുക്കാന്‍ കഴിയു. രണ്ട്‌ തരത്തില്‍ അരക്കെട്ടിന്റെ അഴക്‌ വീണ്ടെടുക്കാം. ജിമ്മില്‍ പോവുകയെന്നതാണ്‌ അതില്‍ ഒന്ന്‌. മറ്റൊന്ന്‌ യോഗ ചെയ്യുക എന്നതും. ജിമ്മില്‍ പോകാനുള്ള സമയം ലഭിക്കുന്നില്ല എങ്കില്‍ വീട്ടില്‍ തന്നെ യോഗ ചെയ്‌ത്‌ തുടയിലെയും അരയിലെയും വണ്ണം കുറച്ച്‌ അഴകും ആകൃതിയും വീണ്ടെടുക്കാം

അര അഴകിനായുള്ള യോഗ ആസനങ്ങള്‍

ഉത്‌കതാസന

ഉത്‌കതാസന

ഇത്‌ ചെയ്യുന്നതിന്‌ നല്ല കരുത്ത്‌ ആവശ്യമാണ്‌. തുടക്കത്തില്‍ കാലുകള്‍ക്ക്‌ വേദന അനുഭവപ്പെട്ടേക്കും. എന്നാല്‍, പതിവായി ചെയ്യുകയാണെങ്കില്‍ വേദന മാറുകയും കാലുകള്‍ക്ക്‌ അയവ്‌ കിട്ടുകയും ചെയ്യും.

ആദ്യം കാലുകള്‍ ചേര്‍ത്ത്‌ വച്ച്‌ നില്‍ക്കുക.

ശ്വാസം അകത്തേക്കെടുക്കുമ്പോള്‍ തലയ്‌ക്ക്‌ മുകളിലേയ്‌ക്ക്‌ കൈകള്‍ ഉയര്‍ത്തുക.

ശ്വാസം പുറത്ത്‌ വിടുമ്പോള്‍ മുട്ടുകള്‍ ചെറുതായി മടക്കി കുനിഞ്ഞിരിക്കുക.

ഈ അവസ്ഥയില്‍ 30-60 സെക്കന്‍ഡ്‌ തുടര്‍ന്നതിന്‌ ശേഷം നില്‍ക്കുന്ന സ്ഥിതിയിലേക്ക്‌ മടങ്ങിയെത്തുക. തുടക്കക്കാര്‍ പത്ത്‌ തവണ വീതം ചെയ്യുക. പിന്നീട്‌ എണ്ണം കൂട്ടുക.

ഇരിപ്പിട സ്ഥിതി തുടകള്‍ക്ക്‌ ബലം നല്‍കുന്നതിനും അധിക കൊഴുപ്പ്‌ ഇല്ലാതാക്കുന്നതിനും സഹായിക്കും

ഉത്തിത ഹസ്‌ത പദനഗുസ്‌താസാന

ഉത്തിത ഹസ്‌ത പദനഗുസ്‌താസാന

നട്ടെല്ല്‌ നിവര്‍ത്തി കാലുകള്‍ ചേര്‍ത്ത്‌ വച്ച്‌ നേരെ നില്‍ക്കുക. കൈകള്‍ അരയില്‍ വയ്‌ക്കുക.

ഇടത്‌ കാലിന്റെ പിന്‍ബലത്തില്‍ വലത്‌ കാല്‍ നേരെ ഉയര്‍ത്തുക. അല്‍പനേരം അതേ അവസ്ഥയില്‍ തുടരുക. പിന്നീട്‌ ഇടത്‌ കാലുകൊണ്ട്‌ സമാനമായി ചെയ്യുക.

അരയിലെയും തുടയിലെയും അധിക കൊഴുപ്പ്‌ കുറയ്‌ക്കാന്‍ ഈ ആസനം സഹായിക്കും.

ഡീപ്‌ സ്‌ക്വാറ്റ്‌സ്‌ (ആഴത്തില്‍ താഴുക)

ഡീപ്‌ സ്‌ക്വാറ്റ്‌സ്‌ (ആഴത്തില്‍ താഴുക)

ഈ യോഗ ക്രമം തുടകളുടെ വണ്ണം നന്നായി കുറയ്‌ക്കാന്‍ സഹായിക്കും.

ഇരു കാലുകളും 12 ഇഞ്ച്‌ അകത്തി നില്‍ക്കുക. കൈപ്പത്തി കമഴ്‌ത്തി കൈകള്‍ മുന്നോട്ട്‌ നീട്ടുക. ശ്വാസം അകത്തേക്കെടുത്തുകൊണ്ട്‌ ശരീരം നന്നായി താഴ്‌ത്തുക. മുട്ടുകള്‍ 90 ഡിഗ്രി കോണില്‍ വളയുന്നത്‌ വരെ താഴണം. എന്നിട്ട്‌ പെട്ടന്ന്‌ തന്നെ ശ്വാസം പുറത്ത്‌ വിട്ടു കൊണ്ട്‌ നിവര്‍ന്ന നില്‍ക്കുക. ഇത്‌ പലതവണ ആവര്‍ത്തിക്കുക.

അനന്ദബലാസന

അനന്ദബലാസന

ചിത്രത്തില്‍ കാണുന്ന രീതിയിലുള്ള വ്യായാമമാണ് അനന്ദബലാസന. നിലത്തു കിടന്ന് കാലുകള്‍ മേല്‍പ്പോട്ടാക്കി വിരലുകളില്‍ പിടിയ്ക്കുന്ന രീതിയാണിത്.

വീരഭദ്രാസന 1

വീരഭദ്രാസന 1

കാലുകള്‍ അകറ്റി നിവര്‍ന്ന്‌ നില്‍ക്കുക.

അതിന്‌ ശേഷം ഇരു കാലുകള്‍ക്കുമിടയില്‍ 3- 4 അടി അകലം വരത്തക്കവണ്ണം ഇടത്‌ കാല്‍ വശത്തേക്ക്‌ നീക്കുക.

ഇടത്‌ കാല്‍ നേരെ വയ്‌ക്കുക. വലത്‌ വശത്ത്‌ മൊത്തമായി കാല്‍ ചുറ്റിക്കുക അതേസമയം വലത്‌ കാല്‍ ചെറുതായി മാത്രം കറക്കുക. കാലുകള്‍ ഒരേ സ്ഥിതിയില്‍ വച്ചിട്ട്‌ അരയ്‌ക്ക്‌ മുകള്‍ ഭാഗം കറക്കുക.

ഇടത്‌ കാലിന്റെ മുട്ടുകള്‍ മടക്കി ഉടല്‍ ഇടത്‌ വശത്തേയ്‌ക്ക്‌ മുമ്പോട്ട്‌ കൊണ്ടു വരിക. ഇരു കൈകളും തലയ്‌ക്ക്‌ മുകളില്‍ നമസ്‌തേ പറയും പൊലെ ഉയര്‍ത്തുക.

ഈ അവസ്ഥ കരുത്ത്‌ കൂട്ടും. കൂടാതെ കാലുകള്‍ക്ക്‌ ബലം നല്‍കുകയും ചെയ്യും.

വീരഭദ്രാസന 2

വീരഭദ്രാസന 2

വീരഭദ്രാസന 1 ല്‍ പറഞ്ഞിരിക്കുന്നതെല്ലാം അതുപോലെ ചെയ്യുക. ഇതിലുള്ള ഏക വ്യത്യാസം കൈകള്‍ നമസ്‌തേ പോലെ തലയ്‌ക്ക്‌ മുകളിലേയ്‌ക്ക്‌ ഉയര്‍ത്തുന്നതിന്‌ പകരം തറയ്‌ക്ക്‌ സമാന്തരമായി ഇരു വശങ്ങളിലേയ്‌ക്കും ഉയര്‍ത്തുക.

 7. സേതുബന്ധനാസന

7. സേതുബന്ധനാസന

കാലുകള്‍ നീട്ടി തറയില്‍ മലര്‍ന്ന്‌ കിടക്കുക. അതിന്‌ ശേഷം കാല്‍പാദങ്ങള്‍ തറയില്‍ ഉറപ്പിച്ച്‌ കാല്‌ മടക്കുക.

കൈപ്പത്തികള്‍ തറയ്‌ക്കഭിമുഖമായി വരത്തക്കവണ്ണം കൈകള്‍ ശരീരത്തിനിരുവശവും വയ്‌ക്കുക.

അതിന്‌ ശേഷം കൈകളും കാലും അതേസ്ഥിതിയില്‍ വച്ചിട്ട്‌ അര ഭാഗം മാത്രം തറയില്‍ നിന്നും ഉയര്‍ത്തുക. കൈകള്‍ തലയ്‌ക്ക്‌ മുകളില്‍ വരെ ഉയര്‍ത്തുന്നത്‌ വരെ ഈ അവസ്ഥ തുടരുക.

ഈ ആസനത്തിന്‌ അല്‍പ്പം മാറ്റം വരുത്തുക, കാലുകളില്‍ ഒന്ന്‌ വായുവില്‍ ഉയര്‍ത്തുക, അല്‍പ നേരം ഈ അവസ്ഥ തുടരുക. മറ്റേ കാലു കൊണ്ടും ഇതാവര്‍ത്തിക്കുക.

ത്രി പദ അധോ മുഖ ശവാസന

ത്രി പദ അധോ മുഖ ശവാസന

ശ്വാന സ്ഥിതിയില്‍ കുനിഞ്ഞ്‌ നില്‍ക്കുക. ഇടത്‌ കാലിലും രണ്ട്‌ കൈകകളിലും ശരീരത്തെ താങ്ങി കൊണ്ട്‌ വലത്‌ കാല്‍ വായുവില്‍ ഉയര്‍ത്തുക. അഞ്ച്‌ തവണ ശ്വസിക്കുന്നത്‌ വരെ ഈ അവസ്ഥ തുടരുക. കാലുകള്‍ താഴ്‌ത്തുക. മറ്റേ കാലില്‍ ഇത്‌ ആവര്‍ത്തിക്കുക.

ബന്ധകോണാസന

ബന്ധകോണാസന

ഇരു പാദങ്ങളുടെയും അടിവശം അഭിമുഖമായി വരത്തക്കവണ്ണം മുട്ടുകള്‍ മടക്കി തറയില്‍ ഇരിക്കുക. നട്ടെല്ല്‌ നീട്ടി നിവര്‍ന്ന്‌ വേണം ഇരിക്കാന്‍. ഉള്ളംകാലുകള്‍ പരസ്‌പരം അമര്‍ത്തുക. ഈ സ്ഥിതി ഒരു മിനുട്ട്‌ വരെ തുടരുക.

ശലഭാസന

ശലഭാസന

വയര്‍ തറയിലമര്‍ത്തി കമന്ന്‌ കിടക്കുക. കൈകള്‍ മലര്‍ത്തി ഇരുവശത്തും വയ്‌ക്കുക. . ശ്വാസം അകത്തേയ്‌ക്കെടുക്കുമ്പോള്‍ വയറില്‍ താങ്ങി കാലുകളും ഉടലും ഉയര്‍ത്തുക. . ഈ വ്യായാമത്തിലൂടെ അരക്കെട്ടിന്റെ ആകൃതി നിലനിര്‍ത്താന്‍ കഴിയും.

വിപരീത വീരഭദ്രാസന

വിപരീത വീരഭദ്രാസന

വീരഭദദ്രാസന 2 ലെ സ്ഥിതിയില്‍ നിന്നു വേണമിത്‌ തുടങ്ങാന്‍.

എന്നിട്ട്‌ ഉടല്‍ വളരെ പതുക്കെ പുറകിലേയ്‌ക്ക്‌ വളയ്‌ക്കുക. ഇടത്‌ കൈ ഇടത്‌ കാലിന്‌ മുകളില്‍ വയ്‌ക്കുക.

അഞ്ച്‌ തവണ ശ്വസിക്കുന്ന സമയം വലത്‌ കൈ തലയ്‌ക്ക്‌ മുകളില്‍ ഉയര്‍ത്തി നിര്‍ത്തുക . മറ്റേ വശം കൊണ്ടും ഇതാവര്‍ത്തിക്കുക.

X
Desktop Bottom Promotion