Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
ഹൃദയാരോഗ്യത്തെ ഒന്നൊന്നായി ഇല്ലാതാക്കും ഭക്ഷണം: പുറമേ ആരോഗ്യകരം, പക്ഷേ ശ്രദ്ധിക്കണമെന്ന് വിദഗ്ധര്‍
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധയാണ് ഇപ്പോള്‍ ഓരോരുത്തരും നല്കിക്കൊണ്ടിരിക്കുന്നത്. അതിന് കാരണം പലപ്പോഴും ഇന്നത്തെ കാലത്ത് വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന ഹൃദ്രോഗമാണ്. അത് മാത്രമല്ല കഴിക്കുന്ന ഭക്ഷണവും അതില്‍ വളരെ പ്രധാനപ്പെട്ടതാണ്. കാരണം കഴിക്കുന്ന ഭക്ഷണമാണ് പലപ്പോഴും ആരോഗ്യത്തെ സ്വാധീനിക്കുന്നത്. അത് ഹൃദയാരോഗ്യത്തേയൂം സ്വാധീനിക്കും എന്നതാണ് പ്രധാനപ്പെട്ട കാര്യം. പലപ്പോഴും ആരോഗ്യത്തെ കൂടുതല്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്ന അവസ്ഥയാണ് ഇത് മൂലം ഉണ്ടാവുന്നത്. എന്നാല്‍ ഇത്തരം അവസ്ഥയില്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ എന്തുകൊണ്ടും നിയന്ത്രണം വേണ്ടതുണ്ട്.
എന്നാല്‍ ആരോഗ്യകരമെന്ന് തോന്നി കഴിക്കുന്ന ഭക്ഷണം പലപ്പോഴും നമ്മുടെ ആരോഗ്യത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ചില ഭക്ഷണങ്ങള്‍ ഹൃദയത്തെ വളരെയധികം ദോഷകരമായി നിശബ്ദമായി ബാധിക്കാം. ആരോഗ്യകരമെന്ന് കരുതുന്ന പല ഭക്ഷണങ്ങളും അപകടകരമായ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. വിദഗ്ദ്ധനായ കാര്‍ഡിയോളജിസ്റ്റ് ഡോ. ദിമിത്രി യാറനോവ് തന്റെ ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ആറ് 'ആരോഗ്യകരമായ' ഭക്ഷണങ്ങളെക്കുറിച്ച് പറയുന്നു. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
വാഴപ്പഴം
ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ളതാണ് വാഴപ്പഴം. ഇതിലെ പൊട്ടാസ്യത്തിന്റെ അളവ് വളരെ കൂടുതലാണ്. എന്ന് മാത്രമല്ല ഇത് മറ്റ് പല വിധ ആരോഗ്യ ഗുണങ്ങളും പ്രദാനം ചെയ്യുന്നു. എന്നാല്‍ ചില പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരും വൃക്കതകരാറുള്ളവരും വാഴപ്പഴം കഴിക്കുന്നത് അപകടകരമായി മാറിയേക്കാം. പലപ്പോഴും ശരീരത്തിലെ പൊട്ടാസ്യത്തിന്റെ അളവ് ക്രമാതീതമായി വര്‍ദ്ധിക്കുന്നത് മൂലം നിങ്ങളുടെ ഹൃദയമിടിപ്പില്‍ ഏറ്റക്കുറച്ചിലുണ്ടാവുന്നു. അതാണ് ശ്രദ്ധിക്കേണ്ടത്.
ചീര
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര വളരെയധികം സഹായിക്കുന്നതാണ്. കാരണം ഇതില്‍ ധാരാളം വിറ്റാമിനുകളും അതുപോലെ തന്നെ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് പലപ്പോഴും രക്തം കട്ട പിടിക്കുന്നത് പോലുള്ള മരുന്നുകള്‍ കഴിക്കുന്നവരില്‍ പ്രശ്നങ്ങളുണ്ടാക്കും. അത് മാത്രമല്ല പതിവായി അമിതമായി കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം ഹൃദയാരോഗ്യത്തെ ബാധിക്കുന്ന അവസ്ഥയിലേക്ക് ഇത് എത്തും എന്നാണ് പറയുന്നത്.

സോയാ സോസ്
ആരോഗ്യകരമെന്ന് കരുതി സോയ സോസ് ഉപയോഗിക്കുന്നവര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇതില്‍ ധാരാം സോഡിയം അടങ്ങിയിട്ടുണ്ട്. അത് മൂലം ശരീരം എപ്പോഴും ജലാംശം നിലനിര്‍ത്തുന്ന കാര്യത്തില്‍ ശ്രദ്ധിച്ച് കൊണ്ടിരിക്കണം. അതുപോലെ തന്നെ ആരോഗ്യകരമായതെന്ന് കരുതി കഴിക്കുമ്പേള്‍ അത് അനാരോഗ്യത്തെയാണ് ഉണ്ടാക്കുന്നത്. പലരിലും ശ്വാസംമുട്ടലും അതുപോലെ തന്നെ ശരീരഭാരം വര്‍ദ്ധിക്കുന്നതിനും ഇത് കാരണമാകും.
മധുര നാരങ്ങ
ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മധുരനാരങ്ങ. ഇതില്‍ ധാരാളം വിറ്റാമിന്‍ സിയും സിട്രസും എല്ലാം അടങ്ങിയിട്ടുണ്ട്. എന്നാല്‍ ചില മരുന്നുകള്‍ കഴിക്കുന്നവരില്‍ അതുണ്ടാക്കുന്ന അപകടം മുന്‍കൂട്ടി അറിയേണ്ടതാണ്. പലപ്പോഴും ഇതിനെ കരള്‍ വിഘടിപ്പിക്കുന്നതില്‍ തടസ്സം നിലനില്ക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കണം. അത് മാത്രമല്ല അവയവ ശസ്ത്രക്രിയ കഴിഞ്ഞവരിലും പ്രത്യേക മരുന്നുകള്‍ കഴിക്കുന്നവരിലും ഇത്തരം കാര്യങ്ങള്‍ ഗൗരവത്തോടെ കാണം. ഇത് ഹൃദയാരോഗ്യത്തെ ബാധിക്കാതിരിക്കാന്‍ അല്പം ശ്രദ്ധിക്കണം.

ഇരട്ടി മധുരം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇരട്ടി മധുരം വളരെയധികം സഹായിക്കുന്നതാണ്. അത് മാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ വര്‍ദ്ധിപ്പിക്കുന്നതിനും പലപ്പോഴും ഇത് സഹായിക്കും. കൂടാതെ ജലദോഷം, ചുമ, ദഹനക്കേട് എന്നിവയ്ക്ക് സാധാരണയായി ഉപയോഗിക്കുന്ന ഇത് ചില അവസരങ്ങളില്‍ നിങ്ങളില്‍ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും പൊട്ടാസ്യം കുറയ്ക്കുകയും ചെയ്യും. അതുകൊണ്ട് ചന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധയോടെ ഉപയോഗിക്കേണ്ടതാണ്. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് തന്നെ ഇരട്ടി മധുരത്തിന്റെ അമിത ഉപയോഗം കാരണമാകുന്നു. എന്നാല്‍ ഇവ ഒന്നുകൊണ്ട് മാത്രം ഹൃദയാരോഗ്യം പ്രശ്നത്തിലാവും എന്ന് പറയാന്‍ സാധിക്കില്ലെന്ന് ഡോ. യാറനോവ് വിശദീകരിക്കുന്നു. മരുന്നുകള്‍, പരിശോധനാ ഫലങ്ങള്‍, ഹൃദയത്തിന്റെ അവസ്ഥ എന്നിവയെല്ലാം ഹൃദയാരോഗ്യം നിര്‍ണയിക്കുന്നതില്‍ പ്രധാനപ്പെട്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications