Latest Updates
-
Rashiphalam: ഇന്നത്തെ ദിവസം നിങ്ങളാഗ്രഹിക്കുന്നത് പോലെ, അറിയാം 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം -
വ്യാഴചലനത്തില് അളവറ്റ സമ്പത്തിന് യോഗമുള്ള രാശിക്കാര്‍, 5 രാശിക്കാരില്‍ മാര്‍ച്ച് 11-ന് ശേഷം രാജയോഗം -
വാരഫലത്തില്‍ സംഖ്യാശാസ്ത്രം പറയുന്ന മാറ്റങ്ങള്‍ ഇതെല്ലാം, അറിയാം സമ്പൂര്‍ണഫലം -
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍ -
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം -
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട് -
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: മാര്‍ച്ച് 11-മുതല്‍ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ ഫലം അറിയാം, നിങ്ങള്‍ക്ക് -
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം -
Rashiphalam: ഇന്ന് 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം, സമഗ്രം, കൃത്യം ഫലം, നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: കരിയര്‍, ധനം, ദാമ്പത്യം, ജോലി, ജീവിതം എപ്രകാരം ഇന്ന് 12 രാശിക്കാര്‍ക്കും, അറിയാം സമ്പൂര്‍ണഫലം
സംസാരിക്കാന്‍ ബുദ്ധിമുട്ട്, കാഴ്ച മങ്ങുന്നത്, കഠിനമായ തലവേദന: ഇനിയുമേറെ ലക്ഷണങ്ങള്‍, ഒന്നും അവഗണിക്കരുത്
ആരോഗ്യത്തിന് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. പലപ്പോഴും വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയം കൂടിയാണ്. പലപ്പോഴും ഇന്നത്തെ കാലത്ത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളാണ് തേടി എത്തുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് പലപ്പോഴും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും പക്ഷാഘാതവും. എന്നാല്‍ ഇത്തരം രോഗാവസ്ഥകള്‍ വരുന്നതിന് മുന്‍പായി ചില ലക്ഷണങ്ങള്‍ ശരീരം കാണിക്കും.
ഇത്തരം അവസ്ഥകളെ ഒരിക്കലും നിസ്സാരമാക്കരുത്, പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുന്ന ഗുരുതരാവസ്ഥയിലേക്ക് എത്തിക്കുന്ന ചില കാര്യങ്ങള്‍ ഉണ്ട്. ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഒന്നും തന്നെ പലപ്പോഴും നിങ്ങളില്‍ നിസ്സാരമാക്കി എടുക്കരുത്. പലപ്പോഴും പക്ഷാഘാതം ഉണ്ടാക്കുന്ന അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് മുന്‍പ് ലക്ഷണങ്ങളെ കൃത്യമായി മനസ്സിലാക്കേണ്ടതാണ്. പലപ്പോഴും ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ നിസ്സാരമെന്ന് കരുതി പലരും അവഗണിക്കും. എന്നാല്‍ ഇതെല്ലാം അടിയന്തിരമായി ചികിത്സ വേണ്ട അവസ്ഥയാണ് എന്ന് പലരും മനസ്സിലാക്കുന്നില്ല.

ശരീരത്തിന്റെ ബലഹീനത
ആരോഗ്യത്തിന് ഏറ്റവും ആദ്യം വേണ്ടത് ശരീരം നമ്മളുദ്ദേശിക്കുന്ന രീതിയില്‍ ചലിപ്പിക്കാന്‍ സാധിക്കണം എന്നുള്ളത്. എന്നാല്‍ ശരീരത്തിന്റെ ഒരു വശത്ത് പെട്ടെന്നുള്ള ബലഹീനത അല്ലെങ്കില്‍ മരവിപ്പ് എന്നത് പലപ്പോഴും പക്ഷാഘാതത്തിന്റെ ലക്ഷണങ്ങളില്‍ ഒന്നായി കണക്കാക്കേണ്ടതാണ്. പ്രേത്യകിച്ച് മുഖത്ത്, കൈയ്യില്‍, കാലില്‍ ഉണ്ടാവുന്ന കനത്തതോ അല്ലെങ്കില്‍ മരവിപ്പോ ആയ ലക്ഷണങ്ങളെയാണ് ശ്രദ്ധിക്കേണ്ടത്. ഇത് മെഡിക്കല്‍ ശ്രദ്ധ അനിവാര്യമായി വേണ്ട ലക്ഷണമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല കൈ ഉയര്‍ത്തുന്ന സമയം നിങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ട് ഉണ്ടെങ്കില്‍ തലച്ചോറിലേക്കുള്ള രക്തപ്രവാഹം നഷ്ടപ്പെട്ടിട്ടുണ്ട് എന്നതിന്റെ ലക്ഷണമാണ്.
സംസാരിക്കാന്‍ ബുദ്ധിമുട്ട്
നിങ്ങള്‍ക്ക് പെട്ടെന്ന് സംസാരിക്കാന്‍ എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്ന അവസ്ഥയെങ്കില്‍ ശ്രദ്ധിക്കണം. ഉച്ചരിക്കുന്ന വാക്കുകളില്‍ വ്യക്തതയില്ലാത്തതും പലപ്പോഴും അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കാതെ വരുന്നതും വഴങ്ങാത്തതും പോലെ തോന്നുന്നുവെങ്കില്‍ അത്തരം ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. കാരണം ഇത് അത്രയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ്. കാരണം ഇതൊരു മുന്നറിയിപ്പായി കണക്കാക്കി വേണം ചികിത്സ തേടേണ്ടത്. കൂടാതെ പലരും ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയുന്നതിന്റേയോ അല്ലെങ്കില്‍ സമ്മര്‍ദ്ദത്തിന്റെ ഫലമായോ ഉണ്ടാവുന്നതാണ് എന്നാണ് വിചാരിക്കുന്നത്. എന്നാല്‍ ഇത് തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന്റെ കൂടെ ബുദ്ധിമുട്ടാണ് എന്ന കാര്യം മനസ്സിലാക്കാന്‍ ഒരു ഡോക്ടറെ അടിയന്തിരമായി കാണേണ്ടതാണ്.
അതികഠിനമായ തലവേദന
പലപ്പോഴും പല കാരണങ്ങള്‍ കൊണ്ടും നിങ്ങളില്‍ തലവേദന ഉണ്ടാവാം. ഇത് സാധാരണ തലവേദനയായി കണക്കാക്കി പലരും വേദന സംഹാരികള്‍ കഴിക്കുന്നു. എന്നാല്‍ പലപ്പോഴും ഇതിന് പിന്നില്‍ ചില ഗുരുതരമായ പ്രശ്‌നങ്ങള്‍ ഉണ്ടാവും. പലപ്പോഴും തലയില്‍ രക്തസ്രാവം ഉണ്ടെങ്കില്‍ ഇത്തരം പ്രശ്‌നങ്ങളുണ്ടാവാം. പലപ്പോഴും ഒരു സാധാരണ തലവേദനയുമായി താരതമ്യ പെടുത്തുമ്പോള്‍ സ്‌ട്രോക്കിന് മുന്നോടിയായി ഉണ്ടാവുന്ന തലവേദനക്ക് പലപ്പോഴും തീവ്രത കൂടുതലായിരിക്കും. അത് മാത്രമല്ല ഇവരില്‍ ഛര്‍ദ്ദി, തലകറക്കം, കാഴ്ച നഷ്ടപ്പെടല്‍ തുടങ്ങിയ പ്രശ്‌നങ്ങളും ഈ സമയം ഉണ്ടായേക്കാം.

പെട്ടെന്നുള്ള കാഴ്ച പ്രശ്‌നങ്ങള്‍
യാതൊരു പ്രശ്‌നങ്ങളും ഇല്ലാത്ത അവസ്ഥയില്‍ പലപ്പോഴും പെട്ടെന്നുള്ള കാഴ്ചക്കുറവ് അല്‍പം ഗൗരവത്തോടെ കാണേണ്ട ഒന്നാണ്. മാത്രമല്ല ഇവരില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുന്ന അവസ്ഥ പോലും വേദനയുണ്ടാക്കുന്നില്ല. പലരും ഇത്തരം അവസ്ഥയെ സ്‌ക്രീന്‍ സ്‌ട്രെയിന്‍ അല്ലെങ്കില്‍ ക്ഷീണം മൂലമാണ് എന്ന് പറഞ്ഞ് അവഗണിക്കും. എന്നാല്‍ തലച്ചോറിന്റെ പ്രവര്‍ത്തനക്ഷമതയില്ലായ്മയെയാണ് ഇത് സൂചിപ്പിക്കുന്നത് എന്ന കാര്യം പലരും അറിയുന്നില്ല. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങളെല്ലാം ഈ ലക്ഷണങ്ങളെല്ലാം വളരെ ഗൗരവത്തോടെ കാണേണ്ടതാണ്. എന്തെങ്കിലും അസ്വസ്ഥതകളോ ബുദ്ധിമുട്ടുകളോ തോന്നിയാല്‍ സ്വയം ചികിത്സക്ക് നില്‍ക്കാതെ നല്ലൊരു ഡോക്ടറെ കാണുന്നതിന് ഒട്ടും വൈകേണ്ടതില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications











