Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
ചിയ വിത്തുകള്‍ സ്ഥിരമാണോ, ഈ ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ ഒഴിവാക്കണം
ആരോഗ്യത്തിന് പല വിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നതാണ് പലപ്പോഴും ചിയ വിത്തുകള്‍. എന്നാല്‍ അത് എത്രത്തോളം നിങ്ങളുടെ ആരോഗ്യത്തിന് അനുയോജ്യമാണ് എന്ന് പലരും ചിന്തിക്കുന്നില്ല. കാരണം എല്ലാവര്ക്കും ചിയ വിത്തുകള്‍ ഒരുപോലെ ആരോഗ്യം നല്‍കണം എന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്പം ശ്രദ്ധിച്ച് കൈകാര്യം ച്യയണം. സമീപ കാലത്തായി ചിയ വിത്തുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം അല്പം കൂടിയിട്ടുണ്ട്. എന്നാല്‍ അത് എത്രത്തോളം പ്രശ്നമുണ്ടാക്കുന്നതാണ് എന്ന് പലരും ചിന്തിക്കുന്നില്ല.
ഇതിനെ സൂപ്പര്‍ഫുഡ് എന്ന് പറയുമ്പോഴും അതുണ്ടാക്കുന്ന പ്രതിസന്ധികള്‍ക്ക് പലപ്പോഴും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല എന്നതാണ് സത്യം. നാരുകള്‍ ധാരാളം ചിയ വിത്തില്‍ അടങ്ങിയിട്ടുണ്ട്. അത് മാത്രമല്ല ഹൃദയാരോഗ്യത്തെ സഹായിക്കുന്ന ഒമേഗ 3 ഫാറ്റി ആസിഡുകളും ചിയ വിത്തില്‍ ഉണ്ട്. ഇതെല്ലാം തന്നെ ആരോഗ്യത്തിന് ഉത്തമമാണ്. എന്നാല്‍ ഇവയില്‍ ചില ഘടകങ്ങള്‍ ചില രോഗാവസ്ഥകള്‍ ഉള്ളവര്‍ക്ക് അനുയോജ്യമായിരിക്കണം എന്നില്ല. അവര്‍ ആരൊക്കെയെന്ന് നോക്കാം.

ഗുണങ്ങള്‍ ധാരാളം, പക്ഷേ
ആരോഗ്യത്തിന് ഗുണങ്ങള്‍ എന്ന പോലെ തന്നെ ധാരാളം ദോഷങ്ങളും ചിയ വിത്തുകള്‍ നല്‍കുന്നുണ്ട്. ഇതില്‍ ധാരാളം ലയിക്കുന്ന നാരുകള്‍, പ്രോട്ടീന്‍, അസ്ഥികളുടെ ആരോഗ്യത്തിന് കാല്‍സ്യം, ആരോഗ്യകരമായ കൊഴുപ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. എന്നാല്‍ ഇതില്‍ ചില ഘടകങ്ങള്‍ ആരോഗ്യത്തെ പ്രശ്നത്തിലാക്കും എന്നാണ് ആരോഗ്യ രംഗത്തെ വിദഗ്ധാഭിപ്രായം. അതില്‍ ചില രോഗാവസ്ഥകള്‍ ഉള്ളവര്‍ ഒരു കാരണവശാലും ചിയ വിത്തുകള്‍ കഴിക്കരുത്. അവര്‍ ആരൊക്കെയെന്ന് നോക്കാം.
രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍
രക്തസമ്മര്‍ദ്ദത്തിലെ ഏറ്റക്കുറച്ചിലുകള്‍ പലപ്പോഴും ചിയ വിത്ത് മൂലം സംഭവിക്കുന്നു. അതിന്റെ ഫലമായി പലപ്പോഴും രക്തസമ്മര്‍ദ്ദം കുറയുന്നതിന് സാധ്യതയുണ്ട്. അത് മാത്രമല്ല ഇവയില്‍ പൊട്ടാസ്യം, ഒമേഗ 3 ഫാറ്റി ആസിഡുകളും പലപ്പോഴും രക്തസമ്മര്‍ദ്ദം വളരെയധികം കുറയ്ക്കുകയും അത് വഴി പലപ്പോഴും ക്ഷീണം, തലകറക്കം, ശരീരത്തിന് തളര്‍ച്ച എന്നിവയിലേക്ക് എത്തുകയും ചെയ്യുന്നു. അതുകൊണ്ട് ഇവര്‍ പരമാവധി ചിയ വിത്ത് ഒഴിവാക്കുന്നതാണ് നല്ലത്.
ദഹന പ്രശ്നങ്ങളുള്ളവര്‍
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ ഇവര്‍ നിര്‍ബന്ധമായും ചിയ വിത്ത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം ഇത് അവസ്ഥ വളരെയധികം മോശമാക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല ഫൈബറിന്റെ അളവ് കൂടുതലായതിനാല്‍ അത് പലപ്പോഴും വയറു വേദന, വയറിന് കനം, വയര്‍ വീര്‍ക്കല്‍ എന്നീ അവസ്ഥകള്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

മരുന്നുകള്‍ കഴിക്കുന്നവര്‍
രക്തം കട്ട പിടിക്കുന്നത് തടയുന്നതിന് മരുന്നുകള്‍ കഴിക്കുന്നവര്‍ ഉള്‍പ്പടെ ചിയ വിത്തുകള്‍ ഒഴിവാക്കേണ്ടതാണ്. കാരണം ഇത് പലപ്പോഴും അമിത രക്തസ്രാവത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം. പലപ്പോഴും അതിന് മുന്‍പായി നല്ലൊരു ഡോക്ടറെ കാണേണ്ടത് അനിവാര്യമാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തുന്നു.
വൃക്കരോഗമുള്ളവര്‍
വൃക്കരോഗമുള്ളവരെങ്കില് ഇവര്‍ നിര്‍ബന്ധമായും ചിയ വിത്ത് കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് നിങ്ങളുടെ വൃക്കകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു. അത് മാത്രമല്ല മൂതത്തില് കല്ലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും .ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അതിന് കാരണമാകുന്നത് പലപ്പോഴും ഉയര്‍ന്ന അളവില്‍ പൊട്ടാസ്യം, ഫോസ്ഫറസ്, ഓക്സലേറ്റുകള്‍ എന്നിവ ഇതില്‍ അടങ്ങിയിട്ടുണ്ട് എന്നതാണ്.
ദഹന പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍
എന്തെങ്കിലും തരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ അല്പം ശ്രദ്ധിക്കണം. കാരണം ചിയ വിത്ത് ശരീരത്തില്‍ വെള്ളം ആഗിരണം ചെയ്യുന്നതിനുള്ള കഴിവുണ്ട്. അതുകൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കേണ്ടതാണ്. അല്ലാത്ത പക്ഷം അത് ശരീരത്തില്‍ അസ്വസ്ഥതകള്‍ വര്‍ദ്ധിപ്പിക്കുകയും കൂടാതെ ദഹന സംബന്ധമായ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
