Latest Updates
-
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ
കൊഴുപ്പില്ലാത്ത ആഹാരം ആരോഗ്യകരമോ?
കൊഴുപ്പ് കുറഞ്ഞ ആഹാരം എന്നൊരു പ്രയോഗം ഇന്ന് സാധാരണയായി കേള്‍ക്കുന്നതാണ്. ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവെയ്ക്കുന്നവര് കൊഴുപ്പ് കുറഞ്ഞ ആഹാരം കഴിക്കാനാണ് താല്പര്യപ്പെടുക. എന്നാലിപ്പോള്‍ ഒരുപടികൂടി കടന്ന് കൊഴുപ്പടങ്ങാത്ത ആഹാരം കഴിക്കുന്നത് ഒരു ട്രെന്‍ഡായി മാറിയിരിക്കുന്നു. ഇതിനായി ആവിയില്‍ വേവിച്ചും, പുഴുങ്ങിയും, പ്രഷര്‍ കുക്കറുപയോഗിച്ചും ആഹാരം പാകം ചെയ്യുന്നത് സാധാരണമാണ്.
എന്നാല്‍ കൊഴുപ്പ് എന്നത് അകറ്റി നിര്ത്തേണ്ടുന്നതാണോ? കൊഴുപ്പിനെ പൂര്‍ണ്ണമായും അകറ്റി നിര്‍ത്തിയാല്‍ അത് ദോഷകരമാകും. അത്തരം ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

വിറ്റാമിന്റെ കുറവ്
വിറ്റാമിന്‍ എ, ഡി, ഇ, കെ തുടങ്ങിയ ലയിക്കുന്ന വിറ്റാമിനുകള്‍ ആഗിരണം ചെയ്യപ്പെടാനും , ശരീരത്തിലെങ്ങും വ്യാപിക്കാനും കൊഴുപ്പ് ആവശ്യമാണ്. കൊഴുപ്പ് ശരീരത്തിലെത്തുന്നത് കുറഞ്ഞാല്‍ തല്‍ഫലമായി മേല്‍ പറഞ്ഞ വിറ്റാമിനുകളുടെ കുറവ് അനുഭവപ്പെടാനിടയാകും.

ഉയര്‍ന്ന കൊളസ്ട്രോള്‍
കൊളസ്ട്രോള്‍ നില ഉയര്ത്താനിടയാക്കുന്നതാണ് കൊഴുപ്പുകള്‍. എന്നാല്‍ ലയിച്ച് ചേരാത്ത കൊഴുപ്പുകളും, ഒമേഗ 3 കൊഴുപ്പും ശരീരത്തിലെത്തുന്നത് കുറഞ്ഞാല്‍ എച്ച്.ഡി.എല്‍ അഥവാ നല്ല കൊളസ്ട്രോളിന്റെ അളവ് കുറയും. ഇത് കൊളസ്ട്രോള്‍ വര്‍ദ്ധനവിനും, ഹൃദയസംബന്ധമായ തകരാറുകള്‍ക്കും കാരണമാകും.

വിഷാദം
ശരീരത്തില്‍ ഹോര്‍മോണുകളും, രാസഘടകങ്ങളും ശരിയായി പ്രവര്‍ത്തിക്കുന്നതിന് കൊഴുപ്പ് ആവശ്യമാണ്. അതോടൊപ്പം നമ്മുടെ മാനസികനിലയെയും, സ്വഭാവത്തെയും ഇത് സ്വാധീനിക്കും. ഒമേഗ 3 യുടെ കുറവ് വിഷാദരോഗത്തിനും, സ്കീസോഫ്രീനിയ, എ.ഡി.എച്ച്.ഡി തുടങ്ങിയവയ്ക്കും കാരണമാകും. അിനാല്‍ കൊഴുപ്പ് ശരീരത്തിന് അത്യാവശ്യം തന്നെ.

ക്യാന്‍സര്‍ സാധ്യത
കൊഴുപ്പുകള്‍ ശരീരത്തില്‍ തീരെ കുറയാനിടയായാല്‍ കുടല്, പ്രോസ്റ്റേറ്റ്, സ്തനങ്ങള്‍ എന്നിവിടങ്ങളില്‍ ക്യാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുണ്ട്.

അമിതമായ പഞ്ചസാര
കൊഴുപ്പ് കുറഞ്ഞ മിക്ക ഭക്ഷ്യോത്പന്നങ്ങളിലും കൊഴുപ്പിന് പകരം പഞ്ചസാരയും,മറ്റ് കാര്‍ബോ ഹൈഡ്രേറ്റുകളും ചേര്‍ത്തിരിക്കും. എന്നാല്‍ ഇവ കൊഴുപ്പ് കുറഞ്ഞവയാണെങ്കിലും കലോറി കൂടുതല്‍ അടങ്ങിയവയാണ്. അതിനാല്‍ തന്നെ ശരീരത്തില്‍ കലോറി വര്‍ദ്ധിക്കാന്‍ കാരണമാകും.

ആരോഗ്യകരമായ കൊഴുപ്പ്
ആകെ കലോറിയുടെ 20 ശതമാനം കൊഴുപ്പ് രൂപത്തില്‍ ലഭിക്കേണ്ടതാണ്. കൊഴുപ്പ് ശരീരത്തിന് ഒരു അവശ്യഘടകമായതിനാല്‍ അത് ഒഴിവാക്കുന്നത് നല്ലതല്ല. ലയിക്കാത്ത കൊഴുപ്പുകളും, ഒമേഗ 3 ഫാറ്റി ആസിഡുകളും ആഹാരത്തില്‍ ഉള്‍പ്പെടുത്തുകയും ലയിക്കുന്ന കൊഴുപ്പുകള്‍ കുറയ്ക്കുകയും ചെയ്യുക.

കൊഴുപ്പില്ലാത്ത ആഹാരം ആരോഗ്യകരമോ?
കുറഞ്ഞത് നാല് ടീസ്പൂണെങ്കിലും കൊഴുപ്പ് ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. ഭക്ഷണം പാകം ചെയ്യുമ്പോള്‍ കൊഴുപ്പ് ചേര്‍ക്കുന്നത് മികച്ച ദഹനം ലഭിക്കുകയും, പോഷകങ്ങള്‍ നന്നായി ആഗിരണം ചെയ്യാനും സഹായിക്കും. കൊഴുപ്പ് ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ നിയന്ത്രണവിധേയമായ ഭക്ഷണരീതിയും, വ്യായാമങ്ങളും പിന്തുടരുക.



Click it and Unblock the Notifications
