Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ആര്‍ത്തവ സമയം മൈഗ്രേയ്ന് : നിസ്സാരമായി കാണല്ലേ, പെട്ടെന്ന് പരിഹാരം കാണാന്‍ ഇക്കാര്യങ്ങള്‍
ആര്‍ത്തവം എന്നത് സ്ത്രീകള്‍ പലപ്പോഴും അല്പം കൂടുതല്‍ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ടതാണ്. പലപ്പോഴും ആര്‍ത്തവ സമയത്തുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് വേണ്ടി പലരും ശ്രമിക്കും. പ്രത്യേകിച്ച് മുപ്പതുകള്‍ക്ക് ശേഷം സ്ത്രീകളില്‍ ആര്‍ത്തവ സമയത്തുണ്ടാവുന്ന മൈഗ്രേയ്ന് അല്പം ശ്രദ്ധിക്കണം. പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകളാണ് ഇത് വഴി പല സ്ത്രീകളും അനുഭവിക്കുന്നത്. അത് കൂടാതെ മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലൂടേയും സ്ത്രീകള്‍ ഈ സമയം കടന്ന് പോവും.
എന്നാല്‍ മൈഗ്രേയ്ന് പോലുള്ള പ്രശ്നങ്ങളെ എപ്രകാരം ഫലപ്രദമായി ആര്‍ത്തവ സമയം ഇല്ലാതാക്കാം എന്ന് നമുക്ക് നോക്കാം. പല സ്ത്രീകളും ആര്‍ത്തവത്തിലും ആര്‍ത്തവ വിരാമ സമയത്തും ഇത്തരം പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്നു. എന്നാല്‍ അതിനെ എപ്രകാരം കൈകാര്യം ചെയ്യണം എന്ന് നമുക്ക് നോക്കാം. ആര്‍ത്തവ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന തലവേദനകളാണ് ആര്‍ത്തവ മൈഗ്രെയ്നുകള്‍. അവ നിങ്ങളിലുണ്ടാവുന്ന സാധാരണ മൈഗ്രേയ്നുകളെക്കാള് അല്പം കൂടി ഗുരുതരമായതാണ്. ആര്‍ത്തവ സമയത്തെ മൈഗ്രേയ്ന് പോലുള്ള പ്രശ്നങ്ങളെ എപ്രകാരം കൈകാര്യം ചെയ്യാം എന്ന് നമുക്ക് നോക്കാം. എപ്രകാരം ഇത് മനസ്സിലാക്കാം, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്ന് നമുക്ക് നോക്കാം.

ലക്ഷണങ്ങള്‍
എന്തൊക്കെയാണ് ആര്‍ത്തവ സമയത്തും ആര്‍ത്തവ വിരാമ സമയത്തും അനുഭവപ്പെടുന്ന മൈഗ്രേയ്ന് ലക്ഷണങ്ങള്‍ എന്ന് നമുക്ക് ആദ്യം നോക്കാം. അതില്‍ ആദ്യത്തേത് പലപ്പോഴും പ്രകാശത്തോടും ശബ്ദത്തോടുമുള്ള സംവേദനക്ഷമതയാണ്. അത് കൂടാതെ ചിലരില്‍ ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി സംഭവിക്കുന്നു. അത് മാത്രമല്ല പലപ്പോഴും കാഴ്ചസംബന്ധമായ പ്രശ്നങ്ങളും പ്രഭാവലയങ്ങളും കാണപ്പെടുന്നു. ഇത്തരം അവസ്ഥയില്‍ അത് എന്തുകൊണ്ട് സംഭവിക്കുന്നു, എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെയാണ് പരിഹരിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ എന്ന് നോക്കാം.
എന്തുകൊണ്ട് മൈഗ്രേയ്ന്?
എന്തുകൊണ്ടാണ് ഈ സമയം മൈഗ്രേയ്ന് വര്‍ദ്ധിക്കുന്നത് എന്ന് ആദ്യം നോക്കണം. അതിന് പിന്നില്‍ ഈസ്ട്രജന് ഹോര്‍മോണ്‍ അളവ് കുറയുന്നതാണ് പലപ്പോഴും മൈഗ്രേയ്ന് കാരണമാകുന്നത്. അത് കൂടാതെ സമ്മര്‍ദ്ദം, ഭക്ഷണക്രമം, ഉറക്കത്തിലുണ്ടാവുന്ന ഏറ്റക്കുറച്ചിലുകള്‍, നിര്‍ജ്ജലീകരണം എന്നിവയും കാരണമാകുന്നു. ഇത്തരം കാര്യങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്. ഇതെല്ലാം തന്നെ മൈഗ്രേയ്ന് കാരണങ്ങളില്‍ ചിലതാണ്.

പ്രതിരോധിക്കാന്‍
നിങ്ങളില്‍ മുപ്പത് വയസ്സിന് ശേഷം ആര്‍ത്തവ മൈഗ്രേയ്ന് അനുഭവിക്കുന്ന വ്യക്തിയെങ്കില്‍ അല്പം ശ്രദ്ധിക്കണം. പലപ്പോഴും ഇത് മസ്സാജ് പോലുള്ളവ കൊണ്ട് ഒരു പരിധി വരെ പരിഹരിക്കാന്‍ സാധിക്കും. അതോടൊപ്പം തന്നെ മറ്റ് ചില കാര്യങ്ങളും ശ്രദ്ധിക്കേണ്ടതാണ്. മൈഗ്രെയ്ന് ഡയറി സൂക്ഷിക്കുക എന്നതാണ് മറ്റൊരു കാര്യം. അത് മാത്രമല്ല ഇത് വഴി മൈഗ്രേയ്ന് ഉണ്ടാക്കുന്ന ഭക്ഷണങ്ങളെ തിരിച്ചറിയുന്നതിനും അവ ഒഴിവാക്കുന്നതിനും എപ്പോഴാണ് മൈഗ്രേയ്ന് ഉണ്ടാവുന്നത് എന്ന് മനസ്സിലാക്കുന്നതിനും സഹായിക്കും.
ഡോക്ടറെ കാണുന്നതിന് ശ്രദ്ധിക്കണം
കൈകാര്യം ചെയ്യാന്‍ ആവാത്ത വിധത്തില്‍ ഈ പ്രശ്നങ്ങള്‍ നിങ്ങളെ ബാധിക്കുന്ന അവസ്ഥയില്‍ നല്ലൊരു ഡോക്ടറെ കാണുകയും അവരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുകയും ചെയ്യേണ്ടതാണ്. അത് കൂടാതെ ആവശ്യമെങ്കില്‍ ഹോര്‍മോണ്‍ തെറാപ്പി പോലുള്ളവ എടുക്കേണ്ടതാണ്. ഓരോരുത്തരുടേയും ആരോഗ്യം മനസ്സിലാക്കി അതിന് അനുസരിച്ച് വേണം പരിഹാരം കാണേണ്ടത്. ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം ആവശ്യമെങ്കില്‍ സപ്ലിമെന്റുകള്‍ കഴിക്കണം. ആവശ്യത്തിന് വെള്ളം കുടിക്കുക. കൂടാതെ മാനസിക സമ്മര്‍ദ്ദം പോലുള്ള അവസ്ഥകളെ തരണം ചെയ്യുന്നതിന് ശ്രദ്ധിക്കുക. ഇതെല്ലാം മൈഗ്രേയ്ന്റെ കാഠിന്യവും ആവൃത്തിയും കുറയ്ക്കും. അത് കൂടാതെ ഉറക്കത്തിന്റെ കാര്യത്തിലും കൂടുതല്‍ ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
