Latest Updates
-
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ -
മാര്‍ച്ച് 11-ന് ശനി അസ്തമയം: വിഷുവിന് ശേഷമുള്ള ഒരാഴ്ച വരെ മാറ്റങ്ങള്‍ അതിഗംഭീരം ഈ രാശിക്കാര്‍ക്ക് -
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി -
Rashiphalam: ഇന്ന് നിങ്ങള്‍ക്ക് എങ്ങനെ, അറിയണം 12 രാശിക്കാര്‍ക്കും ഗുണങ്ങളും ദോഷങ്ങളും ഇപ്രകാരമെന്ന് -
നെല്ലിക്ക ജ്യൂസില്‍ ഒരു നുള്ള് മഞ്ഞള്‍പ്പൊടിയിട്ട് രാവിലെ കുടിക്കാം : ഗുണങ്ങള്‍ ഇതെല്ലാം -
ശുക്രാദിത്യ രാജയോഗം: സൂര്യശുക്രന്മാര്‍ സംയോജിക്കുമ്പോള്‍ അതിഗംഭീര അവസരങ്ങള്‍, 3 രാശിക്ക് വിധി മാറിമറിയും -
സമ്പൂര്‍ണ വാരഫലം: മാര്‍ച്ച് 9- 15 വരെ അശ്വതി - രേവതി നക്ഷത്രഫലം: നേടുന്നവരും നഷ്ടപ്പെടുന്നവരും ഇവരാണ് -
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം -
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം -
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ഹൃദയത്തെ തകരാറിലാക്കും ഭക്ഷണങ്ങള്‍: ഇന്ന് തന്നെ നിര്‍ത്തിയാല്‍ ആയുസ്സിന് നല്ലത്
ഹൃദയാരോഗ്യം പല വിധത്തിലുള്ള മാറ്റങ്ങള്‍ നിങ്ങളില്‍ കൊണ്ട് വരുന്നു. ഇന്നത്തെ കാലത്ത് നിങ്ങളുടെ ആരോഗ്യം പ്രശ്‌നത്തിലാക്കുന്ന ഒന്ന് ഭക്ഷണശീലങ്ങള്‍ തന്നെയാണ്. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഇന്നത്തെ കാലത്ത് ലോകമെമ്പാടും വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്ന അവസ്ഥയാണ്. എന്നാല്‍ അതിന് പരിഹാരം കാണാന്‍ വേണ്ടി ശ്രദ്ധിക്കുമ്പോള്‍ നമ്മള്‍ ആദ്യം നിര്‍ത്തേണ്ട ചില ഭക്ഷണങ്ങളുണ്ട്. അത് പലപ്പോഴും അനാരോഗ്യകരമായ ജീവിത ശൈലിയും പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. പുകവലി, അമിതവണ്ണം, പ്രമേഹം, വ്യായാമക്കുറവ്, മോശം ഭക്ഷണം എന്നിവയെല്ലാം തന്നെ പലപ്പോഴും ഹൃദയത്തെ തകരാറിലാക്കുന്നു.
ജങ്ക് ഫുഡുകളും അമിതമായ പഞ്ചസാരയും ഹൃദയത്തിന് ദോഷമാണ് . ഇത് നിശബ്ദമായി നിങ്ങളുടെ ഹൃദയത്തെ നശിപ്പിക്കുന്നു. എന്നാല്‍ ഇതിനെക്കുറിച്ച് പലര്‍ക്കും കൃത്യമായ ധാരണയില്ലാത്തത് അപകടകരമായ അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇതിലെ ഏറ്റവും വലിയ അപകടം എന്നത് ഹൃദയാരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു എന്നതാണ്. എന്നാല്‍ നമ്മള്‍ ദൈനംദിന ഭക്ഷണത്തില്‍ നിന്ന് ഉടന്‍ തന്നെ ഒഴിവാക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. അമേരിക്കയിലെ ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. സഞ്ജയ് ഭോജ്രാജ്, ഹൃദയത്തിന് ദോഷകരമായ അഞ്ച് ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു.

വിത്തുകളില്‍ നിന്നെടുക്കുന്ന എണ്ണ
പലപ്പോഴും പാചകത്തിന് ഉപയോഗിക്കുന്ന എണ്ണയില്‍ പലരും പല വിത്തുകളില്‍ നിന്ന് എടുക്കുന്നതാണ്. അതില്‍ ചോളം, സോയാബീന്‍, സൂര്യകാന്തി, കനോല തുടങ്ങിയ എണ്ണകളില്‍ ഒമേഗ-6 ഫാറ്റി ആസിഡുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതില്‍ തന്നെ ലിനോലെയിക് ആസിഡ് ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ടെന്ന് ഡോ. ഭോജ്രാജ് വ്യക്തമാക്കുന്നു. ഇതാകട്ടെ നിങ്ങളില്‍ ഹൃദയാരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും എന്നതാണ് സത്യം. ഇത് നിങ്ങളുടെ രക്തധമനികളില്‍ പ്രശ്‌നങ്ങളുണ്ടാക്കുകയും അത് ധമനികളുടെ ഭിത്തികളെ പ്രശ്‌നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങള്‍ അല്‍പം ശ്രദ്ധിക്കേണ്ടതാണ്. എന്നാല്‍ സീഡ് ഓയിലുകള്‍ കൂടുതലായി ഉപയോഗിക്കുന്നവരില്‍ കൊളസ്‌ട്രോള്‍ കുറയുന്നു എന്നാല്‍ പലപ്പോഴും ഇവരില്‍ ഹൃദയാഘാത സാധ്യത വര്‍ദ്ധിക്കുന്നു എന്നാണ് പഠനങ്ങള്‍ പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം സീഡ് ഓയിലുകളുടെ ഉപയോഗം കുറയ്ക്കുന്നത് രക്തധമനികളിലെ വീക്കം കുറയ്ക്കുന്നതോടൊപ്പം തന്നെ ഹൃദയാരോഗ്യത്തിനും സഹായിക്കും.
മധുരമുള്ള ഉത്പ്പന്നങ്ങള്‍
പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന് വേണ്ടി പലരും സീറോ ഷുഗര്‍ ഉത്പ്പന്നങ്ങള്‍ ഉപയോഗിക്കുന്നു. എന്നാല്‍ ഇതില്‍ പലപ്പോഴും കൃത്രിമ മധുരം ചേര്‍ക്കുന്നത് പലരും അറിയുന്നില്ല. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നു എന്നാണ് ഡോ. ഭോജ്രാജ് പറയുന്നത്. പലപ്പോഴും ശരീരത്തില്‍ വീക്കം വര്‍ദ്ധിക്കുന്നതിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും കാരണമാകുന്നു. ഇത് നിങ്ങളുടെ ഹൃദയാരോഗ്യത്തെ മോശമായി ബാധിക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത് നിങ്ങളില്‍ പക്ഷാഘാതം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുടെ സാധ്യത ഇരട്ടിയാക്കുമെന്നും പഠനങ്ങള്‍ പറയുന്നു. കൂടാതെ ഇത് കഴിക്കുന്നത് വയര്‍ നിറയ്ക്കാതിരിക്കുകയും പിന്നീട് കൂടുതല്‍ ഭക്ഷണം കഴിക്കേണ്ട അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

ഫ്‌ലേവേര്‍ഡ് യോഗര്‍ട്ട്
ഫ്‌ലേവേര്‍ഡ് യോഗര്‍ട്ടുകളില്‍ അമിതമായി പഞ്ചസാരയും കൃത്രിമ മധുരങ്ങളും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദത്തിനും ട്രൈഗ്ലിസറൈഡുകള്‍ വര്‍ദ്ധിപ്പിക്കുകയും ശരീരഭാരം കൂടാനും കാരണമാകുന്നു. ഇത് വഴി ഹൃദയാരോഗ്യം പ്രശ്‌നത്തിലാവും. കൂടാതെ ഇത്തരം ഭക്ഷണത്തില്‍ പലപ്പോഴും പ്രോട്ടീനും നാരുകളും കുറവായതുകൊണ്ട് വിശപ്പ് കുറയുകയും ഇല്ല. ഇത് നിങ്ങളില്‍ വീണ്ടും കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിന് കാരണമാകുന്നു. അത് കൂടാതെ യോഗര്‍ട്ടില്‍ ചേര്‍ക്കുന്ന കൃത്രിമ നിറങ്ങളും പ്രിസര്‍വേറ്റീവുകളും ശരീരത്തിന് വീക്കം വര്‍ദ്ധിപ്പിക്കുകയും ഹൃദയാരോഗ്യത്തെ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
പ്രോട്ടീന്‍ ബാറുകള്‍
പലരും പ്രോട്ടീന്‍ ബാറുകള്‍ കഴിക്കുന്നവരാണ്. എന്നാല്‍ അവയില്‍ കൂടുതല്‍ പലപ്പോഴും അമിതമായി പഞ്ചസാരയും മറ്റ് പ്രോസസ് ചെയ്ത ചേരുവകളും എല്ലാം അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തില്‍ വീക്കവും ഹൃദയാരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. പലപ്പോഴും ചില പ്രോട്ടീന്‍ ബാറുകളില്‍ ഉപയോഗിക്കുന്ന സീഡ് ഓയിലുകള്‍ നിങ്ങളുടെ ഹൃദയാരോഗ്യത്തെ പ്രതിസന്ധിയിലേക്ക് എത്തിക്കും. അത് മാത്രമല്ല രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അല്ലാത്ത പക്ഷം അത് ഹൃദയാരോഗ്യത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. പ്രോട്ടീന്‍ ബാറുകള്‍ കഴിക്കുന്നവരെങ്കില്‍ ഇന്ന് തന്നെ അത് ഒഴിവാക്കി ഹൃദയാരോഗ്യം സംരക്ഷിക്കേണ്ടതാണ്. ആരോഗ്യമെന്ന് കരുതി ചെയ്യുന്ന പല കാര്യങ്ങളും അനാരോഗ്യത്തിലേക്ക് എത്തുകയാണ് ചെയ്യുന്നത്.
വെജിറ്റബിള്‍ ചിപ്‌സ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വെജിറ്റബിള്‍ ചിപ്‌സുകള്‍ നല്ലതാണെന്ന് ധാരണ പലര്‍ക്കും ഉണ്ട്. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കുന്നു എന്നതില്‍ സംശയം വേണ്ട. പലപ്പോഴും അമിതമായ ഉപ്പും കൊഴുപ്പുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇതെല്ലാം ഹൃദയാരോഗ്യത്തെ പ്രശ്‌നത്തിലാക്കുന്നതാണ. പലപ്പോഴും ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗ 6 ഫാറ്റി ആസിഡ് നിങ്ങളുടെ ശരീരത്തില്‍ പ്രതിസന്ധികള്‍ വര്‍ദ്ധിപ്പിക്കും എന്നാണ് ഡോ. ഭോജ്രാജ് പറയുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ഭക്ഷണങ്ങള്‍ ആവിയില്‍ വേവിച്ചോ അല്ലെങ്കില്‍ പുഴുങ്ങിയോ കഴിക്കാവുന്നതാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











