Latest Updates
-
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 1 രാശിഫലം: മേടം മുതൽ മീനം വരെ, ഇന്നത്തെ ദിവസം നിങ്ങൾക്ക് ഭാഗ്യകരമോ? -
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം!
ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധ വേണം
ഭക്ഷണത്തിന്റെ തെരഞ്ഞെടുപ്പിലും ശ്രദ്ധ വേണം. വിശപ്പു വരുമ്പോള്‍ സ്നാക്സ് തെരഞ്ഞെടുക്കാതെ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഡ്രൈ ഫ്രൂട്സ്, നട്സ് തുടങ്ങിയവയും വിശപ്പു കുറച്ച് ആരോഗ്യമുണ്ടാകാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ തന്നെ.
വിശപ്പു കുറയ്ക്കാനുള്ള, വയറു നിറയ്ക്കാനുളള മറ്റൊരു വഴിയാണ് ധാരാളം വെള്ളം കുടിയ്ക്കുകയെന്നത്. ശരിയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്കും ഇത് അത്യാവശ്യമാണ്. തിളപ്പിച്ചാറ്റിയ വെള്ളം, ഫ്രഷ് പഴച്ചാറ്, കരിക്കിന് വെള്ളം എന്നിവ ആരോഗ്യത്തിനും നല്ലതാണ്. ഭക്ഷണം കുറയ്ക്കാനുള്ള നല്ലൊരു മാര്‍ഗമാണ് ഭക്ഷണത്തിന് മുന്‍പ് സൂപ്പു കുടിയ്ക്കുന്നത്. ഇത് ആരോഗ്യത്തിനും ഗുണം ചെയ്യും.
ഓരോ നേരത്തെയും ഭക്ഷണത്തോടൊപ്പം ഒരു ബൗള്‍ പച്ചക്കറിയോ പഴങ്ങളോ വയ്ക്കുക. ഇവ ഇടയ്ക്കു കഴിക്കുന്നതും വിശപ്പും കുറയ്ക്കും.
ഭക്ഷണം കഴിയ്ക്കുന്ന രീതി വളരെ പ്രധാനമാണ്. പെട്ടെന്ന് ഭക്ഷണം കഴിച്ചു തീര്‍ക്കുന്നത് തടി കൂട്ടുമെന്നത് തെളിഞ്ഞിട്ടുള്ളതാണ്. ചവച്ചരയ്ക്കാതെ ഭക്ഷണം വേഗം കഴിയ്ക്കുമ്പോള്‍ ദഹനത്തിന് ബുദ്ധിമുട്ടു വരുന്നു. ദഹിക്കാത്ത ഭക്ഷണം കൊഴുപ്പുണ്ടാക്കാന്‍ സാധ്യതയുണ്ട്. വയറിന്റെ ആരോഗ്യത്തിനും ഭക്ഷണം ചവച്ചരച്ചു കഴിയ്ക്കുന്നതാണ് നല്ലത്. ഭക്ഷണം ചവച്ചരച്ചു കഴിക്കുമ്പോള്‍ പെട്ടെന്നു വയര്‍ നിറഞ്ഞതായും തോന്നും. ഇതും ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
കൃത്യമായി മൂന്നുനേരം മാത്രം ഭക്ഷണം കഴിയ്ക്കുന്നവരുണ്ട്. ഇത് വാസ്തവത്തില്‍ ഭക്ഷണത്തിന്റെ അളവ് കൂട്ടുകയാണ് ചെയ്യുന്നത്. കാരണം ദീര്‍ഘമായ ഇടവേള വിശപ്പു കൂട്ടും. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ ഇടയാക്കുകയും ചെയ്യും. ഇടയ്ക്കിടെ ആരോഗ്യകരമായ ഭക്ഷണം, അത് സാലഡാവാം, പഴങ്ങളോ നട്സോ ആവാം, കഴിയ്ക്കുന്നത് ഭക്ഷണത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കും.
മുന്‍ പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
