Latest Updates
-
ഗാന്ധി ജയന്തി ഡ്രൈ ഡേ: മദ്യശാലകൾ അടച്ചിടുമോ? അറിയേണ്ടതെല്ലാം ഇതാ -
വജ്രയോഗം 2026: ഇന്ന് പുതിയ തുടക്കങ്ങൾ വേണ്ട, ഈ കാര്യങ്ങളിൽ അതീവ ശ്രദ്ധ വേണം! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെ തകർക്കുന്നുവോ? തിളക്കം നിലനിർത്താൻ ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
യുനെസ്കോ പട്ടികയിൽ ഇന്ത്യയുടെ 5 പുതിയ ചരിത്രസ്മാരകങ്ങൾ; മധ്യപ്രദേശിന് ഇരട്ടി നേട്ടം! -
കേരളത്തിൽ ഇന്ന് യെല്ലോ അലർട്ട്; ഈ രണ്ട് ജില്ലകളിൽ ഉള്ളവർ അതീവ ജാഗ്രത പാലിക്കണം, മഴ കനക്കും -
ഒക്ടോബർ 2 യാത്രയ്ക്ക് തയ്യാറെടുക്കുകയാണോ? ഇന്ധനവിലയിൽ മാറ്റമില്ല; യാത്ര സുഗമമാക്കാൻ ഈ ടിപ്പുകൾ ശ്രദ്ധിക്കൂ -
2026 ഒക്ടോബർ രാശിഫലം: ശുക്രന്റെ വക്രഗതിയും ഗ്രഹമാറ്റങ്ങളും; ഈ തെറ്റുകൾ വരുത്തരുത്! -
2026 ഒക്ടോബറിൽ ജ്യോതിഷപരമായ വലിയ മാറ്റങ്ങൾ; ഈ ദിവസങ്ങളിൽ ശ്രദ്ധിക്കണം! -
കേരളത്തിൽ ഇന്ന് യുവി ഇൻഡക്സ് അപകടകരമായ നിലയിൽ; ഉച്ചസമയത്ത് പുറത്തിറങ്ങുമ്പോൾ ഈ മുൻകരുതലുകൾ മറക്കരുത് -
സങ്കഷ്ടി ചതുർഥി വ്രതം ഇന്നാണോ? ആശയക്കുഴപ്പം വേണ്ട, ചന്ദ്രോദയ സമയം അറിയാം
ഭക്ഷണം കുറയ്ക്കാന്‍ വഴിയുണ്ട്

ഭക്ഷണക്രമീകരണമെന്നു പറയുമ്പോള്‍ ഭക്ഷണം കഴിയ്ക്കാതിരിക്കുകയോ പാനീയങ്ങള്‍ മാത്രം കുടിച്ച് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവരോ ഉണ്ട്. പെട്ടെന്ന് തടി കുറയ്ക്കാനുള്ള എളുപ്പ മാര്‍ഗം. ക്രാഷ് ഡയറ്റെന്നാണ് ഇതിനെ പറയുക. ഇതുകൊണ്ട് പ്രയോജനം പെട്ടെന്നു ലഭിക്കുന്നതായി തോന്നുമെങ്കിലും ഡയറ്റ് നിര്‍ത്തിയാല്‍ പോയ വണ്ണം അതേപോലെ തിരിച്ചെത്തും. കാരണം ഭക്ഷണം വല്ലാതെ ചുരുക്കുമ്പോള്‍ ഭക്ഷണത്തോട് ആര്ത്തിയുണ്ടാകുന്നതു സ്വാഭാവികം. ഇത് കൂടുതല്‍ ഭക്ഷണം കഴിയ്ക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ക്രാഷ് ഡയറ്റിന്റെ പേരില്‍ ജീവിതകാലം മുഴുവന്‍ പട്ടിണി കിടക്കുന്നത് പ്രായോഗികവുമില്ല.
ഭക്ഷണം ഉപേക്ഷിക്കുകയല്ലാ, ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുകയാണ് യഥാര്‍ത്ഥ ഡയറ്റില്‍ ചെയ്യേണ്ടത്. ഭക്ഷണം കുറയ്ക്കുന്നത് ആരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുകയും വേണം. കുറവു ഭക്ഷണം കഴിയ്ക്കാനുള്ള ചില വഴികളുണ്ട്.
ആദ്യം തന്നെ വേണ്ടത് ഭക്ഷണങ്ങളുടെ സന്തുലിതമായ ഒരു ലിസ്റ്റ് തയ്യാറാക്കുകയാണ്. തടി കൂട്ടുമെന്നുള്ള ഭക്ഷണത്തിന്റെ അളവ് കുറയ്ക്കണം. ഉദാഹരണത്തിന് ചോറു മാത്രം കഴിയ്ക്കുന്ന ശീലമുള്ള ഒരാളെങ്കില്‍ ചോറു കുറച്ച് ചപ്പാത്തിയും കൂടി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താം. ഇങ്ങനെ ഓരോ നേരവും ദിവസവും കഴിയ്ക്കുന്ന ഭക്ഷണത്തിന്റെ ലിസ്റ്റ് തയ്യാറാക്കി വയ്ക്കുക. ഇത് കൃത്യമായി പാലിക്കുകയും വേണം. മടുപ്പു തോന്നാതിരിക്കാന്‍ വൈവിധ്യമുള്ള ഭക്ഷണങ്ങള്‍ പരീക്ഷിക്കാം. ഇവ കൊഴുപ്പില്ലാത്തതാണെന്ന് ഉറപ്പു വരുത്തുകയും വേണം.
അടുത്ത പേജില്‍
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
