Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
കുടലിന്റെ ആരോഗ്യം കാക്കാന്‍ അടുക്കളയിലുണ്ട് ഈ ഭക്ഷണങ്ങള്‍, കഴിക്കാം ഇതെല്ലാം
കുടലിന്റെ ആരോഗ്യത്തിന് ആദ്യം വേണ്ടത് ആരോഗ്യകരമായ ജീവിത ശൈലി തന്നെയാണ്. പലപ്പോഴും നിങ്ങളുടെ ദഹനാരോഗ്യം മികച്ചതാക്കുന്നതിനും അത് വഴി നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും സാധിക്കുന്നു. കുടലിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടി കഴിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്. ഇത് നിങ്ങുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും സഹായിക്കും. എന്നാല്‍ ചില സാധാരണ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും കുടല് ആരോഗ്യത്തോടെ നിലനിര്‍ത്തുന്നതിനും സാധിക്കും.
എന്നാല്‍ കുടലിന്റെ ആരോഗ്യം നിലനിര്‍ത്തുന്നതിന് വേണ്ടി ദിനവും കഴിക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നമുക്ക് നോക്കാം, അത് കൂടാതെ ആരോഗ്യ സംരക്ഷണത്തിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്നും നമുക്ക് നോക്കാം, കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ആപ്പിള്‍
ആരോഗ്യത്തിന് വേണ്ടി ദിനവും ഒരു ആപ്പിള്‍ കഴിക്കുന്നത് നല്ലതാണ്. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തിനും സഹായിക്കും. അത് മാത്രമല്ല ആപ്പിളിലുള്ള 'പെക്റ്റിന്‍' എന്ന ലയിക്കുന്ന നാരുകള്‍ കുടലിലെ നല്ല ബാക്ടീരിയകള്‍ക്ക് പോഷണം നല്കുന്നു. അത് നിങ്ങളുടെ ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും. സ്ഥിരമായി ഒരു ആപ്പിള്‍ കഴിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.
പഴം
പഴം നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം സഹായിക്കും. അത് മാത്രമല്ല കുടലിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പഴം നല്കുന്ന ഗുണങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഇതിലെ 'റെസിസ്റ്റന്റ് സ്റ്റാര്‍ച്ച്' പ്രീബയോട്ടിക്കായി പ്രവര്‍ത്തിച്ച് ദഹനത്തെ പിന്തുണയ്ക്കുന്നു. ഇത് വയറിന് അസ്വസ്ഥതകളും അസിഡിറ്റിയും കുറയ്ക്കുന്ന കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ്. എല്ലാ ദിവസവും കഴിക്കുന്നതിന് ശ്രദ്ധിക്കണം.
ഇലക്കറികള്‍
പല ആരോഗ്യ പ്രശ്നങ്ങളേയും പ്രതിരോധിക്കുന്നതാണ് ഇലക്കറികള്‍. കാരണം ധാരാളം നാരുകളും മഗ്നീഷ്യവും ഇലക്കറികളില്‍ ധാരാളമുണ്ട്. മഗ്നീഷ്യം ദഹനനാളത്തിലെ പേശികളുടെ പ്രവര്‍ത്തനം സുഗമമാക്കുന്നതിനും അത് വഴി നിങ്ങള്‍ക്ക് കുടലിലെ വീക്കം കുറയ്ക്കുന്നതിനും സഹായിക്കും. കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ച് നില്ക്കും.
മധുരക്കിഴങ്ങ്
ആരോഗ്യത്തിന്റെ കാര്യത്തില്‍ മധുരക്കിഴങ്ങ് വളരെയധികം സഹായിക്കും. പ്രത്യേകിച്ച് മികച്ച ദഹനത്തിനും ഇത് സഹായിക്കും. അതിന് സഹായിക്കുന്നതാകട്ടെ ഇതിലെ ബീറ്റാ കരോട്ടിന്‍ ആണ്. ഇത് നിങ്ങളുടെ കുടലിന്റെ ഭിത്തികളെ സംരക്ഷിക്കുകയും നല്ല ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു എന്നതാണ് സത്യം.
കാരറ്റ്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നതാണ് കാരറ്റ്. നാരുകള്‍ ഇത് കുടലിന്റെ ആരോഗ്യത്തിന് മികച്ചതാണ്. മലബന്ധം ഒഴിവാക്കുന്നതിനും അത് വഴി കുടലിന്റെ അണുബാധകളെ ചെറുക്കുന്നതിനും സഹായിക്കുന്നു കാരറ്റ്. ഇത് പച്ചയായോ അല്ലെങ്കില്‍ പാകം ചെയ്തോ കഴിക്കാവുന്നതാണ്.
ആവോക്കാഡോ
ആരോഗ്യത്തെ സംരക്ഷിക്കുന്നതാണ് ആവക്കോേേഡാ. ഇതിലുള്ള കൊഴുപ്പുകള്‍ നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന് മാത്രമല്ല അത് വഴി നിങ്ങള്‍ക്ക് കുടലിന്റെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യാവുന്നതാണ്. വീക്കം കുറയ്ക്കുന്നതിനും അത് വഴി ദഹനാരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നതാണ് ആവോക്കാഡോ. കുടലിന്റെ ഭിത്തികളുടെ ആരോഗ്യം നിലനിര്‍ത്തുന്ന കാര്യത്തില്‍ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
