Latest Updates
-
കേരളത്തിൽ കനത്ത മഴയും കാറ്റും: ഇടിമിന്നൽ ജാഗ്രത, ഇന്ന് വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്! -
ഏഷ്യൻ ഗെയിംസ് ഇന്ന്: ലവ്ലിനയും ഹോക്കി ടീമും സ്വർണ്ണപ്പോരാട്ടത്തിൽ; ഇന്ത്യയുടെ മെഡൽ പ്രതീക്ഷകൾ ഇങ്ങനെ -
ഒക്ടോബറിൽ സർവ്വാർത്ഥ സിദ്ധി യോഗം: സ്വർണ്ണവും വാഹനവും വാങ്ങാൻ ഏറ്റവും ശുഭകരമായ സമയം ഇതാണ് -
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം
ചിയ സീഡ്സ് ഒരിക്കലും ഈ വിധം കഴിക്കരുത്, കാരണങ്ങള്‍ പലതാണ്
ഇന്ന് ഡയറ്റെടുക്കുന്ന ഒട്ടുമിക്ക ആളുകളും ആഹാരത്തില്‍ ചേര്‍ക്കുന്ന പ്രധാന ചേരുവയാണ് ചിയ സീഡ്സ്. നിരവധി പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നതിനാല്‍, പ്രത്യേകിച്ച്, പ്രോട്ടീന്‍, നാരുകള്‍ എന്നിവയുടെ പ്രധാന ഉറവിടം ആയതിനാല്‍ ചിയ സീഡ്സ് സാലഡ്, സ്മൂത്തി എന്നിവയിലെല്ലാം തന്നെ പലരും ചേര്‍ക്കാറുണ്ട്.

സാധാരണ രീതിയില്‍ നല്ലതുപോലെ കുതിര്‍ത്തെടുത്തതിന് ശേഷം മാത്രമാണ് ചിയ സീഡ്സ് കഴിക്കുക. എന്നാല്‍, സമയപരിധിമൂലം ചിയ സീഡ്സ് നേരിട്ട് ആഹാരത്തില്‍ ചേര്‍ത്ത് കഴിച്ചാല്‍, പ്രത്യേകിച്ച്, കുതിര്‍ക്കാതെ കഴിച്ചാല്‍ ആരോഗ്യ പ്രശ്നങ്ങള്‍ അനവധിയായിരിക്കും. അവ എന്തെല്ലാമെന്ന് നോക്കാം.
ദഹന പ്രശ്നങ്ങള്‍
കുതിര്‍ക്കാതെ ചിയ സീഡ്സ് ആഹാരത്തില്‍ ചേര്‍ത്താല്‍ ശരീരത്തില്‍ നിന്നും ഇവ വെള്ളം ആഗിരണം ചെയ്യുന്നതായിരിക്കും. ഇത്തരത്തില്‍ ശരീരത്തില്‍ നിന്നും വെള്ളം ആഗിരണം ചെയ്യുമ്പോള്‍ ശരീരത്തില്‍ നിര്‍ജലീകരണം ഉണ്ടാകുന്നു. നിര്‍ജലീകരണം തലവേദന, തലകറക്കം പോലെയുള്ള ആരോഗ്യ പ്രശ്നങ്ങളിലേയ്ക്കും നിയ്ക്കും. കൂടാതെ, ശരീരത്തില്‍ നിര്‍ജലീകരണം സംഭവിക്കുമ്പോള്‍ ദഹന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു. വയറ്റില്‍ അസിഡിറ്റി വര്‍ദ്ധിക്കുന്നതിനും ഇവ കാരണമാകുന്നു.
ശ്വാസതടസ്സം
വളരെ ചെറിയ വിച്ചുകളാണ് ചിയ സീഡ്സ്. അതിനാല്‍, കുതിര്‍ക്കാതെ കഴിച്ചാല്‍ ഇത് ശ്വാസനാളത്തില്‍ പറ്റിപ്പിടിച്ചിരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത്തരത്തില്‍ ശ്വാസനാളത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്നത് ശ്വാസതടസ്സം രൂപപ്പെടുന്നതിന് കാരണമാകുന്നു. ശ്രദ്ധിച്ചില്ലെങ്കില്‍ മരണം വരെ സംഭവിക്കാം.
രക്തത്തിലെ പഞ്ചസ്സാരയുടെ അളവ്
നല്ലരീതിയില്‍ കുതിര്‍ത്ത് കഴിച്ചാല്‍ രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് ബാലന്‍സ് ചെയ്യാന്‍ ചിയ സീഡ്സ് സഹായിക്കുന്നതാണ്. എന്നാല്‍, ശരിയായ വിധത്തിലല്ല കുതിര്‍ത്ത് കഴിക്കുന്നത് എങ്കില്‍, രക്തത്തിലെ പഞ്ചസ്സാരയുടെ അളവ് ക്രമാതീതമായി കുറയാനും, ഇത് പ്രമേഹം പെട്ടെന്ന് കുറയുന്നതിലേയ്ക്കും നയിക്കുന്നു. ഇതും ആരോഗ്യ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്.
പോഷകക്കുറവ്
ഏതൊരു ആഹാരവും ശരിയായ വിധത്തില്‍ കഴിച്ചാല്‍ മാത്രമാണ് പോഷകങ്ങള്‍ ആഗിരണം ചെയ്യപ്പെടുകയുള്ളൂ. ചിയ സീഡ്സും ശരിയായ രീതിയിലല്ല നിങ്ങള്‍ കഴിക്കുന്നത് എങ്കില്‍ ശരീരത്തിന് ആവശ്യമായ ധാതുക്കള്‍, പോഷകങ്ങള്‍, കാല്‍സ്യം, അയേണ്‍ എന്നിവ ആഗിരണം ചെയ്യപ്പെടുന്നതില്‍ തടസ്സം നേരിടാം. ഇത് പോഷകക്കുറവിലേയ്ക്ക് ഒരു വ്യക്തിയെ നയിക്കുന്നു. ഇവ കൂടാതെ, ചിയ സീഡ്സ് കുതിര്‍ക്കാതെ കഴിച്ചാല്‍ കഴിച്ച് ഇറക്കാനും ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായിരിക്കും.
ശരിയായ വിധത്തില്‍ കഴിക്കേണ്ട വിധം
ചിയ സീഡ്സ് ഉപയോഗിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുന്‍പ് വെള്ളത്തില്‍ കുതിര്‍ക്കാന്‍ വെയ്ക്കുക. അതിനുശേഷം, ഈ ചിയ സീഡ്സ് ആഹാരത്തില്‍ ചേര്‍ക്കാവുന്നതാണ്. ചിയ സീഡ്സ് നല്ലരീതിയില്‍ കുതിര്‍ന്ന് വരുമ്പോള്‍, വഴുവഴുപ്പോടുകൂടിയ പ്രതലത്തോടെ ചീര്‍ത്ത് വരുന്നതാണ്. ഇത്തരത്തിൽ ചീർത്ത് വന്നാൽമാത്രം കഴിക്കുക. അതുപോലെ, പഴകിയ ചിയ സീഡ്സ് ഉപയോഗിക്കാതിരിക്കാനും ശ്രദ്ധിക്കുക.
Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.



Click it and Unblock the Notifications
