Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
എന്തൊക്കെ ചെയ്തിട്ടും, എത്ര കഷ്ടപ്പെട്ടിട്ടും കൊളസ്‌ട്രോള്‍ കുറഞ്ഞില്ലേ? കാരണങ്ങളെ നിസ്സാരമാക്കരുത്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പല വിധത്തില്‍ വെല്ലുവിളികള്‍ ഉണ്ടാവുന്നു. അതില്‍ കൊളസ്‌ട്രോള്‍ തന്നെയാണ് ഏറ്റവും വെല്ലുവിളി ഉയര്‍ത്തുന്ന രോഗാവസ്ഥ. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്പോള്‍ എന്തൊക്കെ ചെയ്തിട്ടും പരിഹാരം കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന് തടസ്സം നില്‍ക്കുന്നത് എന്തൊക്കെയെന്ന് നോക്കാം. പലപ്പോഴും ഹൃദയാഘാതം, പക്ഷാഘാതം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നതാണ് കൊളസ്‌ട്രോള്‍. നിങ്ങളുടെ കൊളസ്‌ട്രോള്‍ 200 mg/dl-ന് മുകളിലാകുമ്പോളാണ് നിങ്ങളില്‍ കൊളസ്‌ട്രോള്‍ കൂടുതലാണ് എന്ന് പറയുന്നത്. മൊത്തത്തിലുള്ള കൊളസ്‌ട്രോള്‍ മാത്രമല്ല എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍), എച്ച്ഡിഎല്‍ (ഹൈ ഡെന്‍സിറ്റി ലിപോപ്രോട്ടീന്‍), ട്രൈഗ്ലിസറൈഡുകള്‍ എന്നിവയും കൊളസ്‌ട്രോള്‍ അളവിനെ സ്വാധീനിക്കുന്നതാണ്.
എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് നമുക്ക് നോക്കാവുന്നതാണ്. അത് മാത്രമല്ല അനാരോഗ്യകരമായ ചില കാര്യങ്ങളും ഇതിന് പുറകിലുണ്ട്. പലപ്പോഴും ഭക്ഷണത്തിലുണ്ടാവുന്ന മാറ്റമാണ് പ്രധാനമായും കൊളസ്‌ട്രോള്‍ കുറയ്ക്കാതിരിക്കുന്നത്. ശരീരത്തിലെ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് വേണ്ടി കൊഴുപ്പ് പൂര്‍ണമായും ഭക്ഷണത്തില്‍ നിന്ന് ഒഴിവാക്കണമോ ഇല്ലയോ എന്താണ് കൊളസ്‌ട്രോള്‍ കുറയാതിരിക്കുന്നതിന് പിന്നിലെ കാരണം എന്ന് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഭക്ഷണം ശ്രദ്ധിക്കണം
ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് കാരണമാകുന്ന ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം കൊളസ്‌ട്രോള്‍ നിയന്ത്രിക്കാന്‍ ഭക്ഷണം ആരോഗ്യകരമാണെങ്കില്‍ പോലും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ചില ഡയറ്റുകളും മറ്റും ആരോഗ്യത്തിന് അല്ലെങ്കില്‍ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായിരിക്കണം എന്നില്ല. അതുകൊണ്ട് തന്നെ ഡയറ്റീഷ്യന്റെ കൃത്യമായ ഉപദേശം ഈ സമയം സ്വീകരിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ അപകടാവസ്ഥയുണ്ടാക്കുകയാണ് ചെയ്യുന്നത്.
കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ശ്രദ്ധിക്കേണ്ടത്
പലരും ധാരാളം പച്ചക്കറികളും മറ്റും ഭക്ഷണത്തില്‍ ഉള്‍പ്പെടുന്നു, എന്നാല്‍ കൊഴുപ്പ് കുറച്ചുള്ള ഭക്ഷണ നിയന്ത്രണം ആരോഗ്യത്തിന് മികച്ചതാണെങ്കിലും അത് പൂര്‍ണമായും കൊളസ്‌ട്രോളിനെ നിയന്ത്രിക്കണം എന്നില്ല. പലപ്പോഴും ഇത് സമഗ്രമായ ഒരു കൃത്യമായ പദ്ധതി അനിവാര്യമാണ്. ഭക്ഷണം ശ്രദ്ധിക്കുന്നതോടൊപ്പം തന്നെ ശരീരം എപ്പോഴും ആക്റ്റീവ് ആയി നിര്‍ത്തുന്നതിനും ശ്രദ്ധിക്കേണ്ടതാണ്. അത് മാത്രമല്ല മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ അല്‍പം ശ്രദ്ധിച്ച് വേണം ഉപയോഗിക്കുന്നതിന്.

വ്യായാമം ഉറപ്പ് വരുത്തുന്നത്
വ്യായാമം സ്ഥിരമായി ചെയ്യുന്നുണ്ട് എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ആരോഗ്യത്തിന് സഹായിക്കും. എന്നാല്‍ ദിനവും 30 മിനിറ്റ് നടന്നത് കൊണ്ട് മാത്രം കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സാധിക്കണം എന്നില്ല. എന്നാല്‍ ഓരോ വ്യക്തിയും ചെയ്യേണ്ട വ്യായാമത്തിന്റെ ആവശ്യകത നിസ്സാരമല്ല. പലപ്പോഴും കൊളസ്‌ട്രോള്‍ നിയന്ത്രണം എപ്രകാരമാണ് വ്യായാമത്തിലൂടെ സാധ്യമാക്കണം എന്ന് നമുക്ക് നോക്കാവുന്നതാണ്.
മദ്യപാനം നിസ്സാരമല്ല
ആരോഗ്യ സംരക്ഷണത്തിന് ഏറ്റവും അധികം വെല്ലുവിളി ഉയര്‍ത്തുന്നതാണ് പലപ്പോഴും മദ്യപാനം. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. അമിതമായ മദ്യപാനം രക്തത്തിലെ കൊളസ്‌ട്രോള്‍ തോത് വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ മദ്യപിക്കുന്നവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് നിങ്ങളുടെ ആരോഗ്യത്തെ കൂടുതല്‍ വെല്ലുവിളികളിലേക്ക് എത്തിക്കും.

മാനസികാരോഗ്യം ശ്രദ്ധിക്കണം
മീനസികാരോഗ്യത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധ നേവണം. കാരണം മാനസിക സമ്മര്‍ദ്ദവും മോശം ജീവിത സാഹചര്യങ്ങളും കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കും എന്നതില്‍ സംശയം വേണ്ട. എന്നാല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുക എന്നത് പലപ്പോഴും ഒരു ദിവസത്തില്‍ നടക്കുന്ന കാര്യമാല്ല. അതിന് കൃത്യമായ ഡയറ്റ് പ്ലാന്‍ ഉണ്ടാക്കിയെടുക്കുകയോ അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം പാലിക്കുകയോ വേണ്ടതാണ്. ചിട്ടയായ ജീവിത ശൈലിയും ഭക്ഷണക്രമവും തന്നെയാണ് ആദ്യം വേണ്ടത്. അത് കൂടാതെ മരുന്നുകള്‍ കഴിക്കേണ്ടവരാണെങ്കില്‍ അതിന് ശ്രദ്ധിക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications












